Connect with us

Hi, what are you looking for?

Crime,

കേരളത്തിലെ രോഗികളെയും അവരുടെ വിവരങ്ങളും കാനഡക്ക് ഒറ്റി കൊടുത്ത് പിണറായിയുടെ രോഗി കച്ചവടം വീണ്ടും, ലക്ഷ്യം കോടികൾ?

തിരുവനന്തപുരം . കേരളത്തിലെ രോഗികളെയും അവരെ പറ്റിയുള്ള വിവരങ്ങളും കാനഡക്ക് ഒറ്റി കൊടുക്കാൻ പിണറായി സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഗുഡാലോചനയുടെ ഭാഗമാണിത്. മരുന്ന് പരീക്ഷണം നടത്താനെന്ന പേരിൽ രോഗികളുടെ ഡേറ്റ കൈമാറ്റമാണ് ഇതിന്റെ പിന്നിലുള്ള ഗൂഢ ലക്‌ഷ്യം. സ്പ്രിങ്ക്ലർ ഇടപാട് പോലെ തന്നെ ഡേറ്റ കച്ചവടമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന്റെ പിന്നിൽ ലക്ഷ്യമിടുന്നത്.

ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ യൂണിവേഴ്‌സിറ്റിക്ക് കൈമാറാ നും മരുന്ന് പരീക്ഷണം നടത്താനും സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോ ചന നടന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. നമ്മുടെ കണ്ടെത്തലുകള്‍ നടപ്പാക്കാനും മറ്റും വിദേശത്ത് നിന്നുള്ള സാങ്കേതിക സഹായം തേടുക എന്നതാണ് ട്രാന്‍സ്ലേഷനല്‍ ഗവേഷണ പദ്ധതിയെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് സംബന്ധിച്ച് വിശദീകരിക്കുന്നത്.

ഇതിന്റെ പേരിൽ പ്രൊഫ. സലിം യൂസഫിനെ എത്തിച്ച്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2022 ലെ കൈരളി ഗ്ലോബല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രൊഫ. സലിം യൂസഫിന് നൽകി സന്തോഷിപ്പിക്കുന്ന ഉണ്ടായത്. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023 ആഗസ്ത് മൂന്നു മുതല്‍ രണ്ടു ദിവസത്തെ ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷനല്‍ റിസര്‍ച്ച് അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് നടത്തുകയാണ് ഉണ്ടായത്. അതില്‍വച്ച് പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സലീമിന് സമ്മാനിച്ചു.

പകര്‍ച്ചവ്യാധികള്‍ തുടരുന്നതിനെ പ്രതിരോധിക്കാന്‍ കൈയിലുള്ള മെഡിക്കല്‍ ഡേറ്റാ മികച്ച ഗവേഷണ പഠനത്തിനായി വിദഗ്ധര്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം. സത്യത്തിൽ കേരളത്തിലെ രോഗികളുടെ ഡേറ്റ കച്ചവടമാണ് വാൻ കിട മരുന്ന് കമ്പനികൾക്കായി ലക്ഷ്യമിട്ടിരുന്നത്. ഇതിനു പിറകെ പ്രൊഫ.സലിം യൂസഫ് തനിക്ക് കിട്ടിയ അവാര്‍ഡ് തുക അഞ്ചുലക്ഷം ഗവേഷണത്തിന് നല്കുന്നു എന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ സലീമിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്ന ഗീർവാണത്തിൽ ഡേറ്റാ കൈമാറ്റത്തിനും മരുന്ന് പരീക്ഷണത്തിനും പദ്ധതിയൊരുങ്ങുന്നത്.

സത്യത്തിൽ ഒരു മരുന്ന് പരീക്ഷണത്തിന് കേന്ദ്രത്തിന്റെയും ഐസിഎംആറിന്റെയും അംഗീകാരം ആവശ്യമാണ്. ഇത് മറികടക്കാന്‍ സാധാരണ കേന്ദ്ര നിയമങ്ങൾ മറികടക്കാൻ ചെയ്യുന്നത് പോലെ തന്നെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സംസ്ഥാന ആരോഗ്യശാസ്ത്ര ഗവേഷണ നയം തയ്യാറാക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതിയോഗം മാര്‍ച്ച് ഏഴോടെ ഇതിന് അംഗീകാരം നല്‍ക്കുകയായിരുന്നു.

ഗവ.മെഡി. കോളജുകളും ഡെന്റല്‍, നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളജുകളും ഗവേഷണോന്മുഖമാക്കി മാറ്റുമെന്നാണ് നയം പറഞ്ഞാണ് ഈ പിണറായിയുടെ സ്‌പിക്ലെറിനു ശേഷമുള്ള ഈ പുത്തൻ തട്ടിപ്പ്. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് എല്ലാ സ്ഥാപനങ്ങളെയും സജ്ജമാക്കുമെന്നും, ക്ലിനിക്കല്‍ ട്രയലിലൂടെ പുതിയ മരുന്നുകളും ചികിത്സാ മാര്‍ഗ്ഗങ്ങളും ഉപകരണങ്ങളും കണ്ടെത്തി ഫലപ്രാപ്തി തെളിയിക്കാന്‍ ഗവേഷണം നടത്തുമെന്നും ഒക്കെയാണ് നയത്തിൽ പറയുന്ന വാഗ്ദാനം. മരുന്നു പരീക്ഷണവും ഡേറ്റാ കൈമാറ്റവും വിവാദമായാല്‍ ആരോഗ്യശാസ്ത്ര ഗവേഷണ നയം അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമാണെന്ന് പറഞ്ഞ് തലയൂരാൻ എന്ന പുത്തൻ അടവാണ് പിണറായി ഇതിൽ പയറ്റുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...