Connect with us

Hi, what are you looking for?

India

പഠിക്കാൻ വരുന്നവർ പഠിച്ചാൽ മാത്രം മതി,’ സ്റ്റഡി അബ്രോഡ് സ്വപ്നം തകർന്നത് പതിനായിരങ്ങൾക്ക്

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി, വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ ഒന്നടങ്കം സ്വപ്നം കാണുന്നതാണ് ഇത്. ഇന്ത്യൻ വിദ്യാർത്ഥികളെ ഗ്രസിച്ചിരിക്കുന്ന ‘സ്റ്റഡി അബ്രോഡ്’ തരംഗത്തിനു വിരാമമിടുകയാണ്. ‘വിദ്യാർഥികൾ പഠിക്കാൻ വേണ്ടി ഞങ്ങളുടെ രാജ്യത്തേക്ക് വന്നാൽ മതി’യെന്ന നിലപാടിലേക്ക് കാനഡ, ബ്രിട്ടൻ, യു.എസ്, ഓസീസ് തുടങ്ങിയ രാജ്യങ്ങൾ നിലപാട് കടുപ്പിച്ചിരിക്കുന്നു. ‘പഠിക്കാൻ വരുന്നവർ പഠിച്ചാൽ മാത്രം മതി’യെന്ന നിലപാടെടുത്തിരിക്കുകയാണ് ഈ രാജ്യങ്ങൾ. പഠനത്തിൻ്റെ പേരിൽ വീസ തരപ്പെടുത്തി എന്തെങ്കിലും പണിയെടുത്തു ജീവിക്കാമെന്നു കരുതുന്നവരെ ഇനി ഈ രാജ്യങ്ങൾ പ്രോത്സാഹിക്കില്ല.

കാനഡ രാജ്യാന്തര വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ സെപ്തംബറിൽ നിലവിൽ വരും. അതനുസരിച്ച് ആഴ്ചയിൽ പരമാവധി 24 മണിക്കൂർ മാത്രമാണ് പാർട് ടൈം ജോലി സെപ്തംബർ മുതൽ അനുവദിക്കുക. ക്ലാസ്സില്ലാത്ത സമയങ്ങളിൽ യഥേഷ്ടം ജോലി ചെയ്യാനുള്ള അനുവാദം ഇനി ഉണ്ടാവില്ല. മേയ് 15 മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഈ നിയമങ്ങൾ ബാധകമാകും. കൊവിഡ് കാലത്തെ തൊഴിലാളി ക്ഷാമം മുൻനിറുത്തി നൽകിയ ഇളവുകൾ എല്ലാം കാനഡ പിൻവലിച്ചു. പോക്കറ്റ് മണിക്കു വേണ്ടിയുള്ള നെട്ടോട്ടം പഠനത്തിൽ ഏകാഗ്രത ഇല്ലാതാക്കുമെന്നാണ് കാനഡ സർക്കാർ പറയുന്നത്.

‘വിദ്യാർത്ഥികൾ കാനഡയിൽ വരുന്നത് പഠിക്കാനായിരിക്കണം. താത്കാലിക ജോലികൾക്കായല്ല.’ അഭയാർത്ഥി, പൗരത്വ വകുപ്പു മന്ത്രി – മാർക്ക് മില്ലർ നയം വ്യക്തമാക്കിയിരിക്കുന്നു. കാനഡയ്ക്ക് വേണ്ടത് മുറി വൈദ്യന്മാരെയല്ല, പഠന വൈദഗ്ദ്ധ്യം കൈവരിച്ചവരെയാ ണെന്നർത്ഥം. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്നര ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇതിൽ ഏറിയ പങ്കും മലയാളികളാണ് എന്നതാണ് ശ്രദ്ധേയം.

അമേരിക്ക പഠനത്തിനൊപ്പം ജോലി തേടുന്നതിന് കൂടുതൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ആഴ്ചയിൽ 28 മണിക്കൂറിലധികം ജോലി ചെയ്യുന്നവരുടെ പഠന നിലവാരം മോശമാകുന്നതായി അമേരിക്ക ഈയിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയതിന് പിറകേയാണിത്. സ്റ്റുഡൻ്റ് വീസ അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും അമേരിക്ക കർശനമാക്കി. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2,53,355 വിദ്യാർത്ഥികളുടെ വീസ അപേക്ഷകൾ ആണ് അമേരിക്ക നിഷേധിച്ചത്. ഇത് ആവട്ടെ ലഭിച്ച അപേക്ഷകളുടെ മുന്നിലൊന്നു വരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഓസ്ട്രേലിയയിൽ ആവട്ടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കടന്നു കയറ്റം ജനസംഖ്യാ പ്രശ്നം കൂടിയായി മാറി. 2022 സെപ്തംബർ മുതൽ 2023 സെപ്തംബർ വരെ കാലയളവിൽ ജനസംഖ്യ രണ്ടര ശതമാനം കൂടിയെന്നാണ് കണക്ക്. അതിനാൽ വിദേശ വിദ്യാർത്ഥികൾക്ക് ഓസീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർടൈം ജോലി രണ്ടാഴ്ചയിൽ 48 മണിക്കൂർ മാത്രം എന്ന് നിജപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വീസ മാനദണ്ഡങ്ങളും ഓസ്ട്രേലിയ കർശനമാക്കി.

