Connect with us

Hi, what are you looking for?

Kerala

കെ.സി. വേണുഗോപാല്‍ പിണറായിരുടെ ആത്മതോഴൻ – ശോഭ സുരേന്ദ്രൻ

ആലപ്പുഴ . മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും, ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കെ.സി. വേണുഗോപാല്‍. ആലപ്പുഴ മണ്ഡലത്തിൽ തനിക്കെതിരെ നീക്കം നടത്തിയത് പിണറായി വിജയനും, കരിമണല്‍ കര്‍ത്തയും, വേണുഗോപാലും അടക്കമുള്ള കോക്കസാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ശോഭ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി ഡീല്‍ ഉറപ്പിക്കാനാണ് ഇ.പി. ജയരാജന്‍, പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണം കെ.സി. വേണുഗോപാല്‍ ആണ് തെളിയിക്കേണ്ടത്. സ്വന്തം മുഖം നല്ലതല്ലാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ള നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് കെ.സി. വേണുഗോപാല്‍ ചിന്തിക്കേണ്ടത്. വേണുഗോപാലിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വന്നത് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഡീല്‍ ഉറപ്പിക്കാനാണോ എന്നും ശോഭ സുരേന്ദ്രന്‍ ചോദിക്കുകയുണ്ടായി.

പ്രഗത്ഭരായ കോണ്‍ഗ്രസ് നേതാക്കളുടെ പത്തിലൊരു കഴിവ് പോലും ഇല്ലാതെയാണ് വേണുഗോപാല്‍ കോണ്‍ഗ്രസിലെ ഉന്നത സ്ഥാനത്ത് എത്തുന്നത്. ഇ.പി. ജയരാജന്‍ വിഷയത്തിലുള്ള തന്റെ വെളിപ്പെടുത്തലില്‍ പ്രകാശ് ജാവ്‌ദേക്കറിന് അതൃപ്തി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഈ നിമിഷം വരെ അങ്ങനെ അനുഭവമില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇ.പി. ജയരാജന്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അവര്‍ പറയുകയുണ്ടായി..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...