Connect with us

Hi, what are you looking for?

Kerala

മരപ്പട്ടി മുള്ളിയെന്നു പിണറായി,നമുക്കൊരു മരപ്പട്ടി ബില്ല് കൊണ്ട് വന്നാലോ?

‘മരപട്ടിക്കെന്താ ബുദ്ധിയും വിവരവുമൊന്നും ഇല്ലെ? കേരളം ആരാ ഭരിക്കുന്നത് എന്ന് അറിയില്ലേ ? നമ്മള് ഭരിക്കുമ്പോൾ നമ്മക്കും നമ്മുടെ പാർട്ടിക്കും ഇട്ടാണോ? പണിയുന്നത് ഇതൊന്നും ശരിയല്ല, ശരിയായ കാര്യവുമല്ല.വേണ്ടി വന്നാൽ ഒരു മരപ്പട്ടി ബില്ല് തന്നെ കൊണ്ട് വരാൻ മടിക്കില്ല നമ്മൾ. രാജ്യത്ത് മരപ്പട്ടി ശല്യത്തിൽ വിലപിക്കുന്ന ഏക മുഖ്യമന്ത്രി മരപ്പട്ടികൾക്ക് നൽകുന്ന മുന്നറിയിപ്പാണിത്’.

മേശമേൽ ഒരു ഗ്ളാസ് വെള്ളം തുറന്നു വെച്ചാൽ മരപ്പട്ടിയുടെ മൂത്രം കുടിക്കേണ്ട ഗതികെട്ട മുഖ്യ മന്ത്രി. മരപ്പട്ടികൾ മുഖ്യനെ മൂത്രം കുടിയനാക്കുകയാണ്. ഇ​​​​​​സ്തി​​​​​​രി​​​​​​യി​​​​​​ട്ട ഉ​​​​​​ടു​​​​​​പ്പി​​​​​​ൽ മരപ്പട്ടി മുള്ളുന്നതിൽ സഹികേട്ട് കരയുന്ന രാജ്യത്തെ ഏക മുഖ്യ മന്ത്രി. എന്നാൽ പിന്നൊരു ബില്ലങ് കൊണ്ട് വന്നൂടെ ? ഒരു മരപ്പട്ടി ബില്ല്. യൂണിവേഴ്സിറ്റികളിൽ ഗവർണർക്കുള്ള അധികാരം കവരാനും, സഹകരണ മേഖലയിലെ വഴിവിട്ട രാഷ്ട്രീയ കളി തുടരാനും, ലോകായുക്തയുടെ അധികാരം കവർന്നു തന്റെയും മന്ത്രിമാരുടെയും കസേരയുടെ സംരക്ഷണം ഉറപ്പു വരുത്താനുമൊക്കെ, എന്തിനു തൊട്ടതിനും പിടിച്ചതിനുമൊ ക്കെ ബില്ല് കൊണ്ട് വരാറുള്ള പിണറായി വിജയൻ, ക്ലി​ഫ് ഹൗ​സിലെ മരപ്പട്ടി ശല്യത്തിനെതിരെ ബില്ല് കൊണ്ട് വന്നില്ലെങ്കിലേ അതിശയമുള്ളൂ.

എലിയും പല്ലിയും, മരപ്പട്ടിയുമൊക്കെ തേയില – റബ്ബർ തോട്ടങ്ങൾക്കും വനാതിർത്തികളിലും നാട്ടിലുമൊക്കെ സർവ സാധാരണമായാണ്. അതിനെയൊന്നും ജനം ഒരു ശല്യങ്ങളായി കാണുന്നില്ല. അവ നമ്മൾക്ക് ശല്യമാകാതിരിക്കാൻ വേണ്ട മുൻ കരുതൽ സ്വീകരിക്കുകയാണ് വണ്ടത്. അതാണ് ജനങ്ങളെല്ലാം ചെയ്യാറുള്ളത്. ഇ​​​​​​സ്തി​​​​​​രി​​​​​​യി​​​​​​ട്ട ഉ​​​​​​ടു​​​​​​പ്പി​​​​​​ൽ മു​​​​​​ള്ളി​​​​​​യ മ​​​​​​ര​​​​​​പ്പ​​​​​​ട്ടി​​​​​​യെ​​​​​​പ്പോ​​​​​​ലും സ​​​​​​ഹി​​​​​​ക്കാ​​​​​​നാ​​​​​​വാ​​​​​തെ കുരയ്ക്കുന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രിക്ക് വ​​​​​​ന്യ​​​​​​ജീ​വി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഏ​​​​​​തു നി​​​​​​മി​​​​​​ഷ​​​​​​വും ജീവൻ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​മോ​​​​​​യെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ന്ന മ​​​​​​ല​​​​​​യോ​​​​​​ര​​​​​​ജ​​​​​​ന​​​​​​ത​​​​​​യു​​​​​​ടെ വേ​​​​​​ദ​​​​​​ന അറിയുമോ? അത് അറിയണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? തേ​​​​​​ച്ചു​​​​​​മ​​​​​​ട​​​​​​ക്കി​​​​​​യ ഷ​​​​​​ർ​​​​​​ട്ടി​​​​​​ൽ ഒരല്പം മൂ​​​​​​ത്രം വീ​​​​​​ണ​​​​​​പ്പോ​​​​​​ൾ മേലാകെ പൊള്ളിയ മുഖ്യമന്ത്രി, ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​​ന്ന കാ​​​​​​ട്ടു​​​​​​മൃ​​​​​​ഗ​​​​​​ശ​​​​​​ല്യ​​​​​​ത്തി​​​​​​ന്‍റെ ഒരംശം പോലും ​​​​​സഹിക്കുന്നില്ലെന്ന ഓർമ്മവേണം.

