Connect with us

Hi, what are you looking for?

Cinema

കേരള സ്റ്റോറിക്കെതിരെ ഹാലിളകി പിണറായിയും CPM ഉം, ദൂരദർശനിൽ ഇന്ന് കേരള സ്റ്റോറി

രാജ്യത്ത് നടന്നുവന്ന ഭയാനകമായ സംഭവത്തിന്റെ നേര്‍ചിത്രം സിനിമയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് വിജയം കൊയ്ത കേരള സ്‌റ്റോറി ദൂരദര്‍ശനില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്നതിനെതിരെ ഹാലിളകി പ്രതിഷേധ പ്രസ്താവനയുടെ വാളുമായി പിണറായിയും സി പി എമ്മും. കോടതിയിൽ നിന്ന് ലഭിച്ച പ്രദർശനാനുമതിയെ തുടർന്ന് തിയേറ്ററുകളിൽ രാജ്യത്ത് കോടിക്കണക്കിനു ജനം കണ്ട സിനിമ ഒടിടിയിൽ പ്രദർശനം തുടരുന്നതിനിടെയാണ് ദൂരദര്‍ശനില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്നത്.

ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ എക്‌സില്‍ പ്രദർശനത്തെ പറ്റിയുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത്. യാഥാർഥ്യങ്ങൾ മറച്ചു വെക്കുന്നതും രാഷ്ട്രീയ ലാക്കോടെയുമാണ് പിണറായി വിജയനും സി പി എമ്മും കേരള സ്റ്റോറിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പിണറായിയുടെ നുണകൾ നിരത്തുന്ന പ്രസ്താവന ഇങ്ങനെയാണ്.

‘കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്‌റ്റോറി’ യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി തന്റെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ‘തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്‌ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ’ എന്ന് പിണറായി വിജയൻ ആരോപിക്കുന്നു.

‘അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ, നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്നും, സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണെന്നും, സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുതെന്നും പറഞ്ഞിരിക്കുന്ന പിണറായി വിജയൻ, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍’ പിണറായി വിജയൻ പറയുന്നു.

‘ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്നും’, മുഖ്യമന്ത്രി പ്രസ്താവനയിൽ പറയുന്നു. കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് പിണറായിയുടെ പ്രസ്താവനക്ക് പിറകെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയുമായി രംഗത്തെത്തി.

അതേസമയം, ലക്ഷക്കണക്കിനാളുകൾ തിയേറ്ററുകളിലും ഒ ടി ടി യിലുമായി കണ്ട സിനിമയാണ് കേരള സ്റ്റോറി. അധിക്ഷേപകരമെന്ന ആരോപണം ഉണ്ടായതിരെ തുടർന്ന് സെൻസർ ബോർഡ്‌ ഒഴിവാക്കണമെന്നു നിർദേശിച്ചിരുന്ന പത്ത്‌ രംഗങ്ങൾ ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് ചിത്രം തിയേറ്ററുകൾ പോലും പ്രദർശനത്തിനെത്തിയത് എന്നതാണ് യാഥാർഥ്യം.

ആദ ശര്‍മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മിച്ചത് ബോളിവുഡ് നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ്. ചിത്രം റീലീസിന് മുന്നേ തന്നെ വിവാദമാക്കാന്‍ കപടമതേതര സമൂഹം അന്നേ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ബംഗാളിലും മറ്റും മതസ്പര്‍ദ്ധ ഉണ്ടാക്കും വിധം പ്രചാരണവേലകളും അവർ നടത്തിയിരുന്നു. കഥ കേട്ടറിഞ്ഞ ജനസമൂഹം സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് രാജ്യം പിന്നീട് കാണുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് 5നാണ് ഏറെ പ്രതിസന്ധികള്‍ക്കിടയിൽ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് സീ5 ലൂടെ ചിത്രം ഒടിടിയിലും എത്തി. രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന കാരണം പറഞ്ഞ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചിത്രം ഏറ്റെടുക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല എന്നതാണ് ഒടിടിയിൽ എത്താൻ വൈകാൻ കാരണമായത്.

വിമര്‍ശനങ്ങള്‍ക്കിടയിൽ ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ ബോക്‌സോഫീസില്‍ മികച്ച വിജയം സിനിമ സ്വന്തമാക്കി. 30 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ ആഭ്യന്തര മാര്‍ക്കറ്റില്‍ ചിത്രം 238 കോടിയോളം കൈകുമ്പിളിൽ സ്വന്തമാക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള ഈ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 303.97 കോടി ആയതോടെ, ഇത് 2023 ലെ എട്ടാമത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹിന്ദി ചിത്രമായും തുടർന്ന് മാറി.

മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രം, ഈ മൂന്നു പെണ്‍കുട്ടികളും അവരുടെ റൂംമേറ്റായ ആസിഫയുടെ (സോണിയ ബലാനി) പ്രേരണയാല്‍ മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പെട്ടതായിട്ടാണ് പറയുന്നത്. ആദ്യ പകുതിയില്‍ പെണ്‍കുട്ടികള്‍ എങ്ങനെ മതപരിവര്‍ത്തനത്തിനു വിധേയരായി എന്നതും രണ്ടാം പകുതിയില്‍ ശാലിനി ഫാത്തിമയായി മാറുന്നതും ഒരു തീവ്രവാദ ഗ്രൂപ്പിലെ അംഗമാവുന്നതും അഫ്ഗാനിസ്ഥാനിലെ ജയില്‍വാസവുമൊക്കെയാണ് പ്രമേയമായിട്ടുള്ളത്.

കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ പ്രണയത്തിന്റെ പേരില്‍ വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയും യുദ്ധമേഖലകളില്‍ ചേരാനും പുരുഷന്മാര്‍ പ്രേരിപ്പിക്കുന്നതെങ്ങനെയെന്നാണ് ചിത്രം യഥാർത്ഥത്തിൽ പറയുന്നത്. 2018 ’19 കാലയളവിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ എന്ന രീതിയിലാണ് ഈ കാര്യങ്ങളെ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം, കേരളത്തിലെ യുവാക്കള്‍ വ്യാപകമായ തോതിൽ തീവ്രവാദ ഗ്രൂപ്പിന്റെ സ്വാധീനത്തില്‍ പെടുന്നതായും ചിത്രം പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...