Connect with us

Hi, what are you looking for?

Crime,

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നവരുമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ പേരിൽ ഇക്കാര്യത്തിൽ മോഷണക്കുറ്റം ചുമത്താതെ തരികിടക്കളിയുമായി കന്‍റോൺമെന്‍റ് പൊലീസ്.

മെമ്മറി കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. കെ എസ് ആർ ടിസി യുടെ ബസ്സിൽ നിന്ന് മെമ്മറി കാർഡ് മോഷ്ടിച്ചത് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കെ ഇവരുടെ പേരിൽ മോഷണ കുറ്റം എന്തുകൊണ്ട് ചുമത്തുന്നില്ല എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

കേസിന്റെ തുടക്കം മുതൽ കേസിൽ അനധികൃത ഇടപെടലുകൾ നടത്തിയിട്ടുള്ളത് പോലീസ് കമ്മീഷണറാണ്. കോടതിയുടെ നിർദേശത്തെ തുടർന്ന് കേസെടുക്കുമ്പോൾ പോലും മേയറുടെയും എം എൽ എ യുടെയും രക്ഷക്കുള്ള പഴുതുകൾ കമ്മീഷണർ നിർദേശിക്കുകയാണ് ഉണ്ടായത്. കമ്മീഷണർ യദുവിനോട് രാഷ്ട്രീയ വൈര്യത്തോടെ എടുത്ത നിലപാടുകളാണ് ഈ കേസ് ഇത്രയധികം നാറാൻ പോലും കാരണമായത്. തിരുവനന്തപുരം പോലൊരു സിറ്റിയിൽ കമ്മീഷണർ ആയി ഇരിക്കാൻ ലവലേശം യോഗ്യത ഇല്ലാത്തവനാണ് താനെന്നു ഈ കേസിലൂടെ കമ്മീഷണർ ആയ പോലീസ് ഓഫീസർ തെളിയിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതെടുത്ത കേസിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ പോലീസ് നടപടി പോലും ഉണ്ടാവുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി ഒടുവിൽ പൊലീസിന് കോടതി വടിയെടുത്തപ്പോൾ കേസെടുക്കേണ്ടി വന്നത്.

കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ എടുത്ത പരാതിയിൽ മൊഴിയെടുപ്പ് ആരംഭിച്ചിരിക്കെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരെയും അറസ്റ്റു ചെയ്യാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള നിർദേശം കമ്മീഷണർ കന്‍റോൺമെന്‍റ് പൊലീസിനു നൽകിക്കഴിഞ്ഞു. മെമ്മറി കാർഡ് മോഷണത്തിൽ ഇവർക്കെതിരെ പ്രത്യേകം കേസെടുക്കാതിരിക്കുന്നതും അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി തന്നെയാണ്. ഈ കേസ് തുടക്കം മുതൽ അടിമുടി കുഴപ്പത്തിലാക്കാൻ ശ്രമിച്ച കമ്മീഷണർ ഇക്കാര്യത്തിലും തരികിട കാട്ടി കേരള പോലീസിന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയാണ്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്ക ണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ എന്നിവരുടെ മൊഴികളാണ് പൊലീസ് ആദ്യം രേഖപ്പെടുത്തുന്നത്. ഇവരോട് കന്‍റോണ്‍മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ആര്യയുടെയും സച്ചിൻ ദേവിന്റെയും മൊഴിയെടുക്കും.

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായിരിക്കെ എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനുള്ള മറ്റൊരു നാടകത്തിനും കമ്മീഷണറുടെ നിർദേശമുണ്ട്. കേസ് മാറ്റി മറിക്കാൻ കമ്മീഷണറുടെ പുതിയ ദവികളുടെ ഭാഗമായി വേണം ഇതിനെ കരുതാൻ. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിൽ പറഞ്ഞിട്ടുള്ളതാണ്.

ഗുരുതര കുറ്റങ്ങളുണ്ടെങ്കിലും മേയറുടെയും എംഎൽഎയുടെയും അറസ്റ്റ് നിർബന്ധമല്ലെന്നാണ് നിയമവിദഗ്ധർ പറയുന്നതായ പോലീസ് ഭാഷ്യവും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. എന്നാൽ എന്നാൽ കെ എസ് ആർ ടി സി ബസ്സിൽ നിന്ന് മെമ്മറി കാർഡ് അടിച്ചു മാറ്റിയത്തിൽ മോഷണക്കുറ്റം ചുമത്തിയിട്ടില്ല. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയും അനുഭവിക്കണം. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിനു ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ ശിക്ഷ അനുഭവിക്കേണ്ടതായുണ്ട്.

ജാമ്യമില്ലാ കുറ്റം ആണ് ചുമത്തിയിരിക്കുന്നതെങ്കിലും മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യം തേടാം. സർക്കാർ നിലപാട് ആണ് ഇതിൽ നിർണ്ണായകം. പ്രതിസ്ഥാനത്ത് മേയറും എംഎൽഎയുമായ തിനാൽ അന്വേഷണവുമായി സർക്കാർ സഹകരികാണാന് സാധ്യത ഏറെ ഉള്ളത്. മേയർക്കും എംഎൽഎയ്ക്കും അഭിഭാഷകൻ വഴി മുൻകൂർ ജാമ്യം തേടാനുള്ള പഴുതും പോലീസ് ഒരുക്കി കൊണ്ടാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...