Connect with us

Hi, what are you looking for?

Kerala

E P വെറും പൊട്ടനല്ല, എല്ലാം ഏറ്റു പറഞ്ഞു, ഗോവിന്ദന്റെ പണി ഏറ്റു, E P പടിയിറങ്ങുമ്പോൾ പിണറായി ജയിലിലേക്ക് ..

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം മുഖം കടുപ്പിക്കുമ്പോൾ ഉള്ളറകളിൽ പുതിയ കളികൾക്കൊരുങ്ങുകയാണ് ചിലർ. പിണറായിയുടെ അതൃപ്തി ഇ പി ക്കീതിരെ വാളാക്കി അതിലൂടെ പിണറായിയെ തന്നെ കുടുക്കാനാണ് പ്ലാൻ. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള കരുനീക്കങ്ങളാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നടത്തുന്നത്. നീക്കം വിജയിച്ചാൽ പിണറായിയും കുടുംബവും അകത്താകും.

തന്റെ മകനും സ്വപ്ന സുരേഷും തമ്മിലുള്ള ചിത്രം അതീവ രഹസ്യമായി മാധ്യമങ്ങൾക്ക് നൽകിയ ബിനീഷ് കോടിയേരിയെ ജയിലിൽ അടച്ചതു പോലെയുള്ള ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം. പിണറായിയും ഗോവിന്ദനും കരുതുന്നതു പോലെ ഇ.പി ഒരു പൊട്ടനല്ല. അടിച്ചാൽ തിരിച്ചടിക്കും എന്ന വ്യക്തമായ സൂചന ഇ.പി. നേതൃത്വത്തിന് നൽകിക്കഴിഞ്ഞു. കാരണം പിണറായിയുടെ ഓരോ നീക്കവും ഇ.പിക്ക് ഹൃദിസ്ഥമായിരുന്നു. ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ പേരിൽ എൽഡിഎഫ് കൺവീനറെ മുഖ്യമന്ത്രി പോളിങ് ദിനത്തിൽ തള്ളിപ്പറഞ്ഞത് ഇ.പിയെ മാത്രമല്ല മുന്നണിയെ തന്നെ ഞ്ഞെട്ടിച്ചു. പ്രകാശ് ജാവദേക്കറെ ഇ.പി.കണ്ടതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചതും ഞ്ഞെട്ടിച്ചു.

പണ്ട് നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പ് ദിവസം വി.എസ്. കെ.കെ. രമയെ കാണാൻ പോയതു പോലെയായി കാര്യങ്ങൾ.നെയ്യാറ്റിൻ കരയിൽ ഇടതുമുന്നണി പാടിതോൽക്കുകയും ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വന്നു കണ്ടതായി ഇ.പി.ജയരാജൻ വോട്ടെടുപ്പുദിവസം സമ്മതിച്ചതു മുന്നണിക്കു ക്ഷീണവുമായി.ഇതിൽ ഇ.പി. കളിച്ചോ എന്ന് കരുതുന്ന സി പി എം നേതാക്കളുമുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തള്ളിപ്പറഞ്ഞതോടെ ഇ.പി മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നു. സിപിഎം സംഘടനാരീതി കണിശമായി പിന്തുടരുന്ന പിണറായി അത് ഉപേക്ഷിച്ചാണ് ജയരാജനോടുള്ള അമർഷം പരസ്യമാക്കിയത്. ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ചർച്ച ചെയ്ത് പാർട്ടിയുടെ അഭിപ്രായം പരസ്യമാക്കുകയാണു രീതി. ബന്ധപ്പെട്ടയാൾക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യും.

ഇവിടെ പാർട്ടിതല ചർച്ച നടന്നില്ല; പകരം പാർട്ടി കമ്മിറ്റികളിൽ പലപ്പോഴും പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. ഇത് തനിക്ക് രക്ഷപ്പെടാനുള്ള പിണറായിയുടെ അടവായി കരുതുന്ന നേതാക്കളും സി.പി.എമ്മിലുണ്ട്. സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇലക്ഷന് തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്.

‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം നേതാക്കൾ കരുതുന്നത്. ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്.

ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരി ലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓ‍ർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടിരിക്കുന്നത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു കരുതുന്നവരുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഘടനാ രംഗത്ത് ആ തലവേദന സിപിഎമ്മിനെ കാത്തിരിക്കുന്നു. ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.

കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.

ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്. തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടിയ നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ടും ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍.

തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്.ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്. ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ സത്യം അതല്ല. ഇ . പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ.അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന മുമ്പാണ് ഇ പി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...