Connect with us

Hi, what are you looking for?

Crime,

കൊ​യി​ലാ​ണ്ടിയിൽ CPM നേതാവിനെ വെട്ടി കൊന്നത് മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം

കൊയിലാണ്ടി . സി.​പി.​എം കൊ​യി​ലാ​ണ്ടി സെ​ൻ​ട്ര​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ പു​ളി​യോ​റ വ​യ​ലി​ൽ പി.​വി. സ​ത്യ​നാ​ഥി​നെ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ​വെ​ച്ച് വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ പെ​രു​വ​ട്ടൂ​ര്‍ പു​റ​ത്തോ​ന അ​ഭി​ലാ​ഷ് സി പി എമ്മിന്റെ മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം. സ​ത്യ​നാ​ഥിന്‍റെ അയൽവാസിയായ അ​ഭി​ലാ​ഷ് കൊയിലാണ്ടി നഗരസഭയിൽ രണ്ട് ചെയർമാൻമാർക്ക് ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽകാലിക ഡ്രൈവറുമായിരുന്നു അഭിലാഷ്.

തനിച്ചാണ് കോല നടത്തിയതെന്നും വ്യ​ക്തി​ വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അഭിലാഷ് മൊഴി നൽകി. പാർട്ടിയുമായി ബന്ധപെട്ടു ഉണ്ടായ ചില തർക്കങ്ങളിൽ സത്യനാഥ് സ്വീകരിച്ച നിലപാടുകളാണ് വ്യ​ക്തി​ വി​രോ​ധ​ത്തിന് കാരണമായത്. പാർട്ടിയുമായി ബന്ധപ്പെട്ട അക്രമസംഭവ ങ്ങളിൽ അഭിലാഷ് പങ്കാളിയായിട്ടുണ്ട്. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു നേതാവ് തനിക്കെതിരെ അക്രമം നടന്നുവെന്ന് കാണിക്കാൻ വ്യാജ അക്രമം സൃഷ്ടിക്കുകയും ഉണ്ടായി. ബൈക്ക് കത്തിക്കുകയും വാഴ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൊക്കെ അഭിലാഷിന് പങ്കാളിത്തം ഉണ്ടായിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് അഭിലാഷ് എന്നാണു പോലീസ് പറയുന്നത്.. മുൻ ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടായപ്പോൾ അഭിലാഷ് മാരകായുധങ്ങളുമായി കാവൽ നിന്നിരുന്നതായും പറയുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ പി.വി. സത്യനാഥിനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുമ്പോൾ ക്ഷേത്ര ഓഫീസിന് സമീപത്ത് വെച്ചാണ് സത്യനാഥിന് വെട്ടേൽക്കുന്നത്.

അഭിലാഷ് മഴു ഉപയോഗിച്ച് ആണ് സത്യനാഥിനെ വെട്ടുന്നത്. കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...