വ​ന്യ​ജീ​വികളുടെ ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ടു​ന്ന​തു ത​ട​യാ​നാ​വാ​തെ വ​നം​വ​കു​പ്പ് വേ​ണ്ട​തു ചെയ്യുമെന്ന് ലാ​ഘ​വ​ത്തോ​ടെ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മ​ന്ദി​ര​ത്തി​ലെ കേ​വ​ലം മ​ര​പ്പ​ട്ടി​ശ​ല്യ​ത്തെ​ക്കു​റി​ച്ച് കരയുന്നതാണ് കഷ്ടം. അ​ര​ക്കോ​ടി​ക്ക​ടു​ത്ത് ഖജനാവിലെ പാവങ്ങളുടെ പണം ചിലവഴിച്ച് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ൾ ന​വീ​ക​രിച്ച ശേഷമാണ് ഈ വിലാപമെന്നും ഓർക്കണം.

ക്ലി​ഫ് ഹൗ​സി​ലെ മ​ര​പ്പ​ട്ടി​ശ​ല്യം മൂലം വ​സ്ത്ര​ങ്ങ​ൾ ഇ​സ്തി​രി​യി​ട്ടു വ​യ്ക്കാ​നോ വെ​ള്ളം തു​റ​ന്നു​വ​യ്ക്കാ​നോ ക​ഴി​യാ​ത്ത അവസ്ഥയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നീന്തൽ കുളം പണിയാനും, തൊഴുത്ത് നിർമ്മിക്കാനും എന്തിനു പശുക്കളെ പാട്ടു കേൾപ്പിക്കാനുമൊക്കെ പല വക എഴുതി ലക്ഷങ്ങൾ വാങ്ങി ചില വഴിച്ച മുഖ്യമന്ത്രിക്കെന്തേ? ക്ലി​ഫ് ഹൗ​സി​ലെ തട്ടിൻ പുറത്തേക്ക് മരപ്പട്ടി കയറുന്ന ഓട്ട അടക്കാൻ കഴിഞ്ഞില്ല?

ജ​ന​ങ്ങ​ൾ പേറുന്ന കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ ഒരംശം പോലും മരപ്പട്ടികളെ കൊണ്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇന്ന് സ​ഹിക്കുന്നില്ല എന്ന് മറക്കരുത്.. ഇ​സ്തി​രി​യി​ട്ട ഉ​ടു​പ്പി​ൽ മു​ള്ളി​യ മ​ര​പ്പ​ട്ടി​യെ​പ്പോലും സ​ഹി​ക്കാ​നാ​വാ​ത്ത മു​ഖ്യ​മ​ന്ത്രി ഒരു കാര്യം തിരിച്ചറിയണം. വ​ന്യ​ജീ​വി ആക്രമങ്ങളിൽ ഏത് സമയവും പ്രാ​ണ​ൻ ന​ഷ്ട​മാകുമോ എന്ന ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന മ​ല​യോ​ര​ജ​ന​ത​യു​ടെ നൊമ്പരം. അവർ പേറുന്ന ദുരിതങ്ങൾ. താൻ ഭരിക്കുന്ന ജനതയുടെ കഷ്ടതകളും വേദനകളും തിരിച്ചറിയണം. ഇനി നിങ്ങൾക്കതിന് ആവില്ല. കാരണം നിങ്ങൾ കമ്മ്യൂണിസ്റ്റുകാരനല്ലാതായി. പിണറായിസമെന്ന മുതലാളിത്ത കൂട്ട് കെട്ടിന്റെ അമരക്കാരനായി. അതിനാലാണ് തേ​ച്ചു​മ​ട​ക്കി​യ ഷ​ർ​ട്ടി​ൽ ഇ​ത്തി​രി മരപ്പട്ടിയുടെ മൂ​ത്രം വീ​ണ​പ്പോ​ൾ മേലാകെ പൊള്ളിപ്പോയത്.

മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ല​ക്ഷ​ങ്ങ​ൾ ആണ് ഇതിനകം അനുവദിച്ചിട്ടുള്ളത്. ആ ​ഉ​ട​യാ​ത്ത ഷ​ർ​ട്ടി​ന്‍റെ വി​ല​യെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​നു മ​ല​യോ​ര​ ജനതയുടെ ജീ​വ​നും സ്വ​ത്തി​നും ദാനം ചെയ്തിരുന്നെങ്കിൽ കേ​ര​ള​ത്തി​ന്‍റെ തീ​രാ​ദു​രി​ത​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നു പ​ണ്ടേ പ​രി​ഹാ​ര​മുണ്ടായേനെ. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ക്കാ​തെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലി​രി​ക്കു​ന്ന അ​ധി​കാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും കാപട്യം നെഞ്ചിലേറ്റിയ മൃഗ സ്നേഹികളും ചേർന്ന് മലയോരത്ത് ജീവിക്കാൻ വിധിക്കപെട്ട മനുഷ്യ ജന്മങ്ങളെ വന്യ മൃഗങ്ങൾക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്.

മ​ര​പ്പ​ട്ടി​യ​ല്ല, നെഞ്ചിൽ ചവിട്ടി കൊന്നും, കൊമ്പിൽ തൂക്കി എറിഞ്ഞു, മനുഷ്യനെ കടിച്ചു കീറി തിന്നുമൊക്കെ കൊ​ല​വി​ളി ന​ട​ത്തു​ന്ന കാ​ട്ടാ​ന​യും ക​ടു​വ​യും പു​ലി​യു​മൊ​ക്കെ​യാണ് ജനം ഭയക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയണം. ജനത്തിന്റെ നി​കു​തി​പ്പ​ണം ​കൊ​ണ്ടു തീ​ർ​ത്ത നിങ്ങൾ ഉറങ്ങുന്ന ബം​ഗ്ലാ​വു​ക​ള​ല്ല, ന​ഷ്ട​കൃ​ഷി​യി​ൽ​ ബാ​ക്കി​വ​ച്ചും വാ​യ്പ​യെ​ടു​ത്തും പ​ണി​ത വീ​ടു​ക​ളാ​ണ് ആ​ന​ക​ൾ തകർക്കുന്നതെന്നു നിങ്ങൾ അറിയണം. കേ​ന്ദ്ര -​ സം​സ്ഥാ​ന മ​ന്ത്രി​മാ​രെ​യോ അവരുടെ വീ​ട്ടു​കാ​രെ​യോ സ്വന്തക്കാരെയുമല്ല വ​ന്യ​ജീ​വി​ക​ൾ കൊല ചെയ്യുന്നത്. ല​ക്ഷ​ങ്ങ​ളു​ടെ തൊ​ഴു​ത്തി​ൽ പാട്ടുകൾ വരെ കേൾപ്പിച്ച് നേ​ര​ന്പോ​ക്കി​നായി വ​ള​ർ​ത്തു​ന്ന​വ​യെ​യ​ല്ല, കുടുംബ ജീവിതത്തിന്റെ നിലനിൽപ്പിനായി വളർത്തുന്ന ആ​ടി​നെ​യും പ​ശു​വി​നെ​യു​മൊ​ക്കെ​യാ​ണ് വ​ന്യ​ജീ​വി​ക​ൾ കൊന്നു തി​ന്നു​തീ​ർ​ക്കു​ന്ന​തെന്നും തിരിച്ചറിയണം.

