Connect with us

Hi, what are you looking for?

Crime,

കർത്ത അകത്തായാൽ പിണറായിയും വീണയും ഉള്ളിലാവും 26 ന് മുമ്പ് അത് സംഭവിക്കുമോ? രണ്ടും കല്പിച്ച് പിണറായിയും റിയാസും !

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തിരുന്നല്ലോ. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കര്‍ത്തായെ ഒന്നര മണിക്കൂറോളം ചോദ്യംചെയ്തത്.കരിമണല്‍ കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നിരിക്കെ അകത്തു പോകുമെന്ന തിരിച്ചറിവ് ഇപ്പോൾ കര്‍ത്തായ്ക്കും കാരണഭൂതനും വിവരമുള്ള കുറെ കമ്യൂണിസ്റ്റുകളും മുന്‍പ് തന്നെ മനസിലാക്കിയിട്ടുണ്ട്.

26ന് ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇരട്ടച്ചങ്കന്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ എന്ന ഖ്യാതിയോടെ രാജി വയ്ക്കും എന്നാണ് എല്ലാവരും കരുതുന്നത്. അതിനുള്ള ആരവമൊക്കെയുണ്ട്. എന്നാൽ ഇരട്ടച്ചങ്കൻ എന്ന പേര് ഉളുപ്പില്ലായ്മയെ വിരൽചൂണ്ടി കാണിക്കുന്നതിനാൽ രാജിയിലേക്ക് ഇനിയും എത്ര നേരമെന്നും ആലോചിക്കേണ്ടതുണ്ട്. എന്തായാലും ഒന്നുറപ്പാണ് സംസഥാനത്ത് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും അടിമാന്തുന്ന തെരഞ്ഞെടുപ്പായി ഈ തിരഞ്ഞെടുപ്പ് മാറും. വെറും പൊള്ളത്തരം പ്രസംഗിക്കുന്ന വൃന്ദയും കാരാട്ടും യച്ചൂരിയും നാണം കെട്ട് അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങുമെന്ന സാഹചര്യമാണ്. പിണറായി വിജയന്റെ വായ്ത്താരി കേള്‍ക്കാനും അത് വെള്ളംതൊടാതെ വിഴുങ്ങാനും തയ്യാറായി നിൽക്കുന്ന വിവരദോഷികൾ ഓർത്ത് കേരളം നാണിക്കേണ്ട അവസ്ഥയുമുണ്ട്.

കരിമണല്‍കൊള്ളക്കാരന്‍ കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു എന്നു കേട്ട നിമിഷം മുതല്‍ കാരണഭൂതന്‍ തീര്‍ന്നുപോയിയിരിക്കുന്നു. കിട്ടു നൽകി വോട്ടു കീശയിലാക്കിയിരുന്ന പിണറായി ശെരിക്കും വെട്ടിലായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. നാട്ടുകാരെ പറ്റിച്ച് രണ്ടാം വട്ടവും അധികാരത്തിലെത്തയി ഇരട്ടച്ചങ്കന്റെ നാണംകെട്ട രാജി എന്നാണ് എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. അല്ലെങ്കിൽ കെജ്‌രിവാളിന്റെ ഗതികേട് ഉണ്ടാകുമെന്നു ഉറപ്പാണ്. മകള്‍ വീണയുടെ തട്ടിപ്പുകമ്പനിയിലേക്ക് നോക്കുകൂലി എന്ന പോലെ മാസപ്പടി അക്കൗണ്ടില്‍ വന്നതിന്റെ തെളിവുകള്‍ ഇഡി കണ്ടെത്തിയിരിക്കുന്നു. കരിമണല്‍ കര്‍ത്താ ചോദ്യം ചെയ്യലില്‍നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് മുങ്ങിയും പാത്തും നടന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നു പിടിച്ച പിടിയാലേ ചോദ്യം ചെയ്യുകയായിരുന്നു.

മകള്‍ വീണയുടെ ഇല്ലാത്ത തട്ടിപ്പുകമ്പനിയിലേക്ക് കിട്ടാത്ത സേവനത്തിന്റെ മറവില്‍ വെറുതെ കോടികള്‍ അയച്ചതിന്റെ എല്ലാ തെളിവുകളും കണ്ടെത്തിയതോടെ കാരണഭൂതന്റെ കാര്യം തീര്‍ന്നു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ചാലക്കുടിയില്‍ മത്സരിക്കുന്ന കർത്തയുടെ അളിയന്‍ സുരേന്ദ്രനാഥിന്റെ കാര്യവും ഏറെക്കുറെ തീരുന്ന മട്ടാണ്.

വീണമോള്‍ അകത്താകുന്നത് ഇന്നോ നാളെയോ എന്നതേ അറിയേണ്ടതുള്ളു. മരുമകന്‍ റിയാസ് ഭാര്യയെ ഉപേക്ഷിക്കുമോ അതോ രാജിവച്ച് മാതൃകാപുരുഷനാകുമോ എന്നതും കാത്തിരിന്നു കാണേണ്ട പൂരമാണ്. തൃശൂര്‍ പൂരത്തിന് മുന്‍പ് ആ വെടി പൊട്ടുമെന്ന് തീര്‍ച്ചയാണ്. ഇഡി കര്‍ത്തായെ ചോദ്യം ചെയ്തതിലൂടെ സാമ്പിള്‍ വെടിയാണ് ഇഡി പൊട്ടിച്ചത്. മകള്‍ വീണ വിജയനെ അറസ്റ്റു ചെയ്തുകൊണ്ട് നാളെ ഒറിജിനല്‍ വെടിക്കെട്ട് കേരളം കാണുമെന്ന് ഏറെക്കുറെ തീര്‍ച്ചയായിരിക്കുന്നു.

സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇഡി തേടിയിരുന്നു. എന്നാല്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ല്‍ തീര്‍പ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകള്‍ ലഭിക്കാതായതോ ടെയാണ് ഇഡി കര്‍ത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.മാസപ്പടി കേസില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സി.എം.ആര്‍.എല്‍ പണം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അത് എന്ത് സേവനത്തിന്റെ പേരിലാണെന്ന് അറിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. സി.എം.ആര്‍.എല്‍ പ്രതിനിധികളില്‍ നിന്ന് പരമാവധി വിവരശേഖരണം നടത്തി ഉടന്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് നോട്ടീസ് നല്‍കാനാണ് ഇ.ഡിയുടെ നീക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...