Connect with us

Hi, what are you looking for?

Crime,

‘മേയർ ആര്യ രാജേന്ദ്രൻ അധികാരം ദുർവിനിയോഗം നടത്തി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ’

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ ആവശ്യത്തിനായി നടത്തിയ യാത്രക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപെട്ടു നൽകിയ പരാതിയിൽ മേയര്‍, തിരുവനന്തപുരം എന്ന് ഔദ്യോഗിക മേല്‍വിലാസം ഉപയോഗിച്ച് പരാതി നല്‍കിയത് കുറ്റകരവും, ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ്.

മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങളെന്ന് അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് പറയുന്നു. വളരെ ഉത്തരവാദിത്വ മുള്ള ചുമതലകള്‍ ഏറ്റിരിക്കുന്ന മേയറും അതുപോലെ ജനപ്രതിനിധിയായ എംഎല്‍എയും അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒരു കാര്യത്തോട് ഇതുപോലെ പൊതുവേദിയില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിക്കൊണ്ട് പ്രതികരിക്കാമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് അഡ്വ. എം.ആര്‍. അഭിലാഷ് പ്രതികരിച്ചു. ഒരു ന്യൂസ് ചാനലിൽ നടന്ന ചര്‍ച്ചയിലാണ് അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പുമുടക്കിയ മേയറുടെയും അവരുടെ ഭര്‍ത്താവായ എംഎല്‍എയുടെയും പ്രകടനത്തിനെതിരെയായിരുന്നു അഭിലാഷിന്റെ പ്രതികരണം.

കെഎസ്ആര്‍ടിസി ട്രിപ്പുമുടക്കിയ വിഷയത്തില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോയാല്‍ മേയറും നഗരസഭയും മറ്റും ഉത്തരം പറയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തും. അങ്ങിനെ പ്രതികരിക്കാനുള്ള ഒരു സാഹചര്യം അവിടെ ഉണ്ടായോ എന്നത് മേയറും എംഎല്‍എയും പുനപരിശോധിക്കുകയാണ് വേണ്ടത് – അഡ്വ. എം.ആര്‍. അഭിലാഷ് പറഞ്ഞു.

വാഗണാറിന്റെ പുറകിലെ സീറ്റില്‍ ഇരിക്കുന്ന മേയര്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ പിന്നിലെ കെഎസ് ആര്‍ ടിസി ബസിനകത്തി രിക്കുന്ന ഡ്രൈവര്‍ മോശം ചേഷ്ട കാണിച്ചു എന്നാണ് മേയറുടെ പരാതി. ആദ്യം കണ്ണിറുക്കി കാണിച്ചു, പിന്നീട് വിരലും വായും ചേര്‍ത്ത് ഒരു ആംഗ്യം കാണിച്ചു എന്നാണ് മേയറുടെ പരാതി. പക്ഷെ ഇത് ഇരുട്ടില്‍ കണ്ണിറുക്കി കാണിച്ചു എന്ന് പറയുന്നതിന് തുല്യമെല്ലെ? എങ്ങിനെയാണ് ഇതെല്ലാം കാണാന്‍ മേയർക്ക് കഴിയുന്നത്? അഭിലാഷ് പറഞ്ഞു.

വാഗണാറിന്റെ പിന്‍സീറ്റിലിരിക്കുന്ന പാസഞ്ചറായ മേയറോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ദേഷ്യം തോന്നാന്‍ എന്താണ് കാരണം? എന്ന ചോദ്യത്തിന് ഇവിടെ ഉത്തരമില്ല. മേയറും ഭര്‍ത്താവായ എംഎല്‍എയും സീബ്ര ക്രോസില്‍ വാഹനം പാര്‍ക്ക് ചെയ്തു എന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഫൈന്‍ അടിക്കേണ്ട ഒഫന്‍സാണ്. ഒപ്പവും അവര്‍ വഴി മാറി ഇടത് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തു എന്നതും ഗുരുതരമായ കുറ്റകരമാണ്. കെഎസ്ആര്‍ടിസിയെ ഓവര്‍ടേക്ക് ചെയ്ത് വാഹനം നിര്‍ത്തിയതായും പരാതിയുണ്ട്. അങ്ങിനെ ചെയ്തെങ്കില്‍ അതും കുറ്റകരമാണ്. ഇത്തരം വിവിധ കുറ്റകൃത്യങ്ങളാണ് മേയറും എംഎല്‍എയും സംഭവത്തിൽ ചെയ്തിരിക്കുന്നത്. – അഡ്വ. അഭിലാഷ് പറഞ്ഞു.

പാര്‍ലമെന്‍ററിയായി പെരുമാറേണ്ട മേയറും എംഎല്‍എയും എങ്ങിനെയാണ് പ്രതികരിച്ചത് എന്നതാണ് ഇവിടെ പ്രാധാന്യമ ർഹിക്കുന്നത്. അവരുടെ പ്രതികരണത്തിന്റെ വീഡിയോ എടുത്തവരോട് അത് ഡിലീറ്റ് ചെയ്യൂ എന്ന് ഇവര്‍ പറഞ്ഞിരിക്കുന്നു. അങ്ങിനെ പറയാന്‍ ആര്‍ക്കും അധികാരമില്ല. മേയര്‍ ആ വീഡിയോ ഡിലിറ്റ് ചെയ്യാന്‍ പറഞ്ഞത് എന്തിനാണ്? എന്തെങ്കിലും അണ്‍ പാര്‍ലമെന്‍ററിയായി പദപ്രയോഗങ്ങളോ ആക്ഷനോ കാണിച്ചതു കൊണ്ടായിരിക്കില്ലേ അവര്‍ അങ്ങിനെ പറയുന്നത്? എന്നാണ് അഡ്വ. അഭിലാഷ് ചോദിക്കുന്നത്.

മേയറും ഭര്‍ത്താവായ എംഎല്‍എയും രാത്രി പത്ത് മണിക്ക് ശേഷം സ്വകാര്യവാഹനത്തില്‍ തികച്ചും വ്യക്തിപരമായ യാത്രയാണ് നടത്തിയത്. എന്നാല്‍ പൊലീസില്‍ നല്‍കിയ എഫ് ഐആറില്‍ ആര്യ എഴുതിക്കൊടുത്തിരിക്കുന്നത് മേയര്‍ തിരുവനന്തപുരം എന്നാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അല്ലാതെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരത്തില്‍ ഒരു നിയമവിരുദ്ധത നേരിടേണ്ടി വരുമ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക എന്നിരിക്കേ മേയര്‍, തിരുവനന്തപുരം എന്ന് ഔദ്യോഗിക മേല്‍വിലാസം ഉപയോഗിച്ച് പരാതി നല്‍കിയത് കുറ്റകരവും, ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ്. – അഡ്വ.എം.ആര്‍. അഭിലാഷ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...