Connect with us

Hi, what are you looking for?

Crime,

കളി ഇങ്ങോട്ട് വേണ്ട !ഇറാനെ വിറപ്പിച്ച് ഇസ്രായേൽ, മാരകായുധങ്ങൾ നിഷ്പ്രഭം !

ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന യുഎസ് നിലപാട് അത് ഉപേക്ഷിക്കാൻ കാരണമാവുകയായിരുന്നു. അതുകൊണ്ട് തന്നെ നേരിട്ടുള്ള ആക്രമണത്തിന്റെ വഴി ഇസ്രയേലിന് മുന്നിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.

ഇറാനെതിരേ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈനികമേധാവി ഹെർസി ഹലേവി പ്രഖ്യാപിച്ചതോടെ ആശങ്ക എല്ലായിടത്തും ശക്തമാണ്. ഇറാനിലെ വിവിധ വിക്ഷേപണ കേന്ദ്രങ്ങളിൽ നിന്നായാണ് ഇസ്രായേലിന് നേരെ നിരവധി ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. അതേസമയം, ഈ ഓപ്പറേഷനിൽ ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ലെന്ന് ഇസ്രായേലിന്റെ യുദ്ധങ്ങളിലും തീവ്രവാദത്തിലും ​ഗവേഷണം നടത്തുന്ന വിദഗ്ധൻ ഒറി വിയാൽകോവ് വ്യക്തമാക്കി. ഇറാൻ്റെ കൈവശം ഏകദേശം 3000 ബാലിസ്റ്റിക് മിസൈലുകളുണ്ട്.

ഇതിൽ ഏകദേശം 800 മുതൽ 1000 വരെ മിസൈലുകൾക്ക് ഇസ്രായേലിലേക്ക് എത്താൻ കഴിയും.ഖൈബർ, ഇമാദ്, ഗദ്ർ 110 തുടങ്ങിയ മിസൈലുകളാണ് ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്. 500 കിലോഗ്രാം ഭാരമുള്ള ഖൈബർ മിസൈലിന് 1450 കിലോമീറ്റർ ദൂരപരിധിയുണ്ട്. 750 കിലോഗ്രാം ഭാരമുള്ള ഇമാദിന്റെ ദൂരപരിധി 2500 കിലോമീറ്ററാണ്. ഗദ്ർ 110ന്റെ പരിധി 1800-2000 കിലോമീറ്റർ വരെയാണ്. 650 മുതൽ 1000 കിലോഗ്രാം വരെയാണ് ഇതിന്റെ ഭാരം. ഇതിന് പുറമെ 2000 കിലോമീറ്റർ റേഞ്ചും 700 കിലോഗ്രാം ഭാരവുമുള്ള ‘ഷഹാബ് 3ബി’യും ഉപയോഗിച്ചിരിക്കാമെന്ന് വിയാൽകോവ് വ്യക്തമാക്കി.

ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ഒറി വിയൽകോവിനെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ ‘മാരിവ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇറാന്റെ ‘​ട്രൂ പ്രോമിസ്’ ഓപ്പറേഷനിൽ ഏകദേശം 185 ‘ഷാഹെദ് 136’ ഡ്രോണുകളും അവയുടെ ജെറ്റ് പവർ പതിപ്പായ ‘ഷാഹെദ് 238’ ഉം വിക്ഷേപിച്ചിട്ടുണ്ടെന്ന് വിയാൽകോവ് പറഞ്ഞു. ഈ ഡ്രോണുകൾക്ക് മണിക്കൂറിൽ 500 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.ഇറാനിയൻ സൈന്യം ഡസൻ കണക്കിന് ക്രൂയിസ് മിസൈലുകളും 110 ബാലിസ്റ്റിക് മിസൈലുകളുമാണ് വിക്ഷേപിച്ചത്. ഏജിസ് മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിച്ച അമേരിക്കൻ യുദ്ധക്കപ്പലുകൾ ഉപയോഗിച്ച് യു.എസ് സൈന്യം കുറഞ്ഞത് ആറ് മിസൈലുകളെങ്കിലും തടഞ്ഞിട്ടു.

2500 കിലോമീറ്റർ ദൂരപരിധിയും 1500 കിലോഗ്രാം ഭാരവുമുള്ള ‘സെജിൽ’, 2000 കിലോമീറ്റർ ദൂരപരിധിയും 1800 കിലോഗ്രാം ഭാരവുമുള്ള “ഖോറാംഷഹർ” എന്നീ നൂതന മിസൈലുകൾ ഇറാൻ ഉപയോഗിച്ചിട്ടില്ല. ഇവയെല്ലാം ഭാവിയിലുള്ള ഓപ്പറേഷനുകൾക്കായി കരുതിവെച്ചതാകാം. ഇറാൻ സൈന്യം മൂന്ന് പ്രധാന സൈനിക താവളങ്ങളാണ് ആക്രമിച്ചത്. ഹെർമോൺ, നെവാറ്റിം, റാമോൺ എന്നീ ബേസുകളാണ് ആക്രമിച്ചതെന്നും വിയാൽകോവ് കൂട്ടിച്ചേർത്തു.അതേസമയം, നെവാറ്റിം എയർബേസിന് മാത്രമാണ് ചെറിയ കേടുപാട് സംഭവിച്ചതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഹെർമോൺ ബേസിന് സമീപത്തെ റോഡ് തകർന്നെന്നും റാമോൺ ബേസിനെ ഒട്ടും ബാധിച്ചിട്ടില്ലെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം.അഞ്ച് ഇറാനിയൻ മിസൈലുകളാണ് നെവാറ്റിമിൽ പതിച്ചത്. യാത്രാവിമാനം, റൺവേ, കെട്ടിടം എന്നിവക്ക് ആക്രമണത്തിൽ കേടുപാട് സംഭവിച്ചു.

ഇവിടേക്ക് വന്ന ഒമ്പത് മിസൈലുകളെയാണ് ഇസ്രയേലി വ്യോമ വിരുദ്ധ സംവിധാനങ്ങൾ തകർത്തത്.റാമോൺ ബേസിന് സമീപത്തായി അഞ്ച് മിസൈലുകൾ പതിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഡിമോണ ന്യൂക്ലിയർ റിയാക്ടറിലെ കെട്ടിടത്തിൽ ഒരു ആക്രമണവും സമീപത്ത് രണ്ട് ആക്രമണവും നടന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്തപ്പോൾ മനസ്സിലായതായും വിയാൽകോവ് പറഞ്ഞു.ഗുണനിലവാരം കുറഞ്ഞ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനങ്ങൾ നടത്തിയത്. ഉയർന്ന ഗുണമേന്മയുള്ള ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചാൽ മാത്രമേ കൂടുതൽ നാശനഷ്ടങ്ങൾ നിർണയിക്കാൻ കഴിയൂ. ഇറാന്റെ 84 ശതമാനം മിസൈലുകൾ മാത്രമേ ഇസ്രായേലിന് തടയാൻ സാധിച്ചത്. ഇസ്രയേൽ അവകാശപ്പെട്ടിരുന്നത് 99 ശതമാനവും ​പ്രതിരോധിച്ചുവെന്നാണ്. ഇത് ശരിയല്ലെന്നും വിയാൽകോവ് വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...