Connect with us

Hi, what are you looking for?

Kerala

കുസാറ്റിലെ 4 മരണങ്ങളും ഇരച്ചു കയറിയവരുടെ ചവിട്ടേറ്റ്, സര്‍വകലാശാലയുടെ ഭാഗത്ത് ഗുരുതര വീഴ്ച

ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കുസാറ്റ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ല, കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്ക് സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ കുസാറ്റ് അധികൃതർ പരാജയപെട്ടു, പടികളിലും ഓഡിറ്റോറിയത്തിനുള്ളിലും നിലത്ത് വീണവരെ ലവലേശ ദയാദാക്ഷിണ്യമില്ലാതെ കയറിവന്നവർ ചവിട്ടി നിരങ്ങി.

കൊച്ചി . കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിൽ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാർഥികളടക്കം 4 പേരും മരണപ്പെട്ടത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയവരുടെ ചവിട്ടേറ്റെന്ന്‌ റിപ്പോർട്ടുകൾ. സംഭവത്തില്‍ 72 പേര്‍ക്ക് ആണ് പരിക്കേറ്റത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കുമ്പോൾ മഴ പെയ്യുന്നതിനിടെ ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ഇരച്ചു കയറി. പടികളിൽ പലരും വീണു. വീണവരുടെ കൈയ്യിലും കാലിലും ശരീരത്തും, കഴുത്തിലും, നെഞ്ചിലുമൊക്കെ ചവിട്ടി മറ്റുള്ളവർ കയറുകയാണ് ഉണ്ടായത്. ഇതാണ് ദുരന്തത്തിന് കാരണമാകുന്നത്.

പുറത്ത് നിന്നുള്ളവർ ഗേറ്റ് തള്ളിത്തുറന്നു ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. പടികളിലും ഓഡിറ്റോറിയത്തിനുള്ളിലും നിലത്ത് വീണവരെ ലവലേശ ദയാദാക്ഷിണ്യമില്ലാതെ കയറിവന്നവർ ചവിട്ടി നിരങ്ങി.

ഇതോടെയാണ് ടെക് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ഗാനമേള വന്‍ ദുരന്തത്തില്‍ കലാശിക്കുന്നത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം ആസ്വദിക്കുന്നതിനിടെയിലായിരുന്നു ഈ സംഭവം നടക്കുന്നത്.

അപ്രതീക്ഷിതമായിരുന്നു അപകടം. ക്യാംപസിനെ മാത്രമല്ല കേരളത്തെയാകെ മൂന്നു വിദ്യാര്‍ഥികളടക്കം നാല് പേരുടെ മരണം ഞെട്ടിക്കുകതന്നെ ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ശനിയാഴ്ച. അപകടത്തില്‍ എഴുപതിലേറെ കുട്ടികള്‍ക്കാന് പെറുക്കേട്ടത്. രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരമാണ്. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നപ്പോഴായിരുന്നു ദുരന്തം.

ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നതാണ്‌. ഒരു ബോളിവുഡ് ഗായികയുടെ പരിപാടി കാണാനായി പുറത്ത് നിന്നുള്ളവർ വരുമെന്നുള്ളതും, തിക്കും തിരക്കും ഉണ്ടായാൽ അത് നിയന്ത്രിക്കാൻ പോലീസ് സഹായം തേടണം എന്നതും കുസാറ്റ് അധികൃതർക്ക് അറിയാത്ത കാര്യമല്ല. ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി നൂറുകണക്കിന് പേര്‍ ഗെയ്റ്റിനു പുറത്തു കാത്തുനിൽക്കുന്നു എന്ന് മനസിലാക്കുമ്പോ ഴെങ്കിലും പോലീസ് സഹായം തേടാമായിരുന്നു.

മഴ പെയ്തതോടെ ഗേറ്റ് തള്ളിത്തുറന്ന് മറ്റു കോളേജുകളിലെ കുട്ടികളും നാട്ടുകാരും കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായിരിക്കുന്നത്. ഗേറ്റ് കടന്ന വിദ്യാര്‍ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടികളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിക്കയറിയതാണ് മരണങ്ങൾ സംഭവിക്കാൻ ഇടയുണ്ടാക്കുന്നത്. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കുസാറ്റ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ല. വിദ്യാർഥികൾ നടത്തിയ പരിപാടിയാ ണെങ്കിലും കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾക്ക് സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ കുസാറ്റ് അധികൃതർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

അതേസമയം, ദുരന്ത പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ഇതിനിടെ ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും സർക്കാർ നിർദ്ദേശം നൽകി. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും എഴുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...