Connect with us

Hi, what are you looking for?

Exclusive

2026 ൽ ഒരു ന്യൂനപക്ഷ മന്ത്രിസഭ രൂപീകരിക്കുമെന്ന് സ്വപ്നം കാണുന്ന പിണറായിക്ക് തിരിച്ചടി

2026 ൽ ഒരു ന്യൂനപക്ഷ മന്ത്രിസഭ രൂപീകരിക്കുമെന്ന് സ്വപ്നം കാണുന്ന പിണറായിക്ക് തിരിച്ചടിയുമായി സി പി എം സംസ്ഥാന കമ്മിറ്റി. ജാതി സെൻസസ് വിഷയത്തിൽ പന്ത് കേന്ദ്ര സർക്കാരിൻെറ കോർട്ടിൽ തള്ളിയിട്ടതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷകളറ്റത്. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. ഇടതു മുന്നണിയുടെ ഇരട്ടത്താപ്പ് വ്യക്തമായതോടെ ഇസ്ലാം മതവിശ്വാസികൾ കൂട്ടത്തോടെ കൂറുമാറിയിരിക്കുകയാണ്.ജാതി സെ​ൻ​സ​സ്​ വി​ഷ​യ​ത്തി​ലാണ് കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഉരുണ്ടു കളിച്ചത്. ജാ​തി സെ​ൻ​സ​സ്​ ന​ട​ത്തേ​ണ്ട​ത്​ സം​സ്ഥാ​ന​മ​ല്ല, കേ​ന്ദ്ര സ​ർ​ക്കാ​റാ​ണെ​ന്നു​ വാ​ദി​ക്കു​ന്ന സ​ത്യ​വാ​ങ്​​മൂ​ലം ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ബി​ഹാ​ർ ജാ​തി സെ​ൻ​സ​സ്​ ന​ട​ത്തു​ക​യും നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ന്​ ഒ​രു​ങ്ങു​ക​യും ചെ​യ്യു​​മ്പോ​ൾ​ത​ന്നെ​യാ​ണ്​ വി​മു​ഖ​ത പ്ര​ക​ട​മാ​ക്കു​ന്ന നി​ല​പാ​ട്​ കേ​ര​ളം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മരുമകൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെയും ഇംഗിതത്തിന് എതിരാണ്. മന്ത്രി ഗണേഷ് കുമാർ ഡയറക്ടറായിരിക്കുന്ന എൻഎസ് എസിൻ്റെ നിലപാടാണ് സർക്കാർ സുപ്രിം കോടതിയിൽ ഉയർത്തി പിടിച്ചത്. മു​സ്​​ലിം​ക​ൾ, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ, മ​റ്റു​ പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ന​ൽ​കി​യ സം​വ​ര​ണാ​വ​കാ​ശം പി​ന്നാ​ക്ക പ​ട്ടി​ക​യി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്ന മു​​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്ന വി​ഷ​യ​മാ​ണ്​ സു​പ്രീം​കോ​ട​തി മു​മ്പാ​കെ​യു​ള്ള​ത്. 10 വ​ർ​ഷം കൂ​ടു​മ്പോ​ൾ അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കാ​ൻ പാ​ക​ത്തി​ൽ സം​വ​ര​ണ പ​ട്ടി​ക പു​തു​ക്ക​ണം.കോ​ട​തി​യി​ൽ​നി​ന്ന്​ ​ ഇ​തി​ന്​ അ​നു​കൂ​ല വി​ധി​യു​ണ്ടാ​യി​ട്ടും കേ​ര​ളം ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ​ട്ടി​ക പു​തു​ക്കാ​തി​രി​ക്കു​ന്ന​ത്​ ഇ​ന്ദി​ര സാ​ഹ്​​നി കേ​സി​ലെ ഈ ​നി​ർ​ദേ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ സ​ത്യ​വാ​ങ്​​മൂ​ലം. 2011ൽ ​ന​ട​ത്തി​യ സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കേ​ന്ദ്രം സ​മാ​ഹ​രി​ച്ച​താ​ണെ​ങ്കി​ലും അ​ത്​ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. കേ​ന്ദ്രം ഡേ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക​മാ​യി സ​ർ​വേ ന​​ട​ത്തേ​ണ്ടെ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ പാ​ക​ത്തി​ൽ വി​ശ​ദാം​ശം കി​ട്ടു​ന്ന​തി​ന്​ 2022 ന​വം​ബ​ർ നാ​ലി​ന്​ കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​താ​ണ്.സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​ന്​ 2023 മേ​യ്​ 25ന്​ ​കേ​​ന്ദ്രം ന​ൽ​കി​യ ക​ത്തി​ൽ പ​ക്ഷേ, ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തു​വെ​ച്ച്​ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​​ളെ നി​ശ്ച​യി​ക്കാ​നാ​വി​ല്ല. കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​മി​ല്ല. കേ​ന്ദ്രം കൃ​ത്യ​മാ​യ ഡേ​റ്റ ന​ൽ​കാ​ത്ത​ത്​ കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​നെ​യും ബാ​ധി​ച്ചു​വെ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ സൂ​ചി​പ്പി​ച്ചു.
