Connect with us

Hi, what are you looking for?

Crime,

‘മത്സരാർഥിക്ക് ഡ്രഗ്‌സ് നൽകി മനോരോഗിയാക്കാൻ നോക്കി, പെണ്ണുങ്ങളെ കൂടെ വിളിച്ച് കിടത്തി, മത്സരാർഥികളുടെ കാശും വാങ്ങി, ജയിപ്പിക്കാൻ നാറിത്തരം’ – അഖിൽ മാരാർ

കൊച്ചി . ബിഗ്ബോസിൽ ലൈംഗിക – സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്ന അതി രൂക്ഷവും ഗുരുതരവുമായ ആരോപണ വുമായി ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ. ബിഗ്ബോസ് സീസൺ സിക്സിന്റെ അണിയറ പ്രവർത്തകർ ക്കെതിരെയാണ് ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ വിജയി കൂടിയായ അഖിൽ മാരാർ ഒരു വീഡിയോയിലൂടെ അതിരൂക്ഷമായി പ്രതികരിച്ചിരി ക്കുന്നത്.

വൈൽഡ് കാർഡ് എൻട്രിയായി ബിഗ്ബോസിലെത്തി, ഇപ്പോൾ പുറത്തുപോയ സിബിൻ എന്ന മത്സരാർഥിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അഖിലിന്റെ വിമർശനം. സിബിനെ ഡ്രഗ്‌സ് നൽകി മനോരോഗിയാക്കാനാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ ശ്രമിച്ചതെന്ന ഗുരുതര ആരോപണവും അഖിൽ ഉന്നയിക്കുന്നു. അവനെ ആ ഹൗസിൽ വെച്ച് ഡിപ്രഷനും ബൈപോളാർ ഡിസീസിനും കൊടുക്കുന്ന മരുന്ന് ഇത്രയും കാലം അത് കഴിക്കാത്ത ചെറുപ്പക്കാരന് കൊടുത്ത്, അവനെ ഭ്രാന്തനാക്കി മാറ്റുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു.

സമൂഹത്തിന്റെ പ്രതിഫലനം ആവണം ബിഗ്ബോസ് പോലെ ഒരു ഷോ. അത് ഇവന്മാരുടെയൊക്കെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാവരുത്. പെണ്ണുങ്ങളെ കൂടെ വിളിച്ച് കിടത്തീട്ട്, മത്സരാർഥികളുടെ കൈയിൽനിന്ന് കാശും മേടിച്ചിട്ട്, അവരെ ജയിപ്പിക്കാൻ നടത്തുന്ന, നാറിത്തരമാകരുത് ഒരു ഷോ അഖിൽ പറഞ്ഞിരിക്കുന്നു.

അഖിൽ മരാർ വീഡിയോയിലൂടെ ഉന്നയിച്ചിരിക്കുന്ന ആരോപങ്ങൾ ഇവയാണ്: വൈൽഡ് കാർഡ് എൻട്രിയായി ബിഗ്ബോസിലെത്തി, ഇപ്പോൾ പുറത്തുപോയ സിബിൻ എന്ന മത്സരാർഥിയെ ഭ്രാന്തനാക്കാൻ നോക്കിയെന്നാണ് അഖിൽ ഉന്നയിക്കുന്ന ഒരു ആരോപണം. ‘ബിഗ് ബോസ് സീസൺ 6 ന്റെ 50ാം ദിവസത്തെ തുടർന്ന് ഷോയ്ക്ക് ആശംസ അറിയിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് അവർ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്, എന്നാലും എന്നെ ജനങ്ങൾ അറിയാൻ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാൻ. ഇപ്പോൾ ഇത് പറയാൻ കാരണം ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് ഏഷ്യാനെറ്റിന്റെ തലപ്പത്തിരിക്കുന്ന ചിലർ നടത്തിയ നെറികേട് കണ്ടിട്ടാണ്. ഇവന്മാർ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കിൽ സിനിമ വേണ്ടെന്ന് ഞാൻ വെയ്ക്കും.’ – അഖിൽ മാരാർ പറഞ്ഞു.

