Connect with us

Hi, what are you looking for?

Kerala

ജെട്ടിരാജു പൊട്ടിക്കരഞ്ഞു, കണ്ണീര് തുടച്ച് ഗോവിന്ദൻ, വകുപ്പിൽ തൊട്ടാൽ ഗണേശൻ തൂക്കിയെറിയുമെന്ന് ഉറപ്പ്

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രി ഗണേഷ്‌കുമാർ. ആന്റണി രാജു ആയിരുന്നപ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിണറായി പറയുന്നിടത് നിൽക്കുകയും പെടുക്കുകയും ചെയ്യും.

ഗണേശൻ അങ്ങനല്ല. അതൊരു വലിയ തലവേദനയാണ് പിണറായിക്ക്. ഇപ്പോഴിതാ പിണറായി നയപരമായ തീരുമാനം എടുത്തിരിക്കുകയാണ്. അതായത് ഗണേശനെതിരെ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നാണ് മുൻ മന്ത്രിയും ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനോട് സി പി എം നിർദേശിച്ചിരിക്കുന്നത്. ഗണേശിന്റെ ഇടപെടലുകളിൽ അന്റണി രാജുവിനുണ്ടായ വേദന തിരിച്ചറിയുന്നുണ്ടെന്നും സിപിഎം അറിയിച്ചു. ഈ സാഹചര്യത്തിൽ വിവാദങ്ങളിൽ തൽകാലം ആന്റണി രാജു പ്രതികരിക്കില്ല. ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സിക്കു ലാഭകരമല്ലെന്നു പ്രഖ്യാപിച്ചും മുന്മന്ത്രി ആന്റണി രാജുവിനെതിരേ ഒളിയമ്പുകളെയ്തും പുതിയ ഗതാഗതമന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ തുടക്കമാണ് വിവാദങ്ങൾക്ക് കാരണം.

ആന്റണി രാജുവിന്റെ നിലപാടുകൾ കൂടി കേട്ട ശേഷമാണ് ഇലക്ട്രിക്കൽ ബസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ പരസ്യമായി രംഗത്ത് വന്നത്. ഇലക്ട്രിക് ബസ് വിവാദം മുറുകുമ്പോഴും കെ.എസ്.ആർ.ടി.സിയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോകാനുറച്ചിരിക്കുകയാണ് ഗണേശ്‌കുമാർ. കോർപറേഷനെ ലാഭത്തിലാക്കി, ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകുന്നതിനാണു മുൻഗണനയെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇലക്ട്രിക് ബസ് വേണമെന്ന നിലപാടിലാണ് സിപിഎം. അത് പാർട്ടി നേരിട്ട് പറയുകയും ചെയ്തു.

അടുത്ത ഇടതു യോഗത്തിൽ ഈ വിഷയം ചർച്ചയാകും. ആന്റണി രാജു തന്നെ വിഷയം ഉയർത്തും. അതിന് ശേഷം മുന്നണി പൊതു തീരുമാനം എടുക്കും. ഇവിടെ മന്ത്രി ഗണേശിനും അഭിപ്രായം പറയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി മനസ്സറിഞ്ഞാണ് സിപിഎം ഇലക്ട്രിക്കൽ ബസ് വിഷയത്തിൽ നിലപാട് എടുത്തത്. അതുകൊണ്ട് തന്നെ പത്തു രൂപ ബസിൽ ഇടതു മുന്നണി ഉറച്ചു നിൽക്കുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്തു സിറ്റി സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗണേശ്‌കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ വി.കെ. പ്രശാന്ത് എംഎ‍ൽഎയാണു സിപിഎമ്മിൽനിന്ന് ആദ്യവെടി പൊട്ടിച്ചത്. ഇലക്ട്രിക് ബസ് സർവീസ് സർക്കാരിന്റെ നയതീരുമാനമാണെന്നും കെ.എസ്.ആർ.ടി.സിക്ക് അതിൽ ബാധ്യതയില്ലെന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ഇടതു യോഗത്തിൽ ഇതു തന്നെയാകും സിപിഎമ്മും നിലപാട്.