കേ​ര​ള​ത്തി​ൽ സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഉ​ത​കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച്​ പ​ഠ​ന​റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്ക​ണ​മെ​ന്ന്​ 2020 സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ഹൈ​​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഹൈ​കോ​ട​തി​യും പി​ന്നീ​ട്​ സു​​പ്രീം​കോ​ട​തി​യും സ​മ​യം നീ​ട്ടി​ന​ൽ​കി​യി​ട്ടും ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മൈ​നോ​റി​റ്റി ഇ​ന്ത്യ​ൻ​സ്​ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ൻ ട്ര​സ്റ്റ്​ ചെ​യ​ർ​മാ​ൻ വി.​കെ. ബീ​രാ​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ഹാ​രി​സ്​ ബീ​രാ​ൻ​ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ന​ൽ​കി​യ​ത്. ഇ​തി​നു​ള്ള മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​മാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച​ത്. യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ഇവർ സർക്കാർ അഭിഭാഷകരായിരുന്നു.കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ മ​നഃ​പൂ​ർ​വ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കോ​ട​തി​യ​ല​ക്ഷ്യ, പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. കേ​സ്​ ഫെ​ബ്രു​വ​രി ആ​റി​ന്​ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കോൾഡ് സ്​റ്റോറേജിൽ വെച്ച പൗരത്വ ഭേദഗതി നിയമം ( സി.എ.എ ) ഉടൻ നടപ്പാക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കും കേരള സർക്കാരിൻ്റെ പിന്തുണയുണ്ട്. മതേതര –ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ.എൻ.എൽ സംസ്​ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. എന്നാൽ പിണറായിയോ എം.വി.ഗോവിന്ദനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അപകടകരമായ ഈ നീക്കം ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തുമെന്നുറപ്പാണെന്ന് മുസ്ലിം സംഘടനകൾ പറയുന്നു. . വർഗീയ ധ്രുവീകരണമാണ് മോദി സർക്കാരും സംഘ്പരിവാറും ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്​ടിക്കാനുള്ള ആർ.എസ്​.എസ്​ അജണ്ട ഉന്നംവെക്കുന്നത് മുസ്​ലിംകളെയാണ്. അതിർത്തി സംസ്​ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും വലിയൊരു വിഭാഗം ജനത്തിന് വോട്ടവകാശം നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പൗരത്വ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിക്കാൻ പോലും സമയം കണ്ടെത്താത്ത സർക്കാരാണ് ഒരാഴ്ചക്കകം സി.എ.എ നടപ്പാക്കുമെന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നത്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ എല്ലാമായി എന്ന അഹന്തയിൽ പൗരത്വതുല്യത അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്ലീം നേതാക്കൾ പറഞ്ഞു. സി എ എ വിഷയത്തിലും സി പി എം സംസ്ഥാന കമ്മിറ്റി ഇസ്ലാം വിശ്വാസികൾക്ക് ഒപ്പമല്ല. ജാതി സെന്‍സസ് ജാതിതിരിച്ചുള്ള ആളുകളുടെ എണ്ണമാണ്. ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പു കൂടിയാണ് അത്. ഇനി പറയുന്നതാണ് ജാതി സെൻസസ് ആഗ്രഹിക്കുന്നവരുടെ നിലപാടആ കണക്കുകള്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുമെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. പിന്നാക്ക സമൂഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് മനസ്സിലാകും. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ആധികാരിക രേഖകള്‍ പുറത്തുവരും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ടായിട്ടും സാമൂഹിക നീതിയുടെ കാര്യത്തില്‍ രാജ്യം എവിടെനില്‍ക്കുന്നു എന്നകാര്യം വെളിപ്പെടും. അപ്പോള്‍ പിന്നെ അധികാരം കൈവശം വെച്ചിരിക്കുന്നവര്‍ ആ കണക്കിനെ ഭയപ്പെടുന്നത് സ്വാഭാവികം.

ജാതിയാണ് ഏറ്റവും ആഴവും പരപ്പുമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. അതിനാല്‍ത്തന്നെ വിവിധ ജാതിവിഭാഗങ്ങളെ കുറിച്ച കൃത്യവും കണിശവുമായ പഠനം ഇന്ത്യന്‍ സാമൂഹിക അവസ്ഥയെ മനസ്സിലാക്കാനും ഭരണപരമായ നടപടിക്രമങ്ങളെ കൂടുതല്‍ സൂക്ഷ്മതയിലും കൃത്യതയിലും പ്രയോഗിക്കാനും ഏറെ അനിവാര്യമാണ്, ജാതി സെന്‍സസ് എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4), 16(4) പ്രകാരം, വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘുകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും ആര്‍ട്ടിക്കിള്‍ 38(2) പറയുന്നു. ഇതൊക്കെ കൃത്യമായി കണക്കാക്കാന്‍ നിലവില്‍ ഓരോ വിഭാഗത്തിന്റെയും എണ്ണവും സാമൂഹ്യാവസ്ഥയും അറിയണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...