‘രണ്ട് പേരാണ് ഇതിന് പിന്നിൽ ഉള്ളത്. ചാനലിന്റെ ആൾ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓർത്തതുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സ്ത്രീകളെ ഇവന്മാർ ഉപയോഗിച്ചിട്ടുള്ള രീതി, പല മത്സരാർഥികളോടും പണം പറഞ്ഞിട്ട്, ആ പണത്തിന്റെ ഷെയർ വാങ്ങി, പല മത്സരാർഥികളെയും ബിഗ്ബോസിൽ കയറ്റിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇത്തരം ഒരുപാട് നാറിയ പരിപാടികൾ ഇവരൊക്കെ കാണിച്ചിട്ടുണ്ട്. ഏഷ്യനെറ്റുമായി ബന്ധപ്പെട്ട് എനിക്ക് ഒരു കോൺട്രാക്റ്റ് ഉണ്ടായിരുന്നു. ഞാൻ അതിനോട് നീതി പുലർത്താനായിട്ടാണ് നേരത്തെ ഇത് പറയാതെ ഇരുന്നത്.’ അഖിൽ പറഞ്ഞിരിക്കുന്നു.

‘ഞാൻ ഇന്നാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരൻ ആ ഷോയിൽ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അവനെ ആ ഹൗസിൽവെച്ച് ഡിപ്രഷനും ബൈപോളാർ ഡിസീസിനും കൊടുക്കുന്ന മരുന്ന് ഇത്രയും കാലം അത് കഴിക്കാത്ത ചെറുപ്പക്കാരന് കൊടുത്ത്, അവനെ ഭ്രാന്തനാക്കി മാറ്റുക എന്ന ഉദ്ദേശത്തോടുകൂ ടിയായിരുന്നു. ഈ ഡ്രഗ് കൊടുത്ത് അവനെ പുറത്താക്കണം, എന്ന് അതിനുള്ളിലുള്ള ചിലർ പറഞ്ഞുവെന്നാണ് അറിയുന്നത്. അഞ്ച് വർഷമായി ഈ ഷോയുടെ ഡയറക്ടർ ആയിരുന്ന അർജുൻ എന്നയാൾ ഇറങ്ങിപ്പോയെന്ന യാഥാർത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ് ഞാൻ ഇക്കാര്യം പറയുന്നത്.’ അഖിൽ ആരോപിക്കുന്നു.

‘ഈ പരിപാടിയുടെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്ന റുബീയ എന്ന സ്ത്രീയെ ഈ സീസണിൽ നിന്നും മാറ്റി നിർത്തുകയായിരുന്നു. ഇവന്മാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള മത്സരാർത്ഥികൾ ജയിച്ചുവരാൻ വേണ്ടിയായിരുന്നു അത്. ഇവർ കാണിക്കുന്ന ഈ നെറികേടുകൾ ആരെങ്കിലുമൊക്കെ വിളിച്ചുപറയേണ്ടേ? റോബിന് പറ്റിയത് റോബിൻ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ വായിൽ തോന്നിയ വിവരക്കേടുകൾ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാൻ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാൻ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ടാണ്. ആരേയും എനിക്ക്‌ ഭയമില്ല, ഞാൻ സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’ – അഖിൽ പറഞ്ഞു.

