Connect with us

Hi, what are you looking for?

Kerala

കരിങ്കല്ലും മണ്ണും തമിഴ്‌നാട്ടിൽനിന്ന്; ഗതാഗതച്ചുമതല റെയിൽവേക്ക് -കെ-റെയിൽ എം.ഡി

കെ-റെയിലിനുവേണ്ട കരിങ്കല്ലും നിർമാണസാമഗ്രികളും അയൽസംസ്ഥാനങ്ങളിൽനിന്ന് റെയിൽമാർഗം എത്തിക്കുമെന്ന് കെ-റെയിൽ എം.ഡി. വി.അജിത് കുമാർ പറഞ്ഞു. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എം.എൽ.എ.മാർ യോഗത്തിൽ പങ്കെടുത്തില്ല.

തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നും സൗജന്യനിരക്കിൽ നിർമാണസാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എം.ഡി. വ്യക്തമാക്കി. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണസാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാറുകൾ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ തമിഴ്‌നാട്ടിൽനിന്നോ ഇവിടെനിന്നോ ഉത്പന്നങ്ങൾ വാങ്ങാം. ഗതാഗതച്ചെലവ് കെ-റെയിൽ വഹിക്കും -അജിത്കുമാർ പറഞ്ഞു.

സംസ്ഥാനത്തെക്കാൾ വിലക്കുറവിൽ തമിഴ്‌നാട്ടിൽനിന്ന് കല്ലെത്തിക്കും. 15,000 രൂപയ്ക്ക് സംസ്ഥാനത്ത് കിട്ടുന്ന കരിങ്കല്ല് 6000 രൂപയ്ക്ക് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ലഭിക്കും. താരതമ്യേന കുറഞ്ഞനിരക്കിൽ ഇവ സംസ്ഥാനത്ത് എത്തിക്കാനാകും.

അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതിച്ചെലവ് ഉയരും. വർഷം 3500 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. രണ്ടുവർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചുറീച്ചായി തിരിച്ച് ഒരേസമയം നൂറിലധികം മേഖലകളിൽ നിർമാണം നടക്കും -അജിത്കുമാർ പറഞ്ഞു.

ട്രാക്കിന് സമീപത്ത് അഞ്ചുമീറ്ററിനുള്ളിൽ മാത്രമേ നിർമാണത്തിന് വിലക്കുള്ളൂ. ട്രാക്കിന് പരമാവധി 25 മീറ്റർ സ്ഥലം വേണ്ടിവരും. പാളത്തിനുള്ള മൺതിട്ടകൾ ഒരിക്കലും വെള്ളമൊഴുക്ക് തടസ്സപ്പെടുത്തില്ല. പാളത്തിന് അടിയിലൂടെ വെള്ളമൊഴുകിപ്പോകാനുള്ള കലുങ്കുകളുണ്ടാകും. റോഡിലെ അപകടനിരക്കും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സിൽവർലൈനിന് കഴിയും.

കേന്ദ്രവുമായുള്ള സംയുക്തപദ്ധതിയായതിനാൽ ഡി.പി.ആറിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. തികച്ചും പാരിസ്ഥിതിക സൗഹൃദമായ പദ്ധതിയാണെന്ന് കെ-റെയിൽ എം.ഡി. വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.രാജൻ, എം.വി.ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, വി.അബ്ദുറഹ്‌മാൻ, ആർ.ബിന്ദു തുടങ്ങിയവരും ഭരണപക്ഷ എം.എൽ.എ.മാരും വിശദീകരണയോഗത്തിൽ പങ്കെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...