Connect with us

Hi, what are you looking for?

India

ഇ പി യെ കാണാൻ അമിത് ഷാ വരുന്നു, പിണറായിയുടെ ചരിത്രം ഛർദിക്കും, പിണറായിക്ക് നെഞ്ചുവേദന

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം വാളെടുത്തതോടെ കലിപൂണ്ട നിൽക്കുകയാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ ഇ പി. ഇപ്പോഴിതാ ഇ പി യെ കാണാൻ അമിത് ഷാ എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പോളിങ്ങ് ദിനത്തിലും കേരളത്തിലെ ചർച്ചകാലിൽ നിറഞ്ഞു നിന്നത് ഇ പി ജയരാജൻ ആയിരുന്നു. രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയിൽനിന്ന് രക്ഷപ്പെട്ട്, 30 വർഷംമുമ്പ് കണ്ണൂരിൽ അയാൾ അർധപ്രാണനായി വന്നിറങ്ങിയപ്പോൾ അയാൾ പാർട്ടിയുടെ ഹീറോ ആയിരുന്നു. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കഴുത്തിൽ കോളറിട്ട, വെടിയുണ്ട യുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിൽ ഇ പിയുടെ ജൈത്രയാത്രയായിരുന്നു. ഒന്നാം പിണറായി സർക്കാറിൽ അദ്ദേഹം മന്ത്രിയുമായി.

എന്നാൽ 2021-ൽ മറ്റ് ഒരുപാട് നേതാക്കൾക്ക് ഒപ്പം ഇ പിക്കും സീറ്റ് നിഷേധിക്കപ്പെട്ടു . പക്ഷേ മുതിർന്ന നേതാവ് എന്ന നിലയിൽ ഇ പി തനിക്ക് ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഇതോടെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന പരസ്യ പ്രഖ്യാപനമാണ് ഇ പി നടത്തിയത്. ഒരു ആറുമാസക്കാലത്തോളം അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാക്കളുമായും എന്തിന് പ്രവർത്തകരുമായിപ്പോലും മിണ്ടാതെയാണ് കഴിച്ചുകൂട്ടിയത്. കോടിയേരിയുമായി ഇ പിക്ക് ഊഷ്മള ബന്ധമായിരുന്നെങ്കിലും, കോടിയേരിയുടെ പിൻഗാമിയായി ചുമതലയേറ്റ, എം വി ഗോവിന്ദനുമായി ഇ പിക്ക് അത്ര നല്ല ബന്ധമല്ലായിരുന്നു.

എം വി ഗോവിന്ദൻ സെക്രട്ടറിയായതോടെ പാർട്ടിയിലും സർക്കാറിലും ഇ പിക്ക് യാതൊരു റോളുമില്ലാതെയായി. ഇടതുമുന്നണി കൺവീനറായ ഇ പി, എം വി ഗോവിന്ദൻ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദുകമാറിന്റെ അമ്മയെ പൊന്നാട അണിയിക്കാൻ പോയതും വിവാദമായിരുന്നു. പക്ഷേ ഇതിനെല്ലാം ഇടയാക്കിയത് പാർട്ടിയിൽനിന്നുണ്ടായ തുടർച്ചയായ അവഗണയാണെന്നാണ്, ഇ പിയുമായി ചേർന്ന് നിൽക്കുന്നവർ പറയുന്നത്. ഒരുവേള പാർട്ടി വിടുന്നതിനെപ്പറ്റിയൊക്കെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതേ കാരണം തന്നെയാണെന്നാണ് ഇ പിയുടെ അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.

പാർട്ടിയുടെ സാമ്പത്തിക നാഡിയാണ് ഇ പി. അതുകൊണ്ട് തന്നെ ഇപ്പോൾ ഇ പി ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പാർട്ടിക്ക് വേണ്ടിക്കൂടിയാണെന്നു തന്നെ കരുതണം. അതായത് ഇ പിക്ക് ദല്ലാൾ നന്ദകുമാർ അടക്കമുള്ളവരുമായുള്ള ബന്ധം വരുന്നത് പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ്. പക്ഷേ പിണറായി വിജയൻ ഇപ്പോൾ ഇ പിയെ വീണ്ടും ശാസിച്ചിരിക്കയാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! ഇതാണ് ഇപി ജയരാജന് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമല്ല. ഞാനും ജാവ്‌ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയിൽ. എന്നാൽ ഇപിയും ജാവ്‌ദേക്കറും കണ്ടപ്പോൾ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യൻ എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളിൽ ഇപി ശ്രദ്ധിക്കണം.

ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്-ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. ഇപിക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചനയാണ് പിണറായി നൽകുന്നത്. ഇടതു കൺവീനർ സ്ഥാനം ഇപിക്ക് നഷ്ടമാകാൻ ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജനെ കാണാൻ അമിത് ഷാ എത്തുന്നു എന്ന രഹസ്യ വിവരം പുറത്ത് വരുന്നത് . ഇ പി ജയരാജൻ ബിജെപി യിലേക്ക് എന്ന സൂചന ഉയരുന്നതിനിടെ സിപിഎമ്മിന്റെ അവഗണന മുതലെടുക്കാനാണ് അമിത് ഷായുടെ വരവിന്റെ പിന്നിലെ ഉദ്യേശമെന്നാണ് വിലയിരുത്തൽ.

പിണറായി വിജയനെ ലക്ഷ്യമിട്ട് എതിരാളികൾ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇപ്പോഴും ശരീരത്തിൽ പേറി ജീവിക്കുന്നു എന്നവകാശപ്പെടുന്ന ഇ പി ജയരാജൻ കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായി വിജയനൊപ്പം തന്നെ താലപ്പൊക്കമുള്ള നേതാവാണ്. പിണറായിയുടെ പല അവിശുദ്ധ കഥകളും ജയരാജന്റെ മനസ്സിൽ ഭദ്രമാണ്. എന്നാൽ അങ്ങനെയുള്ള പിണറായി തന്നെ ഇ പി ക്കെതിരെ തിരിഞ്ഞതിൽ ഇ പി ക്ക് പകയുണ്ട്. ഈ പക പിണറായിയുടെ പല കഥകളും അമിത് ഷായ്ക്ക് മുന്നിൽ തെളിവടക്കം ഛർദ്ദിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അങ്ങനെ വന്നാൽ മോഡിയുടെ കക്ഷത്തിൽ ഇരിക്കുന്ന പിണറായിയുടെ തല പൂർണമായും ചങ്ങലയിൽ കോർക്കും എന്നുറപ്പ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...