Connect with us

Hi, what are you looking for?

News

കെ വി തോമസ് NCP യിലേക്ക്.. സ്വാഗതം ചെയ്ത് ശരത് പവാര്‍

കോൺഗ്രസിൽ നിന്നും പുറത്താക്കിയ കെ.വി.തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്്ത് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. . എൻസിപിക്ക് ഒരു ലോക്‌സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാർ പറഞ്ഞു. കെവി തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശരത് പവാർ മാധ്യമങ്ങളോട് ഈ വിവരങ്ങൾ പങ്കു വെച്ചത്.
കെവി തോമസും താനും ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട് എന്നും ഇപ്പോഴത്തെ സന്ദർശനം ഒരു സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്നതുമാണ് ശരത് പവാർ പറഞ്ഞത് .എന്നാൽ കെവി തോമസ് ഞങ്ങളുമായി സഹകരിക്കുന്നതിന് താത്പര്യപ്പെട്ടാൽ പാർട്ടി സ്വാഗതം ചെയ്യും എന്നും ശരത് പവാർ വ്യക്തമാക്കി. ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടില്ല.പിസി ചാക്കോയും പീതാംബരൻ മാസ്റ്ററും ശശീന്ദ്രനും തോമസും എല്ലാം ഒരു ടീമായാണ് പ്രവർത്തിക്കുന്നത്.അവർ എടുക്കുന്ന തീരുമാനങ്ങളാണ് പ്രധാനമെന്നും ശരത് പവാർ വ്യക്തമാക്കി
എൻസിപി മന്ത്രി സ്ഥാനം വീതം വയ്ക്കുന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും എൻസിപി അദ്ധ്യക്ഷൻ പറഞ്ഞു.
പിസി ചാക്കോ അദ്ധ്യക്ഷനായതിന് ശേഷം വലിയ മാറ്റങ്ങൾ പ്രകടമാണ്.എല്ലാ ജില്ലകളിലേക്കും താഴെതട്ടിലും അദ്ദേഹം എത്തി പ്രവർത്തനം ഏകോപിപ്പിക്കുന്നു. ഒരു ടീമായി പ്രവർത്തിക്കുന്നു.എല്ലാ തട്ടിലും പുതിയ ഭാരവാഹികളെ നിശ്ചയിച്ച്‌ മുന്നോട്ട് പോകുന്നതും പാർട്ടിയുടെ സ്വാധീനം ഉയർത്തി. കഴിഞ്ഞ തവണ തോറ്റ രണ്ട് സീറ്റുകൾ വിജയിക്കണം.ഒപ്പം എൽഡിഎഫുമായി ചർച്ച ചെയ്ത് പാർട്ടിയുടെ ശേഷി ഉയരുന്നത് അനുസരിച്ച്‌ കൂടുതൽ സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാർ പറഞ്ഞു കഴിഞ്ഞ പത്ത് വർഷം മുമ്ബ് തന്നെ എൻസിപിക്ക് ലോകസഭാ സീറ്റ് നൽകുന്നത് ചർച്ചയായിരുന്നു.ഇത്തവണ ഒരു ലോകസഭാ സീറ്റോ രാജ്യസഭാ സീറ്റോ പാർട്ടി ആവശ്യപ്പെടുമെന്നും ശരത് പവാർ പറഞ്ഞു.
എന്തായാലും ശരത് പവാറിന്റെ ക്ഷണം കെ വി തോമസ് സ്വീകരിക്കാൻ തന്നെയാണ് സാധ്യത. സിപിഎമ്മിലേക്കുള്ള കെ വി തോമസിന്റെ ചാട്ടം പോലും തൃക്കാക്കര എലെക്ഷൻ മുന്നിൽ കണ്ടു കൊണ്ടായിരുന്നു. ഇങ്ങനെ അതികാര മോഹിയായ ഒരാൾക്ക് അവിടെ കിട്ടിയില്ല എങ്കിലും എൻ സി പി യിലേക്കുള്ള ഈ ഓഫർ സ്വീകരിക്കുക വഴി രാജ്യസഭാ സീറ്റിൽ കണ്ണില്ല എന്ന് പറായാനാവില്ല. എൻസി പി ആ സീറ്റ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ എന്നാൽ ഈ സാഹചര്യത്തിൽ ക്ഷണത്തോടൊപ്പം ആ സീറ്റിന്റെ കാര്യം കൂടി പറഞ്ഞത് തോമസിനുള്ള ചൂണ്ടയിലെ ഇരയായി തന്നെയാണ് . ഒടുക്കവും സിപിഎമ്മിനെ വാഴ്ത്തിയാ നാവു ഇനി എൻ സി പി സ്തുതികൾ നിറയുമോ എന്ന് കണ്ടു തന്നെ അറിയണം.

നേരത്തെ തന്നെ കെ വി തോമസിന് എൻ സി പി യിലേക്ക് ക്ഷണം ലഭിച്ചതാണ് . പി സി ചാക്കോ തോമസിനെ എൻ സി പി യിലേക്ക് ക്ഷണിക്കുകയുണ്ടായി . കെ.വി തോമസിനെ പോലുള്ളവർക്ക് കടന്നുവരാവുന്ന പാർട്ടിയാണിതെന്നും എൻസിപിക്ക് കോൺഗ്രസ് പാരമ്പര്യമുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു.
കെ വി തോമസിനെതിരായ കോൺഗ്രസ് നടപടിയെ വിമർശിച്ചു കൊണ്ടായിരുന്നു പി സി ചാക്കോയയുടെ പ്രതികരണം. എന്നാൽ പി സി ചാക്കോയുടെ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് പി ജെ കുര്യനും രംഗത്തെത്തിയിരുന്നു.
ഹൈക്കമാൻഡ് വിലക്കുണ്ടെന്ന് അറിയാതെയാണ് കെ.വി.തോമസിനെ പിന്തുണച്ചതെന്ന് പി.ജെ. കുര്യൻ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ ആരും കടക്കാൻ പാടില്ല. ഹൈക്കമാൻഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സമൂഹമാധ്യമ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട ആളാണ് താൻ. സൈബർ ആക്രമണത്തിൽ നടപടി വേണമെന്നും കുര്യൻ ആവശ്യപ്പെട്ടിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...