Connect with us

Hi, what are you looking for?

Cinema

‘മലയാള സിനിമക്കുള്ളിൽ അധോലോകം വാഴുന്നു’ വിവാദമായി മുഹമ്മദ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമാ രംഗത്തെ കറുത്ത കരങ്ങളുടെ ഇടപെടലുകൾ വെളിപ്പെടുത്തി സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ് രംഗത്ത്. മലയാള സിനിമ രംഗത്ത് വ്യവസായ – രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍ക്ക് ഉള്ള പങ്കാളിത്തവും നടന്‍ മമ്മൂട്ടിക്കുള്ള പങ്കും ഡിവൈഎഫ്ഐയുടെ മാഹി യൂണിറ്റ് മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷര്‍ഷാദ് ആണ് തുറന്നു പറഞ്ഞിരിക്കുന്നത്.

സംവിധായിക റത്തീനയുടെ ഭര്‍ത്താവായ ഷര്‍ഷാദ്, തന്റെ കുടുംബബന്ധം തകര്‍ന്നതും വ്യവസായത്തകര്‍ച്ചയും അതിന് കാരണക്കാരനായ രാജേഷ് കൃഷ്ണ എന്ന, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ സിപിഎം നേതാക്കളുമായുള്ള രഹസ്യ ബന്ധവും തുറന്നു പറയുന്നു. റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച പുഴു എന്ന സിനിമയുടെ നിര്‍മാണത്തിലും ചില പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിന് മമ്മൂട്ടിയുടെ നിര്‍ബന്ധങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നുവെന്നും ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിയുടെ മൗനത്തെ ഷര്‍ഷാദ് വിമര്‍ശിക്കുന്നുണ്ട്. സിനിമയുടെ പേരിലും പിന്നിലും നടക്കുന്ന ഇത്തരം മുഴുവന്‍ രഹസ്യ ഇടപാടുകളും മമ്മൂട്ടിക്കറിയാമെന്നും വൈകാതെ തെളിവു സഹിതം അവ പുറത്തറിയിക്കുമെന്നു മുന്നറിയിപ്പും ഷര്‍ഷാദ് നൽകിയിട്ടുണ്ട്. ഷര്‍ഷാദിന്റെ അഭിമുഖത്തിലെ മമ്മൂട്ടിയെക്കുറിച്ചും പുഴു വിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും നടക്കുകയാണ്. മമ്മൂട്ടിയോ മമ്മൂട്ടിയുമായി ബന്ധപെട്ടവരോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മമ്മൂട്ടിക്കെതിരേയുള്ള ആരോപണത്തേക്കാള്‍ ഗുരുതരമായ വിഷയങ്ങളാണ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തലില്‍ ഉള്ളത്.

മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധോലോകത്തിന്റെ സ്വഭാവമാണെന്നാണ് ഷർഷാദ് ആരോപിച്ചിരിക്കുന്നത്. ചില പ്രത്യേക മത – ജാതി വിഷയങ്ങളിലും രാജ്യവിരുദ്ധ കാര്യങ്ങളിലും കേന്ദ്രീകരിച്ച് സിനിമാ നിര്‍മിക്കാന്‍ കൂട്ടും കമ്പനിയും ഉണ്ടാക്കുന്നതായി ഷർഷാദ് പറയുന്നു. അതിനായി വിദേശത്തുനിന്ന് കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് ഷർഷാദിന്റെ വെളിപ്പെടുത്തൽ. ഇതിന് ചുക്കാന്‍ പിടിക്കുന്ന പലരില്‍ സുരേഷ് കൃഷ്ണ എന്ന പത്തനംതിട്ടക്കാരനെക്കുറിച്ചാണ് ഷര്‍ഷാദിന്റെ ആരോപണങ്ങള്‍. ഇയാള്‍ നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ കാലത്താണ് ഇടപാടുകളിൽ വലിയ കുതിപ്പുണ്ടായതെന്നും അതിന് കാരണം സിപിഎമ്മിന്റെ സംരക്ഷണവും പിന്തുണയുമായിരുന്നെന്നും ഷർഷാദ് പറയുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും സിനിമാ സംവിധാന രംഗത്തുള്ളയ ശ്യാമിൽ, സുരേഷ് കൃഷ്ണയ്‌ക്ക് പിടിപാടും ഷര്‍ഷാദ് പറഞ്ഞിരിക്കുന്നു. ഷർഷാദ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ : ‘ശ്യാം സംവിധായകന്‍ രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റാണ്. ശ്യാമും ഒരു പ്രമുഖ പോലീസ് ഓഫീസറും പ്രധാന വ്യവസായിയുമായി ഉണ്ടാക്കിയ സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരായിരുന്നു സുരേഷ് കൃഷ്ണയും ഷര്‍ഷാദും. അതില്‍ ശ്യാം വലിയ തുക കൈക്കലാക്കുകയായിരുന്നു.

