Connect with us

Hi, what are you looking for?

India

രാജീവ് ചന്ദ്രശേഖറിന് നാണംകെട്ട തോൽവി .. രാജീവ് ചന്ദ്രശേഖർ എട്ടുനിലയിൽ പൊട്ടും, കർണാടകയിലെ ജനങ്ങൾ ആട്ടിയോടിച്ച കഥ പുറത്ത്

ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവസാന ഘട്ട ഒരുക്കങ്ങളിലാണ് എല്ലാ പാർട്ടികളും. തിരുവനന്തപുരത്ത് അതിശക്തമായ പോരാട്ടം തന്നെ നടക്കുമെന്നിരിക്കെ വിജയം ആർക്കെന്ന കാര്യത്തിൽ കൃത്യമായ ഒരു പ്രവചനം സാധ്യമല്ലാത്ത അവസ്ഥയാണ്. മൂന്നു മുന്നണികളുടെയും പ്രചാരണം ഒന്നിനൊന്നു മികച്ചതാണെങ്കിലും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന് വേണ്ടി തലസ്ഥാന നഗരിയിൽ ഒഴുകിയത് സമാനതകളില്ലാത്ത തരത്തിലുള്ള പ്രചാരണ ആഘോഷങ്ങൾ തന്നെയായിരുന്നു. പുറം മോടി കണ്ട് രാജീവ് ചന്ദ്രശേഖരന്റെ വിജയം പ്രവചിക്കുന്നവരും കുറവല്ല . എന്നാലേ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖരനെതിരെ റാണാജിത്ത് വന്നിരിക്കുകയാണ് ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ.

കർണാടകയിൽ 18 വര്ഷകാലത്തെ എം പി ആയിരുന്ന രാജീവ് ഇക്കുറി കേരളത്തിലേക്ക് വണ്ടി കയറിയത് വോട്ടു നൽകി ജയിപ്പിച്ച കർണാടകയിലെ ജനങ്ങൾക്ക് അയാളെ മടുത്തിട്ടാണെന്ന് ശക്തിധരൻ ചൂണ്ടിക്കാട്ടുന്നു. അവിടെ ഇനി മത്സരിച്ചാൽ എട്ടുനിലയ്ക്ക് പൊട്ടും എന്ന് ഉറപ്പായപ്പോൾ ആണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ശക്തിധരൻ പറഞ്ഞു. എന്നാൽ തലസ്ഥാന നഗരിയിലെ ജനങ്ങൾ മണ്ടന്മാരല്ല എന്നും ഇവിടെ രാജീവിന് വിജയിക്കാൻ സാധിക്കില്ല എന്നും അദ്ദേഹത്തെ പറഞ്ഞു. എന്നാൽ രാജീവ് ചന്ദ്ര ശേഖരൻ 18 തവണ എം പി ആയിരുന്ന ആളാണ് എന്നത് സിപിഎം നേതാക്കൾ പോലും മറച്ചു വെയ്ക്കുന്നത് ഇരു പാർട്ടികളും തമ്മിലുള്ള അന്തർധാരയുടെ ഫലമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വിശദമായ കുറിപ്പിന്റയെ പൂർണരൂപം നോക്കാം.. ഇവിടെയാണ് യഥാർത്ഥ അന്തർധാര !

18 വർഷം കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണാടകത്തിൽ എം പി യായിരുന്ന ധനാഢ്യരിൽ ധനാഢ്യനായ മഹാൻ അവിടെ ഇനി മത്സരിച്ചാൽ എട്ടുനിലയ്ക്ക് പൊട്ടും എന്ന് ഉറപ്പായപ്പോൾ പെട്ടിയും കിടക്കയും പൊക്കി തിരുവനന്തപുരത്തു നങ്കൂരമിട്ട് ചുളുവിൽ ജയിച്ചുകളയാമെന്ന് കരുതിയാൽ അത് ഏറ്റെടുക്കാൻ തലസ്ഥാനത്തെ ജനങ്ങൾ അത്ര വിഡ്ഢികളാണോ? ആലോചിച്ചു നോക്കൂ, ഈ മഹാൻ 18 വർഷം കർണാടകത്തിൽ എം പി ആയിരുന്നു എന്ന സത്യം കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് ഈ നിമിഷം വരെ വെളിപ്പെടുത്തിയിട്ടുണ്ടോ? ഇല്ല. ഇവന്റെയൊക്കെ അണ്ണാക്ക് വരെ നോട്ടുകെട്ടുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്.

