Connect with us

Hi, what are you looking for?

Exclusive

സിപിഎം സിപിഐ , ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ചാരന്മാർ, വിദേശകാര്യ സെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഞെട്ടി വിറച്ച് കേരളം

രാജ്യസുരക്ഷയെപ്പോലും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സിപിഎമ്മും സിപിഐ യും ചൈനയ്ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായ നീക്കം നടത്തി എന്ന ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.
അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ദി ലോംഗ് ഗെയിം: ചൈനീസ് ഇന്ത്യയുമായി എങ്ങനെ ചർച്ച നടത്തുന്നു’ എന്ന പുസ്തകത്തിലാണ് ഇടതുപക്ഷത്തിനെതിരായ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യ-യുഎസ് ആണവ കരാർ അട്ടിമറിക്കാൻ ചൈന ആയുധമാക്കിയത് സിപിഐ , സിപിഎം എന്നീ പാർട്ടികളാണ് എന്നാണ് ഗോഖലെയുടെ പരോക്ഷ ആരോപണം.
രാഷ്ട്രീയവും നയതന്ത്രപരവുമായ ഒട്ടേറെ പ്രത്യആഘാതങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഒരു ആരോപണമാണ് ഇത്.
ചികിത്സാർഥമോ മറ്റെന്തിങ്കിലുമോ പേരിൽ ചൈന സന്ദർശിക്കുന്ന ഇടതു നേതാക്കൾ അതിന്റെ മറവിൽ ചൈനയുമായി സ്വകാര്യമായ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു.

ഇന്ത്യ – യു.എസ് ആണവ കരാറിൽ ആശങ്കയുണ്ടായിരുന്ന ചൈന ഇതിനെതിരായ പ്രവർത്തനങ്ങൾക്കായി ഇടതുപക്ഷവാദികളായ മാധ്യമ സംഘടനകളെ ഉപയോഗിച്ചുവെന്നും പുസ്തകത്തിൽ വിശദീകരിക്കുന്നു.

2007 ലും 2008 ലും യുപിഎ ഭരണകാലത്ത് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ. യുപിഎ ഭരണകൂടം ഇടതുപക്ഷ പാർട്ടികളുടെ ചൈനീസ് താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഗോഖലെ ആരോപിച്ചു.
യുപിഎ ഭരണത്തിൽ ഇടതുപാർട്ടികളുടെ സ്വാധീനം മനസിലാക്കിയാണ് ചൈന പ്രവർത്തിച്ചതെന്നും പുസ്തകത്തിൽ പറയുന്നു . പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ, ചൈനയുടെ ഇത്തരത്തിലുള്ള ആദ്യ ആഭ്യന്തര രാഷ്ട്രീയ ഇടപെടലാണിത്.

നയതന്ത്ര ബന്ധങ്ങളിൽ 39 വർഷത്തെ പരിചയമുള്ള മുൻ സെക്രട്ടറി മണ്ടാരിൻ, ചൈനീസ് ഭാഷയിലും പ്രാവീണ്യമുള്ളയാളാണ്. 20 വർഷത്തിലേറെയായി അദ്ദേഹം ചൈനയിൽ ജോലി ചെയ്തിട്ടുണ്ട്. ചൈനയിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ചൈന നിരീക്ഷകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 2018 ജനുവരിയിൽ, എസ് ജയശങ്കറിന് പകരം വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹം കഴിഞ്ഞ വർഷം വിരമിച്ചു. ഗോഖലെ തന്റെ പുതിയ പുസ്തകത്തിൽ ഇന്ത്യ-ചൈന ചർച്ചകളെക്കുറിച്ചുള്ള ആറ് പ്രധാന വിഷയങ്ങൾ വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്.

കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും പാർട്ടിയുടെ ദയനീയമായ അപ്രത്യക്ഷമാകലിന് പിന്നിലെ കാരണങ്ങളും മാതൃരാജ്യത്തോട് കാട്ടിയ ഇത്തരം ചാർ പ്രവർത്തികൾ തന്നെയാവണം.
ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്ന അവസ്‌ഥയിൽ ആയിട്ടും ഞങ്ങൾ അസ്തമിച്ചിട്ടില്ല എന്ന് പറയുന്ന ഇടതു സഖാക്കൾ തിരിച്ചറിയാത്ത ഒന്നുണ്ട്. കമ്മ്യുണിസം എന്നും അഭിമാനം തന്നെയാണ്. എന്നാൽ കപട നേതൃത്വങ്ങൾ ഭരണത്തിലിരിക്കുവോളം രാജ്യദ്രോഹികളുടെ പട്ടികയിലേക്ക് തരാം താഴ്ത്തപ്പെടാൻ കാലതാമസമുണ്ടാവാനിടയില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...