Connect with us

Hi, what are you looking for?

Crime,

കർത്തയെ പരിചയപ്പെടുത്തിയത് ഇയാൾ, കോടികളുടെ അഴിമതി KC യുടെ വിശ്വസ്തനെതിരെED ക്ക് പരാതി !

ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാ ലിൻ്റെ വിശ്വസ്തനുമായ ടി.ജി പദ്മനാഭൻ നായർക്കെതിരെ ഇഡിക്ക് പരാതി. തുറവൂർ സ്വദേശി പി.എസ് ശ്രീകുമാർ ആണ് പരാതി നൽകിയത്.

ശോഭാ സുരേന്ദ്രൻ കെ.സി.വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവക്കുന്നതാണ് പദ്മനാഭൻ നായർക്ക് കരിമണൽ കർത്തായുമായിട്ടുള്ള ബന്ധം കെ.സി.വേണുഗോപാലിനെ കർത്താക്ക് പരിചയപ്പെടുത്തുന്നത് ഇയാളാണ്. വിവാദ വ്യവസായി ശശിധരൻ കർത്താ (കരിമണൽ കർത്താ) യുമായുള്ള ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇയാളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചും ഇയാൾ നടത്തിയ കള്ളപ്പണ ഇടപാടുകളെക്കുറിച്ചും അടിയന്തിരമായി അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉന്നത രാഷ്ട്രീയ നേതാക്കളുമായി കർത്താ നടത്തിയ പല സാമ്പത്തിക ഇടപാടുകളിലേയും ഇടനിലക്കാരനായിരുന്നു ഇയാൾ എന്നും പരാതിയിൽ പറയുന്നുണ്ട്. കരിമണൽ കർത്താ ഇഡി അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ഈ പരാതിക്ക് വലിയ മാനങ്ങൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

കരിമണൽ കർത്തായുമായുള്ള ഇയാളുടെ ബന്ധം വെളിവാക്കുന്ന രണ്ട് സൂചനകളാണ് പരാതിയിൽ ഉള്ളത്. 2011- 16 കാലയളവിലെ യുഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് സ്വകാര്യ മേഖലയിൽ കരിമണൽ ഖനനം നിർത്തിവച്ചുകൊണ്ട് ഉമ്മൻ ചാണ്ടി ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ ട്രേഡ് യൂണിയനുകൾ സെക്രട്ടറിയറ്റ് പടിക്കൽ സമരം നടത്തിയിരുന്നു. ഈ സമരം കർത്താക്ക് വേണ്ടി നടത്തിയതാണെന്ന ആക്ഷേപം അന്നേ ഉണ്ടായിരുന്നു. ഈ സമരത്തിന് ആലപ്പുഴയിൽ നിന്നും വണ്ടികളിൽ ആളുകളെ സംഘടിപ്പിച്ച് സെക്രട്ടറിയറ്റ് പടിക്കൽ എത്തിച്ചത് പദ്മനാഭൻ നായർ ആയിരുന്നു.

മറ്റൊരവസരത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ ഇയാൾ മൂന്ന് മാസത്തോളം ചികിത്സയിൽ ആയിരുന്നപ്പോൾ അതിൻ്റെ ചിലവ് മുഴുവൻ വഹിച്ചത് കർത്തായായിരുന്നു. ഇത് കൂടാതെ കർത്താക്ക് വേണ്ടി പല കാര്യങ്ങളിലും ഇയാൾ ഇടനിലക്കാരനായതിൻ്റെ തെളിവുകൾ ഉണ്ടെന്ന് പരാതിയിൽ പറയുന്നു.

ഇയാൾ ഇപ്പോൾ തിരഞ്ഞെടുപ്പിൻ്റെ സുപ്രധാന ചുമതല വഹിക്കുന്നുണ്ട് അരൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറാണ് ഇയാൾ. ഷാനിമോൾ ഉസ്മാനെപ്പോലെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മറികടന്നാണ് കെ.സി.വേണുഗോപാൽ ഇയാൾക്ക് ചുമതല നൽകിയത്.

ഡി.സി.സി ഭാരവാഹി കെ. രാജീവൻ്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഇയാളെ ഭാരവാഹിയാക്കിയത്. ആലപ്പുഴ ജില്ലയിലെ കോൺഗ്രസിൻ്റെ വികൃതമായ മുഖമമാണ് ഇയാൾ. ആദ്യകാലത്ത് ഇയാൾ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. യു.ഡി.എഫ് ഭരണത്തിൽ ഇയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ആവശ്യപ്പെട്ടു. ഇയാളുടെ അഴിമതി അറിയാമായിരുന്ന ഉമ്മൻ ചാണ്ടി വഴങ്ങിയില്ല
തുടർന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിൽ കയറിക്കൂടാൻ ശ്രമം നടത്തി. രമേശും കാര്യമായി ഗൗനിച്ചില്ല പിന്നീട് കെ.സി. യുടെ ആളായി സ്വയം പ്രഖ്യാപനം നടത്തുകയാണ് ഉണ്ടായത്.