‘ഒരു സിനിമാ സംവിധായകനും, സോഷ്യൽ മീഡിയയിൽ അത്യാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ആളുമായ, എനിക്ക് കിട്ടിയതിന്റെ മൂന്നിരട്ടി ശമ്പളം കൊടുത്ത് കയറിയ മത്സരാർത്ഥികളുണ്ട് ഈ സീസണിൽ. ആരാണ് ഈ ശമ്പളം അവർക്ക് കൊടുത്തത്. അതിന്റെ ഷെയർവാങ്ങി, സ്ത്രീകളെ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ട്, ഇത്തരം നാറിയ പരിപാടികൾ കാണിക്കുന്ന അവന്മാരെ തുറന്ന് കാണിക്കണം. അമ്പത് ദിവസമായി ഈ മാതിരി ഒരു പുഴുത്തുനാറിയ ഷോ, സമൂഹത്തിലേക്ക് നെഗറ്റീവ് ആയിപോവുമ്പോഴും, മോഹൻലാലിനെപ്പോലും പറഞ്ഞ് പറ്റിച്ച് ഇതെന്ത് മഹത്തരമാണെന്ന് വീഡിയോ ഇട്ടിരിക്കുന്നു.’ അഖിൽ പറഞ്ഞിരിക്കുന്നു.

സമൂഹത്തിന്റെ പ്രതിഫലനം ആവണം ബിഗ്ബോസ് പോലെ ഒരു ഷോ. അത് ഇവന്മാരുടെയൊക്കെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാവരുത്. പെണ്ണുങ്ങളെ കൂടെ വിളിച്ച് കിടത്തീട്ട്, മത്സരാർഥികളുടെ കൈയിൽനിന്ന് കാശും മേടിച്ചിട്ട്, അവരെ ജയിപ്പിക്കാൻ നടത്തുന്ന, നാറിത്തരമാകരുത് ഒരു ഷോ. കേരളത്തിലെ ഏറ്റവും കൂടുതൽ മനുഷ്യർ സ്നേഹിക്കുന്ന ഒരാളെ ശനിയാഴചയും ഞായറാഴ്ചയും വിളിച്ചുവരുത്തിയിട്ട്, മനുഷ്യനെ കോമാളിയാക്കുന്നു. മോഹൻലാൽ എന്താ നിന്റെ കളിപ്പാവയാണോ? ആ മനുഷ്യനെ സമൂഹത്തിന്റെ തെറിവിളി കേൾപ്പിക്കേണ്ട കാര്യമുണ്ടോ? അഖിൽ മാരാർ ചോദിക്കുന്നു.

‘സിബിനെ പുറത്താക്കിയിട്ട് അവനെ വിളിച്ച് വിരട്ടുകയാണ്. അവൻ മിണ്ടിയാൽ അവനെ തട്ടിക്കളയും, അവനെ തൊലിച്ചുകളയും എന്നൊക്കെ. കോൺട്രാക്റ്റ് ഉണ്ടത്രേ. കഴിഞ്ഞ തവണ എന്നേ വിളിച്ചു ഇതുപോലെ പറഞ്ഞപ്പോൾ, ചാനലിന്റെ പേര് ഏഷ്യാനെറ്റ് എന്നല്ലോ, സുപ്രീം കോടതി എന്നല്ലല്ലോ, ആ വിരട്ടൽ കൈയിൽ വച്ചാൽ മതിയെന്നാണ് ഞാൻ പറഞ്ഞത്. ഇത്തരം നാറിത്തരത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഉദ്ദേശം’ എന്നാണ് അഖിൽ തുറന്നടിച്ചിരിക്കുന്നത്.

ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകൾ കൃത്യമായി അറിയാവുന്ന ആളാണ് ഞാൻ എന്ന് പറഞ്ഞു കൊണ്ടാണ് അഖിൽ മാരാർ തന്റെ വീഡിയോ തുടങ്ങുന്നത്. ‘റോബിൻ പറഞ്ഞത് പോലെ, നന്ദികേട് കാണിക്കരുതെന്ന് പറയാൻ ആരും വരേണ്ട. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഞാൻ സിനിമ ചെയ്യാൻ നിൽക്കുന്നയാളാണ്. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാൽ എന്റെ ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ. റോബിൻ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തിൽ ദേഷ്യത്തിൽ പ്രതികരിച്ചത് പോലെയല്ല ഞാൻ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ.’- അഖിൽ വിഡിയോയിൽ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...