Connect with us

Hi, what are you looking for?

Crime,

25 കോടി നൽകണമെന്ന് ദല്ലാൾ നന്ദകുമാർ, സുരേന്ദ്രനും അനിൽ ആന്റണിയും പെട്ടു

ബിജെപി നേതാക്കളായ അനില്‍ ആന്റണിക്കും കെ സുരേന്ദ്രനു മെതിരെ വക്കീൽ നോട്ടീസ് അയച്ച് ദല്ലാൾ നന്ദകുമാർ എന്ന ടി ജി നന്ദകുമാർ. വിഗ്രഹ മോഷ്ടാവ്, കാട്ടുകള്ളന്‍ പരാമര്‍ശങ്ങള്‍ക്കെ തിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ടി ജി നന്ദകുമാറിൻ്റെ ആവശ്യം. ഇല്ലെങ്കില്‍ 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ തോൽപ്പിക്കാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കിയെന്നായിരുന്നു അനില്‍ ആന്‍റണിയുടെ ആരോപണം. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ.12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി ജെ കുര്യനാണെന്നാണ് അനിൽ ആൻ്റണി പറഞ്ഞത്.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന് നന്ദകുമാർ ആരോപിച്ചിരുന്നു. താൻ ജൂനിയർ ദല്ലാൾ ആണെന്നും അനിൽ ആന്റണി അതിലും വലിയ ദല്ലാൾ ആണെന്നുമടക്കമുള്ള ആരോപണങ്ങൾ അനിൽ ആന്റണിക്കെതിരെ നന്ദകുമാർ നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കവെയാണ് നന്ദകുമാർ വിഗ്രഹം മോഷ്ടിച്ചുവെന്നും കാട്ടുകള്ളൻ ആണെന്നതുമടക്കമുള്ള ആരോപണങ്ങൾ അനിൽ ആന്റണിയും കെ സുരേന്ദ്രനും നടത്തിയത്.

ഏപ്രിൽ 9 നാണ് അനിൽ ആന്റണി വലിയ അഴിമതിക്കാരനാ ണെന്നാരോപിച്ച് വ്യവസായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയത്. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നായിരുന്നു ആരോപണം. പിതാവിനെ ഉപയോഗിച്ച് വില പേശി തന്റെ കയ്യിൽനിന്ന് പണം വാങ്ങിയെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്ന് വാങ്ങിയെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ ആരോപണം. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചതെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.

തനിക്ക് പണം തിരിച്ച് നൽകാൻ പി.ജെ. കുര്യനും പി.ടി. തോമസും ഇടപ്പെട്ടിരുന്നു. പി.ജെ. കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരികെ കിട്ടിയത്. 2014 ൽ എൻ.ഡി.എ സർക്കാർ വന്നപ്പോൾ സി​.ബി.ഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നൽകാതിരുന്നത്.

ഈ വിഷയത്തിൽ, പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണെന്ന് നന്ദകുമാർ പറഞ്ഞിരുന്നു. 2013 ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയതെന്ന് നന്ദകുമാർ ആരോപിച്ചു. സി.ബി.ഐ. ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹക്ക് കൈമാറാനാണ് അനിലിന് പണം കൊടുത്തത്. എന്നാൽ, നിയമനം ലഭിക്കാതെ വന്നതോടെ, പണം തിരികെനൽകാൻ അനിൽ തയ്യാറായില്ല. പി.ജെ. കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, പി.ടി. തോമസ് ഇടപെട്ടിട്ടാണ് അഞ്ചുഗഡുക്കളായി പണം ലഭിച്ചത്. എൻ.ഡി.എ. മന്ത്രിസഭ വന്നപ്പോൾ, പരാതികൊടുക്കാൻ ശ്രമിച്ചിരുന്നു. ആവേളയിൽ പി.ജെ. കുര്യനാണ് പിന്തിരിപ്പിച്ചത്.

രഞ്ജിത്ത് സിൻഹയുടെ നിയമനത്തിലും അനിൽ ആന്റണിക്ക് പങ്കുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ, ഒബ്രോയ് ഹോട്ടൽ കേന്ദ്രീകരിച്ച് അറിയപ്പെടുന്ന ദല്ലാളായിരുന്നു അനിൽ. എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽനിന്ന് ആയുധ ഡീലുകളുടെ രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടു. ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തി. ഈ വിഷയത്തിൽ, അന്വേഷണം തുടങ്ങിയപ്പോഴാണ് പിടിക്കപ്പെടാതി രിക്കാനായി ബി.ജെ.പി.യിൽ ചേർന്നതെന്നായിരുന്നു നന്ദകുമാറിന്റെ ആക്ഷേപം.

UPDATING…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...