Connect with us

Hi, what are you looking for?

Kerala

CPI സി പി എം വിടും ! ബജറ്റിലും CPI യോട് അവഗണന, പിണറായിയും CPM ഉം CPI യുടെ വകുപ്പുകളെ ഞെക്കി കൊല്ലുന്നു

നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് ചെയ്ത നല്ലകാര്യങ്ങളെല്ലാം മറച്ചുവെച്ചും വളച്ചൊടിച്ചും ധനകാര്യമന്ത്രി ബാലഗോപാലും സി.പി.എമ്മും കള്ളക്കണക്ക് പറഞ്ഞ് പറ്റിക്കുകയായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബജറ്റവതരണത്തിനിടെ കേന്ദ്രം കഴുത്തിന് പിടിച്ച് ഞെരുക്കുന്നു എന്ന ധനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് പുറത്തുവിട്ട ധവളപത്രം വ്യക്തമാക്കുന്നു.

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ നിത്യനിദാന ചെലവുകള്‍ക്ക് വായ്പയെടുത്താല്‍ കുത്തുപാളയെടുക്കും എന്നാണ് ധവളപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്രം കേരളത്തെ ഞെരുക്കുകയാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായി കേന്ദ്രം ഈ ധവളപത്രം തന്നെ ആയുധമാക്കിയപ്പോഴേ കള്ളി പുറത്തായി. കണക്കിലെ കള്ളം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് ബാലഗോപാല്‍ ചെയ്യുന്നത്. 57,400 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടാനുണ്ടെന്ന് പറഞ്ഞാണ് കുറേക്കാലമായി ബാലഗോപാല്‍ കരയുന്നത്. ഇതില്‍ 12000 കോടി ജി.എസ്.ടി നഷ്ടപരിഹാരമാണെന്നും പറയുന്നു.

ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ അഞ്ച് കൊല്ലത്തേക്കാണ് നഷ്ടപരിഹാരം തീരുമാനിച്ചിരുന്നത്. ജി.എസ്.ടി 14 ശതമാനത്തില്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് അതിന് ശേഷം നഷ്ടപരിഹാരം തരില്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം 16 ശതമാനമാണെന്ന് സംസ്ഥാനം തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ എങ്ങനെയാണ് 12,000 കോടി രൂപ ലഭിക്കുക എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. വായ്പാ അനുമതി വെട്ടിക്കുറച്ചത് വഴി 19,000 കോടിയുടെ നഷ്ടമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം ബജറ്റിന് പുറത്ത് നിന്ന് വായ്പയെടുത്താല്‍ അത് സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞതാണ്. കിഫ്ബിയൊക്കെ അത്തരത്തിലാണ് വായ്പയെടുത്തത്. എന്നിട്ട് അതിന്റെ ഓഡിറ്റിംഗ് നടത്താന്‍ സി.ആന്‍ഡ് എജിയെ അനുവദിച്ചില്ല.

സ്വന്തം നിലയ്ക്ക് ഓഡിറ്റിംഗ് നടത്തുമെന്നാണ് തോമസ് ഐസക് അന്ന് വീമ്പിളക്കിയത്. അതോടെയാണ് വായ്പകളില്‍ കേന്ദ്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കമ്പനി തുടങ്ങി, ആ വകയില്‍ 9000 കോടി തിരിച്ചടയ്ക്കാനുണ്ട്. അതു പോതുകടമാണ്. ഇതൊക്കെ ബാലഗോപാല്‍ എണ്ണതേപ്പിച്ച് കുളിപ്പിച്ച് കിടത്തും. റവന്യൂഡെഫിസിറ്റ് ഗ്രാന്റ് കുറച്ചെന്നാണ് മറ്റൊരു ആരോപണം. മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ് ലഭിച്ചത്. 15ാം ധനകാര്യ കമ്മിഷന്‍ അനുവദിച്ച റവന്യൂ ഡെഫിസിറ്റ് ഗ്രാന്റില്‍ 16 ശതമാനവും കേരളത്തിനാണ് ലഭിച്ചത്.

അത് ധനകാര്യ സ്ഥിതി മോശമായ സംസ്ഥാനങ്ങള്‍ക്ക് 20-2021 മുതല്‍ 2023-24 വരെ നല്‍കുന്ന ഗ്രാന്റാണ്. ആ ഇനത്തില്‍ 52,345കോടി രൂപ 15ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് നല്‍കി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനടക്കം ഇത് കിട്ടിയില്ല. ഗ്രാന്റ് അനുവദിച്ചപ്പോഴേ അതിന്റെ കാലാവധിയും പറഞ്ഞതാണ്. അത് തീര്‍ന്നപ്പോള്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് തരുന്നില്ല എന്നൊക്കെ പറയുന്നത് നട്ടാല്‍ കിളിക്കാത്ത നുണയാണ്. ഇത്തരത്തില്‍ പച്ചക്കള്ളങ്ങള്‍ നിരത്തി ജനങ്ങളെ പറ്റിക്കുകയാണ് ബാലഗോപാലും സി.പി.എമ്മും ചെയ്തു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റ് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ചെലവ് ചുരുക്കുന്നതിനും നികുതി പിരിവ് ഊര്‍ജ്ജമാക്കുന്നതിനുമുള്ള യാതൊരു നടപടിയും ബാലഗോപാലിന്റെ ബെജറ്റ് പെട്ടിയിലില്ല.