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്പീക്കറായിരുന്ന ഇപ്പോഴത്തെ മന്ത്രി എം.ബി. രാജേഷ്, മന്ത്രിയായിരുന്ന തോമസ് ഐസക്ക്, എ.എ. റഹിം, എം. സ്വരാജ്, പി.കെ. ബിജു എംപി, ധനമന്ത്രി ബാലഗോപാല്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ക്ക് സുരേഷ് കൃഷ്ണയുമായി പലതരത്തില്‍ ബന്ധമുണ്ട്. ഇയാളുടെ എല്ലാ ഇടപാടുകളും വിശദമായി രേഖാമൂലം കോടിയേരി ബാലകൃഷ്ണൻ എഴുതി വാങ്ങിയിരുന്നു. സിപിഎം സെക്രട്ടറിയേറ്റ് അത് ചര്‍ച്ച ചെയ്യുകയും ഉണ്ടായി. എന്നാല്‍, കുറച്ചുകാലം അടക്കി നിര്‍ത്തിയതൊഴിച്ചാല്‍ സുരേഷ് കൃഷ്ണ ഇപ്പോഴും ഇടപാടുകള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ ഒരു സിപിഎം നേതാവും ഒന്നും ചെയ്യില്ല, കാരണം അവര്‍ക്ക് ഈ സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടെന്ന് സുരേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്’ ഷെർഷാദ് പറയുന്നു.

ഷര്‍ഷാദും റത്തീനയും തമ്മിലുള്ള ബന്ധംപിരിയല്‍ കേസ് അവസാന ഘട്ടത്തിലാണിപ്പോൾ. റത്തീനയെ പുഴു സിനിമയുടെ സംവിധായികയാക്കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടി പറഞ്ഞിട്ടാണ് ചെന്നൈയില്‍നിന്ന് റത്തീന കൊച്ചിയില്‍ താമസമാക്കിയത്. മമ്മൂട്ടി, ഷര്‍ഷാദുമായും നല്ല ബന്ധത്തിലായിരുന്നു. സിനിമയിലെ പലരുടേയും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇരുകൂട്ടരേയും വിളിച്ചിരുത്തി പരിഹരിക്കാറുള്ള മമ്മൂട്ടി റത്തീനാ – ഷര്‍ഷാദ് വിഷയത്തില്‍ മാത്രം ഇടപെട്ടില്ല. മമ്മൂട്ടിയുടെ ഈ മൗനം ദുരൂഹമാണ്, ആ രഹസ്യങ്ങള്‍ വൈകാതെ തെളിവു സഹിതം പുറത്ത് വിടുമെന്നും ഷർഷാദ് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി വിഷയം മാത്രമാണ് ആളുകള്‍ ഏറ്റു പിടിക്കുന്നത്. എന്നാല്‍, കള്ളപ്പണവും വ്യാജരേഖാ ഇടപാടുകളും സാമ്പത്തിക വഞ്ചനയും രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നവര്‍ മലയാള സിനിമയിലു ണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സര്‍ക്കാരില്‍ പങ്കാളികള്‍ ആണെന്നുള്ളതുമായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉണ്ടാവുന്നില്ല – ഷർഷാദ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...