Connect with us

Hi, what are you looking for?

Crime,

കിം ജോങ് ഉന്‍ന് ആനന്ദത്തിനായി പ്ലഷര്‍ സ്‌ക്വാഡിലേക്ക് ഒരു വർഷം 25 കന്യകകളായ പെണ്‍കുട്ടികളെ വേണം

കിം ജോങ് ഉന്‍ തന്റെ ആനന്ദത്തിനായുള്ള പ്ലഷര്‍ സ്‌ക്വാഡിലേക്ക് ഓരോ വര്‍ഷവും 25 കന്യകകളായ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത്. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അന്താരാഷ്‌ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പ്ലഷര്‍ സ്‌ക്വാഡ് സംഘത്തിലേക്ക് ഓരോ വർഷവും ഒരുപാട് മാനദണ്ഡങ്ങളോടെയാണ് പെണ്‍കുട്ടികളെ കിം ജോങ് ഉന്‍ തിരഞ്ഞെടുക്കുന്നത്. പെൺകുട്ടികളുടെ ശാരീരിക അഴകും ഭംഗിക്കും പുറമെ രാഷ്‌ട്രീയ വിശ്വസ്തതയും അടിസ്ഥാനമാക്കിയാണ് ഈ തെരെഞ്ഞെടുപ്പ്. കിമ്മിന്റെ പ്ലഷര്‍ സ്‌ക്വാഡിനായി തന്നെയും രണ്ടുതവണ സെലക്റ്റ് ചെയ്തിരുന്നതായും കുടുംബ സാഹചര്യങ്ങൾ കാരണമായിരുന്നു അതെന്നും എന്നാൽ തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും യെയോന്‍മി വ്യക്തമാക്കുന്നു.

സ്‌ക്വാഡിനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഒന്ന് മസാജിനായും മറ്റൊന്ന് പാട്ടുകളും നൃത്തങ്ങളും അവതരിപ്പിക്കുന്നത്തിനായും, മൂന്നാമത്തെ കൂട്ടര്‍ കിം ജോങ് ഉന്നുമായും മറ്റ് പുരുഷന്മാരുമായും പ്രത്യേകിച്ച്സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും നിയോഗിക്കപ്പെടുന്നു. ഈ പുരുഷന്മാരെ എങ്ങനെ പ്രീതിപ്പെടുത്താമെന്നത് അവരെ പഠിപ്പുക്കും. അത് മാത്രമാണ് അവരുടെ ചുമതലയെന്നും രക്ഷപ്പെട്ടെത്തിയ പാര്‍ക്ക് പറയുന്നു.

പ്ലഷര്‍ സ്‌ക്വാഡിലേക്ക് പെൺകുട്ടികൾക്കായി അവര്‍ സ്‌കൂളുകളിലേക്കാണ് ആദ്യം പോകുന്നത്. ആദ്യം ക്ലാസ് മുറികള്‍ സന്ദര്‍ശിക്കും അവിടെ സുന്ദരികളെ കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥപനങ്ങളിലെ കളിസ്ഥലങ്ങളിലേക്ക് പോകും. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍, അവര്‍ ആദ്യം ചെയ്യുന്നത് അവരുടെ കുടുംബ നിലയും അവരുടെ രാഷ്‌ട്രീയ നിലയും പരിശോധിക്കും. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബത്തില്‍പെട്ട പെണ്‍കുട്ടികൾ തെരെഞ്ഞെടുക്കപെട്ടവരിൽ ഉണ്ടെങ്കിൽ അവർ ഒഴിവാക്കും.

പെണ്‍കുട്ടികളെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നെ അവര്‍ കന്യകകളാണെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യുക. അതിനായി അവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കും. പരിശോധനയിൽ ഒരു ചെറിയ പാടു പോലും അയോഗ്യതയിലേക്ക് നയിക്കുന്നു. കഠിനമായ പരിശോധനയ്‌ക്ക് ശേഷം, ഉത്തരകൊറിയയില്‍ നിന്ന് ഏതാനും പെണ്‍കുട്ടികളെ മാത്രമേ പ്യോങ്‌യാങ്ങിലേക്ക് അയയ്‌ക്കുകയുള്ളൂ, അവിടെ ഏകാധിപതിയും രാജ്യത്തിന്റെ നേതാവുമായ കിമ്മിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ ഏക ചുമതല.

കിം ജോങ് ഉന്നിനെ സേവിക്കാന്‍ ഏറ്റവും ആകര്‍ഷകമായ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍, താഴ്ന്ന റാങ്കിലുള്ള ജനറല്‍മാരെയും രാഷ്‌ട്രീയക്കാരെയും തൃപ്തിപ്പെടുത്താന്‍ ഇവരെ നിയോഗിക്കും . സ്‌ക്വാഡിലെ അംഗങ്ങള്‍ ഇരുപതുകളുടെ മധ്യത്തില്‍ എത്തിയാല്‍ അവരുടെ കാലാവധി അവസാനിക്കും. അവരില്‍ ചിലര്‍ പലപ്പോഴും നേതാവിന്റെ അംഗരക്ഷകരെ വിവാഹം കഴിക്കുകയാണ് പതിവ്.

1970കളിലെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ കാലഘട്ടത്തിലാണ് ഈ പ്ലഷര്‍ സ്‌ക്വാഡിന്റെ ഉത്ഭവമെന്നാണ് യെയോന്‍മി പാര്‍ക്ക് പറയുന്നത്. അദേഹം കന്യകകളായ പെണ്‍കുട്ടികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അമരത്വം ലഭിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ജോങ് രണ്ടാമന്‍ 2011ല്‍ 70 വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...