റവന്യൂ, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ക്ക് ബജറ്റില്‍ വിഹിതം കുറവായതോടെ സി.പി.ഐ മന്ത്രിമാരും പാര്‍ട്ടിയും കടുത്ത അതൃപ്തിയിലാണ്. രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് സി.പി.എം ഇടതു മുന്നണിക്ക് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പുറമേയാണ് ഇത്തരത്തിലുള്ള അവഗണനയും. സപ്‌ളൈകോയുടെ കുടിശ്ശിക കൊടുക്കാനുള്ള പണം പോലും അനുവദിച്ചിട്ടില്ല. സി.പി.ഐയ്ക്ക് ഏറ്റവും കൂടുതല്‍ നാണക്കേടുണ്ടാക്കിയ വകുപ്പാണ് ഭക്ഷ്യവകുപ്പ്. സപ്ലൈകോക്ക് പണം ഇല്ലാത്തത്തില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ധനമന്ത്രിയോട് പ്രതിഷേധം രേഖപ്പെടുത്തി.

ബജറ്റില്‍ കുടിശ്ശിക തീര്‍ക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎന്‍ ബാലഗോപാലിന് കൈ കൊടുക്കാന്‍ പോലും ഭക്ഷ്യമന്ത്രി തയ്യാറായില്ല. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതില്‍ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആര്‍.അനില്‍ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാര്‍ക്കും ബജറ്റിനോട് എതിര്‍പ്പുണ്ട്. വകുപ്പുകള്‍ക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി. നെല്ല് സംഭരണം അടക്കമുള്ള കാര്യങ്ങളില്‍ ധനവകുപ്പ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. സംഭരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് കൃഷി വകുപ്പ് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ തയ്യാറായെങ്കിലും വ്യവസായ മന്ത്രി പി.രാജീവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം പാളിയിരുന്നു.

മൂന്നാറില്‍ അനധികൃത ഭൂമി ഒഴിപ്പിക്കുന്ന കാര്യത്തില്‍ സി.പി.എം നേതാവ് എം.എം മണി റവന്യൂ മന്ത്രി പി. രാജനെ അധിഷേപിച്ചിരുന്നു. അങ്ങനെ എല്ലാം കൊണ്ടും മനംമടുത്തിരിക്കുന്ന സി.പി.ഐയ്ക്ക് കിട്ടിയ ഇരുട്ടടിയാണ് ബജറ്റിലെ അവഗണന. ഇത് യാതൊരു കാരണവശാലും അനുവദിച്ച് കൊടുക്കേണ്ടെന്നും നടപടി ഉടനടി ഉണ്ടായില്ലെങ്കില്‍ മുന്നണിവിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത്. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ മന്ത്രിമാരും എം.എല്‍.എ മാരും സമരത്തിന് എത്തുമ്പോഴുള്ള പ്രാഥമിക ചെലവിനായി കേരളാ ഹൗസ് ആവശ്യപ്പെട്ട 3, 75000 രൂപ സര്‍ക്കാര്‍ കൊടുത്തു. വിമാനക്കൂലി ഉള്‍പ്പെടെ എന്ത് ചെലവാകും എന്ന് കാത്തിരുന്ന് കാണാം.

കേന്ദ്രം വിഹിതം തരുന്നില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ടെന്നാണ് ബാലഗോപാലിന്റെ മറ്റൊരു ഉടായിപ്പ്. പ്ലാന്‍ ബി എന്താണെന്ന് പക്ഷെ, പറയുന്നില്ല. കേന്ദ്ര അവ?ഗണന തുടര്‍ന്നാലാണ് പ്ലാന്‍ ബിയെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും ബാല?ഗോപാല്‍ പറയുന്നു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും ധനമന്ത്രി വ്യക്തമാക്കി. പദ്ധതികള്‍ക്ക് വിഹിതം പറയുന്നുണ്ടെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നതില്‍ യാതൊരു വ്യക്തതയും ധനമന്ത്രിക്കില്ല. അതുകൊണ്ട് ബാലഗോപാലിന്റേത് കേവലം സ്വപ്‌നലോകത്തെ ബജറ്റാണെന്ന് പറയേണ്ടിവരും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...