Connect with us

Hi, what are you looking for?

India

രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉൾപ്പെടെ 14 പേർ വ്യാഴാഴ്ച രാജ്യസഭാംഗങ്ങ ളായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സോണിയാ ഗാന്ധി ആദ്യമായാണ് രാജ്യസഭാംഗമാകുന്നത്.

രാജസ്ഥാനിലെ ഉപരിസഭാംഗമായി സോണിയ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വൈഷ്ണവ് ഒഡീഷയിൽ നിന്ന് അതേ സഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് ആർപിഎൻ സിംഗ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി അംഗം സമിക് ഭട്ടാചാര്യ എന്നിവരുൾപ്പെടെ 14 പേർ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി.

ബിഹാറിൽ നിന്നു ജെഡിയുവിലെ സഞ്ജയ് കുമാർ ഝായും ഒഡീഷയിൽ നിന്നു ബിജെഡി അംഗങ്ങളായ സുഭാഷിഷ് ഖുന്തിയ, ദേബാശിഷ് സാമന്തരായ് എന്നിവരും രാജസ്ഥാനെ പ്രതിനിധീകരിച്ച് ബിജെപിയുടെ മദൻ റാത്തോഡ് ആർഎസ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു. വൈഎസ്ആർസിപി നേതാക്കളായ ഗൊല്ല ബാബുറാവു, മേദ രഘുനാഥ റെഡ്ഡി, യെറം വെങ്കട സുബ്ബ റെഡ്ഡി, തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് നേതാവ് രവി ചന്ദ്ര വഡ്ഡിരാജു എന്നിവരും ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ച് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ കാലാവധി വ്യാഴാഴ്ച മുതൽ ആരംഭിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. മറ്റുള്ളവരെല്ലാം ബുധനാഴ്ചയാണ് കാലാവധി തുടങ്ങിയിരിക്കുന്നത്. സഭാ നേതാവ് പിയൂഷ് ഗോയൽ, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ സമയത്ത് മകൾ പ്രിയങ്ക ഗാന്ധി വാദ്രയും ഒപ്പമുണ്ടായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, സെക്രട്ടറി ജനറൽ പി സി മോദി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...