Connect with us

Hi, what are you looking for?

Crime,

സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചിരുന്നു – കുഴൽനാടൻ

കൊച്ചി .സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ രം​ഗ​ത്ത്. ക​മ്പ​നി അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്ക​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി​ക്ക് അ​സം​സ്കൃ​ത വ​സ്തു​വാ​യ ഇ​ൽ​മി​നേ​റ്റ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2017 ഫെ​ബ്രു​വ​രി ആ​റി​ന് സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​പ്പു​വ​ച്ച​ത്.

കു​റ​ഞ്ഞ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ഇ​ൽ​മി​നേ​റ്റ് ല​ക്ഷ്യ​മി​ട്ടാ​ണ് സി​എം​ആ​ർ​എ​ൽ നീ​ക്കം ന​ട​ത്തി​യ​തെ​ന്നും ഈ ​മെ​മ്മോ​റാ​ണ്ടം തു​ട​ർ​ന​ട​പ​ടി​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ കൈ​മാ​റി​യത് മുഖ്യമന്ത്രിയുടെ ഒപ്പോടെയായിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടത്തിയ ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ പിണറായി വിജയൻ ആസുത്രണം ചെയ്തതായിരുന്നു. ഇതിന്റെ പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങൾ കൊടുത്തിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു.

2017 ഫെബ്രുവരി ആറിന് സിഎംആർഎല്ലിലെ ട്രേഡ് യൂണിയൻ സംഘടനകളുടെ പരാതിയിലാണ് അഴിമതിയുടെ ആരംഭം എന്നാണ് കുഴൽ നടൻ പറഞ്ഞിരിക്കുന്നത്. സിഎംആർഎൽ നിലനിൽപ്പിനായി പോരാടുകയാണെന്നും എത്രയും വേഗം ഖനനം തുടങ്ങിയില്ലെങ്കിൽ കമ്പനി അടക്കേണ്ടിവരുമെന്നും ആയിരക്കണക്കിന് തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്നും പരാതിയിൽ പറഞ്ഞിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായി ഐആർഇഎൽ ആവശ്യത്തിന് ഇൽമനൈറ്റ് നൽകുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് 2017 മാർച്ച് 8ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഫയലിൽ കുറിച്ചെന്ന് കുഴൽനാടൻ ആരോപിക്കുന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ കാ​ല​ത്ത് സി​എം​ആ​ർ​എ​ൽ വ​ൻ​തോ​തി​ൽ വ​ള​ർ​ച്ച നേ​ടി.​ഇ​തെ​ല്ലാം ഈ ​ക​രാ​റി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​യി​രു​ന്നു.​ ന​ഷ്ട​ത്തി​ലാ​യി​രു​ന്ന ക​മ്പ​നി 2023 ൽ 56 ​കോ​ടി രൂ​പ​യു​ടെ ലാ​ഭം നേ​ടി​.. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം മ​റ​യാ​ക്കി തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ എ​ടു​ക്കു​ന്ന​തി​ന് ഈ ​ക​രാ​ർ സ​ഹാ​യ​ക​ര​മാ​യെ​ന്നും കുഴൽനാടൻ ആ​രോ​പി​ച്ചു.

2018 ഒക്ടോബർ 27നു ജില്ലാ ദുരന്തനിവാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ആലപ്പുഴ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിലാണ് തോട്ടിപ്പിള്ളി പൊഴിമുഖത്ത് ഖനനം നടത്താൻ ഉത്തരവാകുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടി എന്ന നിലയിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെടുത്ത തീരുമാനം എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞതെന്നും കുഴൽനാടൻ വ്യക്‌തമാക്കുന്നു.

ഇവിടെ ഖനനം ചെയ്യുന്ന മണലിന്റെ വില നിശ്ചയിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും മറുപടി ലഭിച്ചില്ല എന്നതിന്റെ പേരിൽ ഒരു ക്യൂബിക് മീറ്ററിന് 464 രൂപ എന്ന നിരക്കിൽ കരിമണൽ കടത്തുകയായിരുന്നുവെന്നു കുഴൽനാടൻ ആരോപിച്ചു. ലക്ഷക്കണക്കിന് ടൺ മണലാണ് കടത്തിയത്. ഒരു ടിപ്പർ ലോറിയിൽ മണ്ണടിക്കണമെങ്കിൽ പോലും 4000-5000 രൂപ കൊടുക്കേണ്ടിയിടത്താണ് 1200 രൂപയ്ക്ക് ഒരു ലോഡ് കരിമണൽ കെഎംഎംഎല്ലിന് നൽകിയിരുന്നത്. ഇവിടെ നിന്ന് സിഎംആർഎല്ലും ഐആർഇല്ലും സംയുക്തമായി രൂപീകരിച്ച കമ്പനിക്ക് മറിച്ചു വിൽക്കുകയായിരുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളിയിൽ ഖനനം നടത്തിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനായിരുന്നു. കോടികൾ കൊടുത്തതായി സിഎംആർഎല്ലിൻ്റെ പട്ടികയിൽ കാണുന്ന ‘പിവി’ പിണറായി വിജയനാണെന്നും കരിമണൽ നൽകിയതിന്റെ പ്രതിഫലമായിരുന്നു ഇതെന്നും കുഴൽനാടൻ ആവർത്തിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...