ഇലക്ട്രിക് ബസ് സർവീസിനെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. അവ നിലനിർത്താനുള്ള നടപടിയാണു വേണ്ടത്. നഗരമലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക് ബസുകൾ ഒഴിവാക്കുകയെന്നത് ഇടതുമുന്നണിയുടെ നയമല്ലെന്നും പ്രശാന്ത് തുറന്നടിച്ചു. പ്രശാന്തിനു പിന്നാലെ, സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിക്കെതിരേ രംഗത്തെത്തി. ജനത്തിന് ആശ്വാസമെങ്കിൽ ഇലക്ട്രിക് ബസ് തുടരുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയോട് അനുമതി വാങ്ങിയാണ് ഈ നിലപാട് സിപിഎം സെക്രട്ടറി പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്.

അതേസമയം, ഇലക്ട്രിക് ബസ് സർവീസ് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറോടു മന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓരോ ബസിന്റെയും വരുമാനം, റൂട്ട് വിവരങ്ങൾ ഉൾപ്പെടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഓർഡിനറി സർവീസ് നടത്തിയിരുന്ന ഡീസൽ ബസുകൾ പിൻവലിച്ചാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയത്. ഒരു ഇലക്ട്രിക് ബസിന്റെ വിലയ്ക്ക് കൂടുതൽ ഡീസൽ ബസുകൾ വാങ്ങാമെന്നാണു ഗണേശ്‌കുമാറിന്റെ വാദം. ഇവയാകട്ടെ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനു വേണ്ടിയാണു സർവീസ് നടത്തുന്നത്. വൻതുകയ്ക്കു വാങ്ങിയ ഇലക്ട്രിക് ബസുകൾ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ (10 രൂപ) ഓടിക്കുന്നതു കോർപറേഷനു വൻബാധ്യതയാണെന്ന യാഥാർത്ഥ്യമാണു മന്ത്രി ചൂണ്ടിക്കാട്ടിയത്.

നേരത്തെ തന്നെ മന്ത്രിസഭയ്ക്ക് എതിരെ നിശിതവിമര്ശനം നടത്തിയിട്ടുണ്ട് ഗണേശ്കുമാർ. നീതിക്കെതിരെ പ്രതികരിക്കു ന്നവരാകണം രാഷ്ട്രീയപ്രവർത്തകർ. അത് സർക്കാരിനെ നാറ്റിക്കലല്ല. അതിനർത്ഥം ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു വെന്നാണ്. എന്നെ നിയമസഭയിൽ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാൽ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട.’- ഗണേശ് കുമാർ പറഞ്ഞു.

‘നിയമസഭയിൽ പോയി പേടിച്ച് കാലിനിടയിൽ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറഞ്ഞുവിട്ടത്? വാഴപ്പാറയിൽ താമസിക്കുന്ന ഷീബയുടെ വയറ്റിൽനിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഞാൻ അക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേഷ്യം വരില്ലേയെന്ന് പലരും ചോദിച്ചു. വരട്ടെ. അതിനെന്താ കുഴപ്പം?’ എന്നും മന്ത്രിയാകുന്നതിനു മുൻപേ ചോദിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

എല്ലാ ദിവസവും കൊച്ചു വെളുപ്പിന് എണീറ്റ് പൂട്ടിയിട്ട നിർത്തി തേച്ച പോലത്തെ ഷർട്ടും മുണ്ടുമുടുത്ത് അങ്ങനെ വരവായി മന്ത്രിപ്പട. മുഖ്യൻ കൊച്ചവെളുപ്പിനു എണീക്കുന്നതിൽ പിന്നെ കാര്യമുണ്ടെന്ന് കരുതാം. പൗരപ്രമുഖരെ കാണണം പ്രശ്നങ്ങൾ തീർക്കണം...