കർഷകരുടെ അ​ന്ന​ന്ന​ത്തെ അഷ്ടിക്കുള്ള കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ച​വി​ട്ടി​മെ​തി​ക്കപ്പെടുന്നത്. മ​ല​യോ​ര​ങ്ങ​ളി​ൽ വീ​ഴു​ന്ന​തു മരപ്പട്ടിയുടെ മൂത്രമല്ല, മനുഷ്യന്റെ ചോരയാണ്. തകർത്തടിയപ്പെടുന്നത് പല മനുഷ്യരുടെയും കുടുംബവും സ്വപ്നങ്ങളുമാണ്. കാ​ടു​നി​റ​ഞ്ഞ് നാ​ട്ടി​ലെ​ത്തി​യ മൃ​ഗ​ങ്ങ​ളെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ന്ന​പോ​ലെ കൊ​ന്നു നി​യ​ന്ത്രി​ക്കയ​ല്ലാ​തെ കെ​ട്ടി​ട​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ കൊണ്ടിരുന്നാൽ മ​ര​പ്പ​ട്ടി​യെ ത​ട​യാ​നാ​വില്ലെന്നു ഇനിയെങ്കിലും തിരിച്ചറിയണം.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ത്തി​ന​ടു​ത്ത് മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​കാ​ത്ത​ മനോവേദന ക്ലി​ഫ് ഹൗ​സി​ൽ മ​ര​പ്പ​ട്ടി മു​ള്ളി​യ​പ്പോ​ൾ മുഖ്യ​മ​ന്ത്രി​ പിണറായി വിജയന് ഉണ്ടായി. മ​ര​പ്പ​ട്ടി വാ​സ​മു​റ​പ്പി​ക്കുന്ന ആ​ദ്യ​വീ​ട​ല്ല ക്ലി​ഫ് ഹൗ​സ് എന്നത് പിണറായിസം തലക്ക് പിടിച്ചതോടെ പിണറായി വിജയൻ മറന്നു.

കേ​ര​ള​ത്തി​ൽ ന​ഗ​ര – ഗ്രാ​മ വേ​ർ​തി​രി​വൊന്നും ഇല്ലാതെ എല്ലാ ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലും മരപ്പട്ടി ശല്യം പതിവ് സംഭവമാണ്. മ​ര​പ്പ​ട്ടി മാ​ത്ര​മ​ല്ല, കീ​രി​യും മു​ള്ള​ൻ​പ​ന്നി​യും ഉ​ടു​ന്പും വി​ഷ​പ്പാ​മ്പു​ക​ളു​മെ​ല്ലാം ചേ​ർ​ന്ന ക്ഷു​ദ്ര​ജീ​വി​ക​ൾ സം​സ്ഥാ​ന​ത്ത് പെ​രു​കി​യിട്ടുണ്ടെന്നും തിരിച്ചറിയണം. ഇ​വ​യൊ​ക്കെ ഇ​പ്പോ​ൾ ആണ് മു​ഖ‍്യ​മ​ന്ത്രിയെ പോലുള്ള അധികാര കസേരയിലിരിക്കുന്ന മേലാളന്മാർക്ക് ശല്യമാകുന്നത്.

ഇവയെ ഒക്കെ നി​യ​ന്ത്രി​ക്കാ​ൻ വീ​ടു​ക​ൾ പു​തു​ക്കി​ പണിതാൽ യാതൊരു ഫലവും ഉണ്ടാവില്ല. നാ​ടു നി​റ​ഞ്ഞ തെ​രു​വു​പ​ട്ടി​ക​ളും അ​വ​യി​ലെ പേ​പ്പ​ട്ടി​കളും മഹാ ദുരന്തമായിട്ടുകൂടി ജനങ്ങൾ പ്രതികരിക്കാത്തതും, കോടതികളിൽ പോകാത്തതും പറഞ്ഞിട്ടൊരു പ്രയോജനവും ഇല്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും ഓർക്കണം. കാ​ട്ടു​മൃ​ഗ​ങ്ങ​ളാ​ൽ കൊ​ല്ല​പ്പെ​ടു​ന്ന ജ​ന​ങ്ങ​ളെ രക്ഷിക്കാൻ കഴിയാത്ത ഭരണാധികാരികൾ മ​ര​പ്പ​ട്ടി​യെ ക​ണ്ട് പേ​ടി​ച്ചു കുരക്കരുത്. ആ കുരയും കരച്ചിലും ജനത്തിന് നാണക്കേടാണ്.

വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക

https://youtu.be/JwdA3sFok3Y?si=NHC87wsnwyQOQiOE

https://youtu.be/JwdA3sFok3Y?si=vx9Q-guWEcTRuQVs

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...