Connect with us

Hi, what are you looking for?

Business

ബൈജൂസ്‌ നിലം പൊത്തി, 85 ശതമാനം നഷ്ടത്തിലേക്ക് കൂപ്പ് കുത്തി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുതൽ ഫിഫ വേള്‍ഡ് കപ്പ് വരെ സ്പോണ്‍സർ ചെയ്തിരുന്ന ബൈജൂസ് ആപ്പ് 85 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പു കുത്തി. 22 ബില്യണ്‍ ഡോളർ ആസ്ഥിയുണ്ടായിരുന്ന ബൈജൂസ് 3 ബില്യണ്‍ ഡോളറിലേക്ക് നിലം പൊത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ലയണൽ മെസിയും ഷാരുഖ് ഖാനും മോഹൻലാലും ബ്രാൻഡ് അംബാസഡർമാരായ ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ തകർച്ച ഏവരെയും അമ്പരപ്പിച്ചിരിക്കുന്നു.

ഇന്ന് നിത്യചെലവുകള്‍ക്ക് പോലും പണമില്ലാതെ നഷ്ടത്തിലായിരിക്കുകയാണ് ഈ ടെക് ഭീമൻ. എം ബി എ വിദ്യാർത്ഥികൾ മുതൽ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തിങ്ക് ആൻഡ് ലേണ്‍ കമ്പനി ബൈജൂസ്‌ ആരംഭിക്കുന്നത് 2011 ലാണ്. തിങ്ക് ആൻഡ് ലേണ്‍ പ്രതീക്ഷയ്ക്കപ്പുറം വിജയം കണ്ട പിറകെ 2015 ൽ ബൈജൂസ് ദി ലേണിംഗ് ആരംഭിക്കുകയായിരുന്നു. ബോർഡ് എകസാം മുതൽ കിൻഡർ ഗാർഡൻ വരെയുള് സിലബസുകള്‍ ഒരു കുടക്കീഴിൽ ഒരുക്കി കൊണ്ടായിരുന്നു ബൈജൂസിന്റെ കുതിപ്പ്.

പ്രമുഖ സ്ഥാപനമായ സിഖോയ 25 മില്യണ്‍ ഡോളറും, 2016 ൽ ചാൻ സക്കർബർഗ് 50 മില്യനും ബൈജൂസിൽ നിക്ഷേപിച്ച പിറകെ, ബോണ്ട്, സിൽവർ ലേക്ക്, ബ്ലാക്ക്റോക്ക, സാൻഡ്സ് കാപ്പിറ്റൽ തുടങ്ങി സ്ഥാപനങ്ങളെല്ലാം ബൈജൂസിലേക്ക് നിക്ഷേപകരായി എത്തുകയാണ് ഉണ്ടായത്. ഷാരുഖ് ഖാനും മെസിയുമെല്ലാം ബ്രാൻഡ് അംബാസഡർമാരായി എത്തി പ്രശസ്തിയുടെ കൊടുമുടിയിലേക്ക് പിന്നെ ബൈജൂസിന്റെ കുതിച്ചു കയറ്റമാണ് നടന്നത്.

ലോകം കൊവിഡിന്‍റെ ഞെരിഞ്ഞമരുമ്പോൾ പോലും ബൈജൂസ്‌ ലാഭക്കൊയ്ത്ത് തന്നെ നടത്തി. 2020 ൽ കമ്പനിyude മൂല്യം 22 ബില്യണ്‍ ഡോളറായി. പണം കുമിഞ്ഞ കൂടിയപ്പോൾ ബിസിനസ് വിപുലപ്പെടുത്താൻ ശ്രമിച്ചതോടെ ബൈജൂസിന്‍റെ തകർച്ച തുടങ്ങി.. നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്ഫോം വൈറ്റ് ഹാറ്റ് ജൂനിയ‍ർ, ആകാശ് ഇൻസ്റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ തകർച്ച അടിവേരുകൾ ഇളക്കാൻ തുടങ്ങി. ലോക്ഡൗണ്‍ അവസാനിച്ച് കുട്ടികള്‍ സ്കൂളുകളിൽ പോകാൻ തുടങ്ങിയപ്പോൾ തിരിച്ചടിയായത് ബൈജൂസിനായിരുന്നു. ഒപ്പം യുഎസ് ഫെഡറൽ റിസർവ് സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തിയത് ബൈജൂസിന്റെ തകർച്ചയുടെ ആക്കം കൂട്ടി. അമേരിക്കൻ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ എല്ലാം പൊട്ടി പൊളിഞ്ഞു. ഇതിനിടെയാണ് 2022 ൽ ബൈജൂസിനെതിരെ ഇ ഡി നടപടികൾ ആരംഭിക്കുന്നത്.

900 കോടിയുടെ അഴിമതിയാണ് ഫെമ ലംഘന കേസിൽ ഇഡി കണ്ടെത്തുന്നത്. കോടികള്‍ മുടക്കിയുള്ള പരസ്യ നിർമ്മാണവും, ഐപിൽ, വേള്‍ഡ് കപ്പ് തുടങ്ങിയവയുടെ സ്പോണ്‍സർഷിപ്പുകളും ബൈജൂസിനെ നിലം പരിശാക്കി. തുടർന്നാണ് ബൈജൂസ്‌ നിലനിൽപ്പിനായി ജീവനക്കാരെ പിരിച്ചു വിടാൻ തുടങ്ങുന്നത്. 22 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന ബൈജൂസ്‌ ഒടുവിൽ 3 ബില്യണ്‍ ഡോളറിലെത്തി. ബൈജൂസിന്റെ ഭാവി എന്ത് എന്നുള്ളതാണ് ഇപ്പോൾ ചോദ്യ ചിഹ്നമാകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...