Connect with us

Hi, what are you looking for?

Crime,

പ്രധാന മന്ത്രിയെ അവഹേളിച്ച് എസ് എഫ് ഐ യുടെ ഫ്ലക്സ് ബോർഡുകൾ, കാമ്പസുകളിൽ കലാപശ്രമം

മലപ്പുറം . ഗവർണർക്കെതിരെ എസ് എഫ് ഐ യെ കരിങ്കൊടിയുമായി ഇറക്കി വിട്ട പിണറായി സർക്കാർ കേരളത്തിലെ കാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിലേക്ക്. പ്രധാന മന്ത്രിയെ അവഹേളിച്ച് എസ് എഫ് ഐ കാമ്പസുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു കൊണ്ടാണിത്. പ്രധാന മന്ത്രിയെ അവഹേളിക്കുക മാത്രമല്ല, വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്നവയാണ് എസ് എഫ് ഐ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ എന്നതാണ് എടുത്ത് പറയേണ്ടത്.

വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്ന ബോര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്സിൽ സ്ഥാപിച്ചിരിക്കുകയാണ് എസ്എഫ്‌ഐ. പ്രധാനമന്ത്രി നരേന്ദ്രമോദി ഒര മുസ്ലിം വനിതയെ കയറില്‍ കെട്ടിക്കഴുവിലേറ്റുന്നതാണ് ബോര്‍ഡ്. രണ്ട് ഫ്ലക്സ് ബോര്‍ഡുകളാണ് ഇത്തരത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ SFI സ്ഥാപിച്ചിരിക്കുന്നത്.

ഹിറ്റ്‌ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്‌ലറുടെ ഗതി വരുമെന്നാണ് ബോര്‍ഡിലുള്ള പരാമര്‍ശം. ബോര്‍ഡുകള്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പരാതിയില്‍ പറയുന്നു. എസ്എഫ്‌ഐ, സി യു കാമ്പസ് എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിയമസഭാ പാസാക്കിയ യൂണിവേഴ്‌സിറ്റി ഭേദഗതിനിയമം ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാത്തതിനാൽ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കേരള കാർഷിക സർവ്വകലാ ശാല ജനല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം വരെ ഗവർണർക്കെതിരെ നടത്തി വന്ന കരിങ്കൊടി പ്രതിഷേധം ഇതോടെ പുതിയ മാനങ്ങൾ തേടുമെന്ന് ഉറപ്പായി. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജിനും പ്രൊ വൈസ് ചാന്‍സലര്‍ക്കും എബിവിപി ഇത് സംബന്ധിച്ച പരാതി നല്‍കി. ഒരു വിഭാഗം വിദ്യാര്‍ത്ഥികളില്‍ പ്രകോപനം സൃഷ്ടിച്ച് ക്യാംപസില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ബോര്‍ഡുകള്‍ നീക്കം ചെയ്ത് നടപടി സ്വീകരിക്കണെമന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...