രണ്ട് പതിറ്റാണ്ട് തുറവൂർ ക്ഷേത്ര ഭക്തജന സമിതിയാണ് തുറവൂർ നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഭരണം നടത്തിയിരുന്നത്. ടി.ജി. പദ്മനാഭൻ നായർ ആണ് ഈ സമതിയുടെ പ്രസിഡൻ്റ്. ഇയാളും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതരും ചേർന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. ഈ റിപ്പോർട്ട് ഇപ്പോൾ ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബഞ്ചിൻ്റെ പരിഗണനയിലാണ്. ദേവസ്വം വിജിലൻസ് സബ് ഇൻസ്പെക്ടർ കെ.എൽ. സജിമോൻ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് ദേവസ്വം ഓംബുഡ്സ്മാന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഇയാളും ദേവസ്വം ബോർഡ് ഉന്നതരും ചേർന്ന് നടത്തിയ കൊടിയ അഴിമതികളെ കുറിച്ചും ഇയാളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

വിചിത്രമായ സംഗതി 2015, 16, 17 കാലയളവിൽ സർക്കാരിൽ നിന്നും ഇയാൾ തട്ടിയെടുത്ത സംഭവമാണ്. ഇക്കാലയളവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനായി വിനോദ സഞ്ചാര വകുപ്പിൽ നിന്നും ഇയാൾ ഇരുപത് ലക്ഷത്തി പതിനായിരം രൂപ വാങ്ങിയതിൻ്റെ വിവരാവകാശ രേഖകൾ ഉണ്ട്. ഈ പണം ക്ഷേത്രത്തിൻ്റെ വരവ് ചിലവ് കണക്കുകളിലോ ഓഡിറ്റ് റിപ്പോർട്ടിലോ വന്നിട്ടില്ല. ഇത് കൂടാതെയും മറ്റുവർഷങ്ങളിൽ ഇതേ രീതിയിൽ സർക്കാരിൽ നിന്ന് പണം വാങ്ങി എന്ന് സൂചനയുണ്ട്.

2017 ൽ ഡോ. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്നപ്പോൾ വൃദ്ധസദനം പണിയാനെന്ന പേരിൽ ഇയാൾക്ക് ഒരു കോടി രൂപ സർക്കാർ നൽകി. ഇടത് മുന്നണി ഭരിക്കുമ്പോൾ ഒരു കോൺഗ്രസ് നേതാവിന് ഇത്രയും പണം ലഭിച്ചത് ആലപ്പുഴ ജില്ലയിൽ കോൺഗ്രസും സി.പി.എമ്മും ചേർന്ന് നടത്തുന്ന അഴിമതിയുടെ തെളിവാണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഒരു കടലാസ് സംഘടനക്ക് യാതൊരു ഉറപ്പുമില്ലാതെ ഒരു കോടി രൂപ എങ്ങിനെ നൽകി എന്ന ദേവസ്വം ഡിവിഷൻ ബഞ്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ്റെ ചോദ്യത്തിന് ഇത് വരെ സർക്കാർ ഹൈക്കോടതിയിൽ ഉത്തരം നൽകിയിട്ടില്ല

ആലപ്പുഴ ജില്ലയിലെ മുതിർന്ന സി പി എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവും ഇയാളുടെ സുഹൃത്തുമായ വ്യക്തിയാണ് സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നത്.ഇയാളെയും കർത്തായേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ ഭീകരമായ സാമ്പത്തിക തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് വരും എന്നുറപ്പുണ്ട്.ഇയാളുടെ സന്തത സഹചാരിയും സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൊത്തവ്യാപാരിയുമായ യുവ വ്യവസായി ആണ് ഇയാളുടെ പ്രധാന ബിനാമി എന്ന് സൂചനയുണ്ട്.കെ.സി.വേണുഗോപാലും കരിമണൽ കർത്തായുമായുള്ള ദുബായിയിൽ നടന്ന സാമ്പത്തിക ഏർപ്പാട് അന്വേഷിക്കണമെന്ന ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന വസ്തുതകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...