Connect with us

Hi, what are you looking for?

News

ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി, ഞെട്ടി വിറച്ച് ഇറാൻ ! വ്യോമഗതാഗതം നിരോധിച്ചു !

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്‍ – ഇസ്രയേല്‍ ഭിന്നത തുടരുന്നതിനിടെ ഇറാന് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ നഗരമായ ഇസ്ഫഹാനില്‍ സ്‌ഫോടനം ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ സൈന്യത്തിന്റെ സുപ്രധാനമായ എയര്‍ബേസ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതത്തിനടക്കം ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്ഫഹാന്‍, ഷിറാസ്, ടെഹ്‌റാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.

വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. അതേസമയം വ്യോമ നിയന്ത്രണങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ടെഹ്‌റാനിലെ ഇമാം ഖൊമയ്‌നി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രിവരെ അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ പതിനാലിന് ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്റെ നടപടിയോട് അതേ നാണയത്തില്‍ പ്രതികരിക്കരുതെന്ന നിര്‍ദേശവുമായി യുഎസും യു കെയും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യന്‍ മേഖലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതിലേക്ക് പ്രത്യാക്രമണം വഴിവയ്ക്കും എന്നായിരുന്നു ലോക രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആശങ്ക. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ തിരിച്ചടി നല്‍കിയത് എന്നാണ് ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ട എബിസി ന്യൂസിന്റെ പ്രതികരണം. എന്നാല്‍, ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചന്നൊണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ 200 ഡ്രോണുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാഗരി അവകാശപ്പെട്ടിരുന്നു.

ഭൂരിഭാഗം ഡ്രോണുകളും നിര്‍വീര്യമാക്കാന്‍ സൈന്യത്തിന് സാധിച്ചതായും ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റതായും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ ഒരു സൈനിക താവളത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഡാനിയല്‍ വ്യക്തമാക്കി. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ അമേരിക്കയുടേയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാതിര്‍ത്തി ലംഘിച്ച ഡ്രോണുകള്‍ ജോര്‍ദാനും നിര്‍വീര്യമാക്കിയിരുന്നു.

ലോകത്തെ ഞെട്ടിച്ചിട്ടുള്ള പ്രവാചകയാണ് ബാബ വാംഗയുടെ ഒരു പ്രവചനം കൂടി ഈ ആക്രമണത്തിലൂടെ സത്യമാകാൻ പോകുന്നു എന്നാണ് ലോകം നോക്കിക്കാണുന്നത്. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട് . അതിനുള്ള കാരണം ബാബ വാംഗ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഉള്ള പ്രസക്തിയാണ്. 024 ലെ ഫലങ്ങൾ ഇവർ പ്രവചിച്ചിരുന്നത് വാർത്തയായിരുന്നു. ഈ വർഷം മുഴുവൻ ദുരന്ത ഫലങ്ങളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.യൂറോപ്പിൽ തീവ്രവാദ ആക്രമണങ്ങൾ, ജൈവായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയ്ക്കൊപ്പം മറ്റൊരു ലോക മഹായുദ്ധവും ഈ വർഷം നടക്കുമെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്.

ഇപ്പോൾ മദ്ധ്യ പൂർവ്വ ഏഷ്യയിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന് ചില അന്താരാാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.ഭീകര പ്രവർത്തനങ്ങളുടെ ഒരു ശൃംഖല തന്നെയാണ് അവർ ഈ വർഷത്തേക്ക് പ്രവചിച്ചിരിക്കുന്നത്.ഒരു സുപ്രധാന രാജ്യം ജൈവായുധാക്രമണത്തിൽ വലയുമെന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഏത് രാജ്യമാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. ഇത് ഏത് രാജ്യമെന്ന മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...