Connect with us

Hi, what are you looking for?

Kerala

‘ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും, പിണറായി അറിയാതെ നടക്കില്ല’ പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ്

കൊച്ചി . എക്‌സാ ലോജിക്കും ടി പി വധ കേസും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കാനൊരുങ്ങി കോൺഗ്രസ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും വര്‍ധിപ്പിക്കുകയും ചെയ്ത ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സിപിഎമ്മിനെ കടന്നാക്രമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ആണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. ‘ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും’ എന്നാണ്‌ കെപിസിസിയുടെ ‘സമരാഗ്‌നി’ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപിപിസിസി അധ്യക്ഷന്‍ കെ സുധാകരനും പതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചിരിക്കുന്നത്.

ടി പി കേസില്‍ അകത്താകേണ്ടവര്‍ ഇനിയുമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. രണ്ട് ജില്ലകളിലെ പാര്‍ട്ടി ക്രിമിനലുകളാണു കൊലപാതകത്തില്‍ പങ്കെടുത്തതെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ഇതു നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ”കണ്ണൂരില്‍ നിന്നുള്ള ക്രിമിനലുകള്‍ കോഴിക്കോടെത്തി കൃത്യം നടത്തണമെങ്കില്‍ പിണറായി വിജയന്റെ അനുമതിയും അറിവും ഉണ്ടാകാനാണു സാധ്യത. അനുകൂല വിധി വാങ്ങാന്‍ പോയവര്‍ക്ക് അധിക ശിക്ഷ കിട്ടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ടി പി അടക്കമുള്ള കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി മാത്രമാണുള്ളത്. ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാല്‍ കിട്ടും” – സുധാകരന്‍ പറഞ്ഞു. തന്റെ ഇടവും വലവുമുണ്ടായിരുന്ന ഇരുപത്തിയെട്ടോളം പേര്‍ കൊല്ലപ്പെട്ടു എന്നും വടക്കന്‍ മലബാറിലെ ഈ കൊലപാതകങ്ങളുടെ ഒക്കെ പിന്നില്‍ ഈ ഉന്നത നേതാവാണെന്നും സുധാകരന്‍ ആരോപിച്ചിട്ടുണ്ട്.

സിപിഎമ്മും ക്വട്ടേഷന്‍ സംഘങ്ങളും തമ്മില്‍ അഭേദ്യബന്ധമാണ്. ജയിലുകളിലെ അവസാന വാക്ക് കൊടി സുനിയാണ്. കൊടി സുനിയാണ് ജയില്‍ ഭരിക്കുന്നത്, സൂപ്രണ്ടല്ല – സുധാകരന്‍ പറഞ്ഞു. എക്‌സാലോജിക്ക് വിഷയത്തില്‍ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് തുടങ്ങുന്നത്.

അന്വേഷണം മൂടിവയ്ക്കാന്‍ പിണറായിയും കേന്ദ്ര സര്‍ക്കാരുമായി ധാരണയുണ്ടാക്കിയോ എന്നായിരുന്നു PRATHIPAKSHA നേതാവ് ഉന്നയിച്ച പ്രധാന ചോദ്യം. വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇതു മൂടിവച്ചത് ബിജെപി – സിപിഎം ധാരണ മൂലമാണോ? ഈ ചോദ്യത്തിനു ബിജെപി നേതാക്കള്‍ക്കും മറുപടി പറയാവുന്നതാ ണെന്ന് സതീശന്‍ പറഞ്ഞു. ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം.

സിഎംആര്‍എലിനു പുറമേ നിരവധി സ്ഥാപനങ്ങള്‍ മാസപ്പടി നല്‍കിയിരുന്നുവെന്ന് എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍നിന്ന് വ്യക്തമാണ്. ആ സ്ഥാപനങ്ങള്‍ ഏതൊയൊക്കെയാണെന്നു വ്യക്തമാക്കാമോ എന്നു സതീശന്‍ ചോദിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നികുതിയിളവ് കൊടുത്തിട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആര്‍എലിന്റെ ഉടമകളുടെ തന്നെ എന്‍ബിഎഫ്സിയായ എംപവര്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍നിന്ന് എക്സാലോജിക് വന്‍തുക വായ്പയായി എടുത്തിട്ടുണ്ട്. എന്നാല്‍ ഈ തുകയുടെ വലിയൊരു ഭാഗം എക്സാലോജിക്കിന്റെ അക്കൗണ്ടില്‍ വന്നിട്ടില്ല? ഈ പണം എവിടേക്ക് പോയി, ആരാണ് വാങ്ങിയത്? എന്ന് മുഖ്യമന്ത്രി മറുപടി പറയണം – പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...