അപേക്ഷകരായ വിദ്യാർത്ഥികളുടെ ലക്ഷ്യം പഠനം മാത്രമാണെന്നുറപ്പാക്കാൻ ‘ജെന്യൂൻ സ്റ്റുഡൻ്റ് ടെസ്റ്റ്’ കൊണ്ടുവന്നു. ഒപ്പം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന് യോഗ്യതാ സ്കോറുകളും ഉയർത്തിയിട്ടുണ്ട്. ഇത് അനുസരിച്ച് താത്കാലിക ഗ്രാജ്വേറ്റ് വീസയ്ക്കുള്ള ഐ.ഇ.എൽ.ടി.എസ് സ്കോർ 6 എന്നത് 6.5 ആക്കി. വിദ്യാർത്ഥി വീസയ്ക്കുള്ള സ്കോർ 5.5 ൽ നിന്ന് 6 ആക്കുകയും ഉണ്ടായി. റിക്രൂട്ട്മെൻ്റ് ചട്ടങ്ങളിൽ പലതവണ വീഴ്ച വരുത്തുന്ന ഏജൻസികളെ ആസ്‌ട്രേലിയ ഇനി ഒഴിവാക്കും. നിരീക്ഷണത്തിലുള്ള ഏജൻസികൾ മുഖേന വരുന്ന അപേക്ഷകളുടെ പരിശോധനയും ആസ്‌ട്രേലിയ കർശനമാക്കി. 2022 ജൂലൈ മുതൽ 2023 ഫെബ്രുവരി വരെ ആസ്ട്രേലിയ ആകെ 3,82,000 സ്റ്റുഡൻ്റ് വീസകൾ ആണ് അനുവദിച്ചിട്ടുള്ളത്.

പുതുവർഷദിനത്തിലാണ് ബ്രിട്ടൻ കുടിയേറ്റ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. പഠനത്തിൻ്റെ പേരിൽ കുടുംബത്തോടെയുള്ള കുടിയേറ്റം ബ്രിട്ടൻ ഇനി അനുവദിക്കില്ല. ഉപരി പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളേയോ പങ്കാളിയേയോ കുട്ടികളേയോ ഒപ്പം കൂട്ടുന്നതിനാണ് ബ്രിട്ടൻ നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ഗവേഷണ വിദ്യാർത്ഥികളെ മാത്രം ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാനഡ, ബ്രിട്ടൻ, യു.എസ്, ഓസീസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തോടൊപ്പം ജോലി പ്രതീക്ഷിച്ച് കാത്തിരുന്ന കേരളത്തിലെ മാത്രം പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ രാജ്യങ്ങൾ നിയമങ്ങൾ കർക്കശമാക്കിയതോടെ വെട്ടിലായിരിക്കുന്നത്.

വിദേശ പഠനത്തിന് കേരളത്തിലെ അടക്കം വിദ്യാർത്ഥികൾ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നിരിക്കുന്ന സാഹചര്യത്തിൽ അവരെല്ലാം ഇനി മുതൽ പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തേണ്ടി വരും. ജർമനിക്ക് പുറമേ ജപ്പാൻ, യു.എ.ഇ, തുർക്കി, അയർലൻഡ് എന്നിവിടങ്ങളിലേക്കാണ് പാർടൈം ജോലിക്കൊപ്പം പഠനത്തിനായി വിദ്യാർത്ഥിക്ക് അവസരം ഉള്ളത്. പാർടൈം ജോലിക്ക് കൂടുതൽ അവസരങ്ങൾ, ലളിതമായ വീസ നടപടികൾ, ചെലവു കുറഞ്ഞ താമസം തുടങ്ങിയ കാര്യങ്ങളാണ് ഈ രാജ്യങ്ങൾ വിദ്യാർത്ഥികൾക്കായി മുന്നോട്ടു വെക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...