Connect with us

Hi, what are you looking for?

Crime,

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം തുടങ്ങാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അത് പഴ പാടി പോലെ നടന്നില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണനയ്ക്ക് എത്താതായത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മറ്റ് പല കേസിലും വാദം തുടർന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതിക്ക് പരിഗണിക്കാൻ കഴിഞ്ഞില്ല.

ലാവലിൻ കേസ് മൊത്തത്തിൽ 41 തവണയാണ് ഇതിനകം മാറ്റി വെക്കുന്നത്. ഈ മാസം മാത്രം 3 തവണ ലാവലിൻ കേസ് മാറ്റിവെച്ചു എന്നതാണ് ശ്രദ്ധേയം. ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് കാരണം കേസ് പരിഗണിക്കാനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സി ബി ഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

ആറു വർഷമായി നിരന്തരം മാറ്റി വെച്ച് കൊണ്ടിരിക്കുന്ന ഒരു കേസ് എന്ന നിലയിൽ ലാവ്ലിൻ ഹരജികൾ രാജ്യത്ത് തന്നെ രാഷ്ട്രീയ ചർച്ച വിഷയമായി മാറിയിരിക്കുന്നു. ജുഡീഷ്യറിക്ക് തന്നെ നാണക്കേടുണ്ടാക്കും വിധമുള്ള ചില ഉദ്യോഗസ്ഥ ഇടപെടലുകൾ ആണ് ഇക്കാര്യത്തിൽ ആക്ഷേപമായി ഉയരുന്നത്. ഇടത് പക്ഷ യൂണിയനുകളിൽ പെട്ട ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ആണ് ആക്ഷേപമായി ഉയരുന്നത്. രാജ്യത്തിൻറെ ചരിത്രത്തിൽ സംഭവിക്കാത്ത സമാനതകൾ ഇല്ലാത്ത സംഭവമാണിത്. 6 വർഷം കഴിഞ്ഞ ഒരു കേസ് വാദം കേൾക്കേണ്ട ലിസ്റ്റിൽ 112 ആയും മറ്റും ലിസ്റ്റ് ചെയ്യപ്പെടുന്നത് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥ ഇടപെടലുകൾ മൂലമാണെന്നാണ് ആക്ഷേപം.

കേസ് കോടതിക്ക് വാദം കേൾക്കാൻ കഴിയാതെ ആകും വിധമുള്ള ഉദ്യോഗസ്ഥ ഇടപെടലുകളാണ് ഇതിനു പിന്നിൽ. രാജ്യത്തെ പരമോന്നത കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും കരുതേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017ല്‍ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണു പ്രധാനമായും സുപ്രീം കോടതിയിലുള്ളത്.

ലോകത്താകെ കമ്മ്യുണിസം തകർന്നു കൂപ്പു കുത്തിയിരിക്കെ രാജ്യത്ത് ശേഷിക്കുന്ന ഏക കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് കോടതി വാദം കേൾക്കേണ്ടിയിരിക്കുന്നത്. നേരത്തെ ജസ്റ്റിസ് സിടി രവികുമാർ വാദം കേൾക്കുന്നതിൽ ത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 41ലേറെ തവണ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടു മാറ്റി വെക്കുന്നതാണ് രാജ്യത്തെ ജനം നേരിൽ കണ്ടു എന്നതാണ് ഖേദകരം. ഇതിൽ ആരോപണ വിധേയമാകുന്നത് നാം പൂജിക്കുന്ന എല്ലാ വിശ്വാസവും അർപ്പിക്കുന്ന പരമോന്നത നീതി പീഠമാണ്.

ഫെബ്രുവരി ആറിനാണ് അവസാനമായി കേസ് പരിഗണിക്കുന്നത്. ലാവലിൻ കേസ് ഇതുവരെ 41 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...