സാർവ്വദേശീയ കമ്മ്യുണിസ്റ്റ് ചിഹ്നമായ അരിവാളും നെൽക്കതിരും പേറുന്ന പാർട്ടിയുടെ എതിർസ്ഥാനാർഥിയോ അതിന്റെ സംസ്ഥാന സെക്രട്ടറിയോ പോലും ഒരിക്കലെങ്കിലും എവിടെയെങ്കിലും ഇതേക്കുറിച്ചു പ്രസംഗിച്ചോ? ഞങ്ങളെ എതിർക്കുന്നത് 18 വർഷം കർണാടകത്തിൽ എം പി ആയിരുന്നിട്ട് ഓടിപ്പോന്നവൻ ആണെന്ന് പറഞ്ഞോ ? ഈ എം പി യെ ആണ് കേമൻ എന്ന് ഇ പി ജയരാജൻ പുകഴ്ത്തിപ്പറയുന്നത്! ചതിയല്ലേ ഇത്? ഏത് പാർട്ടിക്കാരനാണ് ഇടതും വലതും ചേർന്നുള്ള ചതി ! കോൺഗ്രസ്സ് നേതാവ് ശിവകുമാർ കർണാടകയിൽ നിന്ന് കേരളത്തിൽ എത്തി പ്രസംഗിക്കുംവരെ ആർക്കും ഇതറിയില്ലായിരുന്നോ? കേരളത്തിൽ രാഷ്ട്രീയ അഭയാര്ഥിയായി എത്തിയ ഈ മഹാൻ ഏപ്രിൽ 26 കഴിഞ്ഞാൽ തലയിൽ മുണ്ടിട്ടാണോ നടക്കുക? തെരഞ്ഞെടുപ്പിലെ തോൽവി അത്രവലിയ അപരാധമൊന്നുമല്ല. തോൽവിയും ജയവും ജനവിധിയുടെ അവിഭാജ്യഘടമാണ്.

തിരുവന്തപുരത്തെ ബി ജെപി സ്ഥാനാർത്ഥിയെക്കുറിച്ചു കെട്ടിപ്പൊക്കിയിരിക്കുന്ന കടങ്കഥകൾ കണ്ണഞ്ചിക്കുന്നതാണ്. ഇദ്ദേഹം അത്രവലിയ മഹാൻ ആണെങ്കിൽ എന്തേ കർണാടകയിലെ ജനങ്ങൾ ഏറ്റെടുക്കുന്നില്ല. എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ച നുണക്കഥകൾ ? ഇത് മലയാളികൾക്കിയയിൽ അനായാസം വിറ്റഴിക്കാൻ എങ്ങിനെയാണ് കഴിയുന്നത് ? സഹസ്രകോടീശ്വരനായ അന്തർദേശീയ ബിസിനസ്സ് കാരനാണ് രാജീവ് ചന്ദ്രശേഖർ . അതൊരു തെറ്റോ സ്ഥാനാർത്ഥിയാകാൻ അയോഗ്യതയോ അല്ല. കർണാടകത്തിൽ സീറ്റ് കിട്ടുന്നില്ലെങ്കിലെ കേരളത്തിൽ കണ്ണുള്ളൂ എന്ന് കേരളത്തിൽ കാൽകുത്തിയപ്പോൾ തന്നെ രാജീവ് ചന്ദ്രശേഖർ തുറന്നു പറഞ്ഞതാണ്.

രാഷ്ട്രീയ ബലാബലത്തിൽ കർണാടകം പുറന്തള്ളിയപ്പോൾ തലസ്ഥാനത്തെ സേവക പരിഷകൾ ഈ മനുഷ്യന്റെ ചുറ്റും ഇരച്ചുകയറി. എത്രദിവസത്തെ ബന്ധമാണ് തലസ്ഥാനവും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ളത്? ആത്മാഭിമാനം വിറ്റു തുട്ടുണ്ടാക്കാൻ കേമന്മാരാണല്ലോ തലസ്ഥാനത്തെ പൗരമുഖ്യർ .എത്രദിവസത്തെ ബന്ധമാണ് രാജീവ് ചന്ദ്രശേഖറും തലസ്ഥാന ജനതയും തമ്മിലുള്ളത് ? കർണാടകത്തിൽ രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ എം പി ആക്കിയവർ മലയാളികളെ കുറിച്ച് എന്ത് വിചാരിക്കും? ഇത്ര പേങ്ങന്മാരോ മലയാളികൾ എന്നല്ലേ ചിന്തിക്കൂ. 18 വർഷത്തെ ബന്ധം കൊണ്ട് കർണാടകത്തിൽ ഈ എം പി ഒരു കക്കൂസ് എങ്കിലും പണിതോ ?

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാർട്ടികൾ കാളക്കൂറ്റന്മാരായ വ്യവസായ സാമ്രാട്ട്മാർക്ക് സഹസ്ര കോടികൾ വാങ്ങി പെയ് ഡ് സീറ്റ് കച്ചവടം നടത്തുന്നുണ്ട് .ഇപ്പോൾ ആ പട്ടികയിലേക്ക് കേരളവും എത്തി. നാണമാകുന്നില്ലേ ബിജെപി നേതാക്കളെ? നിങ്ങളുടെ ആരായിരുന്നു ഇന്നലെവരെ ഈ രാജീവ് ചന്ദ്രശേഖർ? സഹപ്രവർത്തകനോ സ്വന്തക്കാരനോ? ബിജെപിക്ക്
തലസ്ഥാനത്തു മത്സരിക്കാൻ പോന്ന നേതാക്കൾ ആരുമില്ലാഞ്ഞിട്ടാണോ ഈ വഞ്ചന ?തലസ്ഥാനത്ത് പരിണതപ്രജ്ഞരായ .എത്രയോ നേതാക്കളുണ്ട്? അവരെ ഇളിഭ്യരാക്കി വേണോ ഒരാളെ ദത്തെടുത്ത് വർണ്ണക്കുടകൾ ചൂടിക്കുന്നത് ? പരിശുദ്ധമായ താമരപോലും പൊറുക്കില്ല!.

രാജീവ് ചന്ദ്രശേഖർ ജയിച്ചാൽ തലസ്ഥാനത്ത് തേനും പാലും ഒഴുക്കുമെന്നാണ് പ്രചാരണം! ഇവരാരെങ്കിലും ഒരു മാസം മുമ്പ് ഒരിക്കലെങ്കിലും ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ? വ്യാജ സാഹിത്യവും ഇക്കിളിപ്പെടുത്തുന്ന ഗാനങ്ങളും ആംബുലൻസിൽ കൊണ്ടുപോകുന്ന തരത്തിലുള്ള ആരവങ്ങളും നിരത്തുകളിൽ തിമിർക്കുമ്പോൾ സത്യം എത്രനാൾ മറച്ചുവെക്കാൻ കഴിയുമെന്ന് കരുതി?

ഇങ്ങിനെയൊരു സഹസ്രകോടീശ്വരനെ അല്ല തലസ്ഥാനത്തെ ബിജെപിക്ക് വേണ്ടിയിരുന്നത് .ഇദ്ദേഹം പാർലമെന്റ് അംഗമായിരുന്ന കർണാടകത്തിൽ എന്ത് വികസനമാണ് നടത്തിയതെന്ന് ആരെങ്കിലും അന്വേഷിച്ചോ? കർണാടകത്തിൽ കാള പെറ്റു എന്ന കേട്ടപാടെ എങ്ങിനെയാണ് തലസ്ഥാനത്തെ ദല്ലാളുമാർ കയറുമായി ചാടിയത്?. സിപിഎമ്മിലെ ചില ബിസിനസ്സ് സാമ്രാട്ടുകളും ഇദ്ദേഹവും തമ്മിലുള്ള സൗഭ്രാത്രം എന്തെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? മാസപ്പടി കിട്ടിയാൽ എന്തു ക്ഷൗരവും ചെയ്തു കൊടുക്കുന്നവരാണോ തലസ്ഥാനത്തെ എഭ്യന്മാർ. തലസ്ഥാനത്തുകാർക്ക് ബുദ്ധിയുണ്ടെങ്കിൽ ഈ ഇറക്കുമതിയെ ത്രി ശങ്കുവിൽ നിർത്തി കാണിച്ചുകൊടുക്കണം . ജനം വിചാരിച്ചാൽ ഈ രാഷ്ട്രീയ മുക്കുപണ്ടത്തിന്റെ മാടം എടുക്കും.ഇതൊക്കെ കേട്ട് ഭ്രമിച്ചുപോകുമോ മലയാളി? ഇവിടെയാണ് യഥാർത്ഥ അന്തർധാര !

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...