Connect with us

Hi, what are you looking for?

Exclusive

അരിക്കൊമ്പന് ശുഭ യാത്ര നേരുന്നു

arikkomban

സഹ്യന്റെ മകനെ നാം നാട് കടത്തിയിരിക്കുന്നു ഈ ഭൂമിക്കു അവകാശികൾ നാം മാത്രമല്ല അവനും ഈ ഭൂമിയുടെ അവകാശിയാണ് .നമ്മെ പോലെ തന്നെ ഏതൊരു ജീവിക്കും സ്വന്തം തന്നെ ആണ് ഈ ഭൂമി നാം കരുതുന്നു നാമാണ് ഈ ഭ്യൂമിക്കു അവകാശികൾ സകലത്തിന്റെയും ആവാസ വ്യവസ്ഥ മനുഷ്യനാണ് നിശ്ചയിക്കുന്നത് എന്നുമാണ്. ഇന്നത്തെ ദിവസത്തെ ഏറ്റവും ട്രെൻഡിങ് ആയ വാർത്ത അരിക്കൊമ്പൻ ധൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു . കാടിൻ്റെ കരുത്തിനെ മനുഷ്യൻ്റെ നിശ്ചയ ധാർഷ്ട്യം .കൊണ്ട് കീഴടക്കിയ നിമിഷങ്ങൾ.

ശരിയാണ് അവൻ കൊലയാളി എന്ന് പറയുന്നു മനുഷ്യർക്ക് നാശങ്ങൾ വിതച്ചവനാണ് എന്ന് പറയുന്നു
.ഇനിയും അവിടെ നിന്നാൽ ഒരു പക്ഷെ മനുഷ്യർ തന്നെ അവനെ കൊല്ലുമായിരുന്നു അതിലും എത്രയോ ഭേദമാണ് മറ്റൊരിടത്തു അവൻ സ്വരമായി വിഹരിക്കുന്നു. എന്ന് കേൾക്കുന്നത് .
വന്യ ജീവികളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കൈകടത്തലായാണ് ഇത്തരം ജീവികൾ കാടിറങ്ങാൻ കാരണം . നാട്ടുകാർക്ക് അവൻ ബുദ്ധിമുട്ടുണ്ടാക്കുന്ന് സത്യം തന്നെ സമ്മതിക്കുന്നു പക്ഷെ ഇതിനൊക്കെകാരണം മനുഷ്യന്റെ അനാവശ്യ കൈ കടത്തലുകളാണ് . . എങ്കിലും അവനെ കൊണ്ട് പോകുന്നത് കേരളം വനം വകുപ്പാണ് അതോർക്കുമ്പോഴാണ്. അതുപോലെ അവനു സ്വാതന്ത്രമായി ജീവിക്കാനുള്ള വനത്തിലേക്ക് വിടും എന്നാണ് മനുഷ്യൻ ഇല്ലാത്ത ഏത് കാടാണ് കേരളത്തി ഉള്ളത് .അതുകൂടി നാം ആലോചിക്കേണ്ടതാണ്.

നിങ്ങൾ മറന്നു പോയിട്ടുണ്ടാവില്ലലോ വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തത് അല്ല കൊന്നത്. വെടിവച്ചു കൊന്നതാണ് മയക്കുവെടിഏറ്റ കരടി പിന്നീട് ക്ഷീണിതനായി പതിയെ കിണറ്റിലെ വെള്ളത്തിലേക്ക് വീണു മുങ്ങി മരിച്ചു . എന്നാൽ ആദ്യം ആ വെള്ളം ഒന്ന് വറ്റിക്കാനുള്ള സാമാന്യ വിവരം മഹാന്മാർക്കു ഇല്ലാതെ പോയി ഇതിലും എത്രയോ അല്പം കൂടി സംയമനത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ആജീവി ഇന്നും ജീവനോടെ ഇരുന്നേനെ
ആ കരടി ഒരു കോഴിയുടെ പിറകെ പോയാണ് കിണറ്റിൽ വീണത് .പാവം വയർ വിശന്നു വലജ്ഞാവും അവൻ അവനോ അവളോ അറിയില്ല .ഇത്ര ദൂരം സഞ്ചരിച്ചു മനുഷ്യൻ അധിവസിക്കുന്നിടത്തേക്ക് എത്തിയത് . ഈശ്വരാ അരിക്കൊമ്പൻ അവന്റെ ആയുസ്സിനൊന്നും വരുതല്ലോ

   ആറു   മയക്കു വേദികൾ വയ്‌ക്കേണ്ടി വന്നു  അവനെ ഒന്ന് വരുതിയിൽ വരുത്താൻ എന്നിട്ടും ശൗര്യത്തോടെ അവൻ തല ഉയർത്തി  നിന്ന് .  അവനെ വണ്ടിയിൽ കയറ്റാൻ കൊണ്ടുവന്ന കുങ്കി ആനകൾ  അവരൊരു തുമ്പിക്കൈ അകാലത്തിൽ ആയിരുന്നു .  അവർക്കറിയാം അവനു ബോധം വന്നാൽ ഛിന്നക്കനാലിൽ തന്നെ അവർക്കു എല്ലാവര്ക്കും അന്ത്യ വിശ്രമം കൊല്ലേണ്ടി വരുമെന്ന്. കുങ്കി ആനകൾ അവനെ തകള്ളിയപ്പോൾ ഇടയ്ക്കു  അവൻ അവർക്കെതിർവെ തിരിഞ്ഞിരുന്നു  വിദഗ്ദ്ധരരായ കുങ്കി ആനകൾ   പാടുപെട്ടാണ് അവനെ വണ്ടിയിലേക്ക് കയറ്റിയത്.  അവന്റെ പൂർവികർ വിഹരിച്ച   മണ്ണാണ് അത്  .അണ്ണാൻകുഞ്ഞിനു മരം കയറ്റം പഠിപ്പിക്കരുത് എന്ന് പറഞ്ഞത് പോലെ അവനറിയാം ആപ്രദേശങ്ങളെല്ലാം അവനു ആരും  പറഞ്ഞു കൊടുക്കേണ്ട  .  വനം വകുപ്പും  വകുപ്പും ധൗത്യ സംഘവും അവനെ  നിരീക്ഷിക്കുന്നു  എന്നതിനപ്പുറം അരിക്കൊമ്പൻ ഇവരെയെല്ലാം നന്നായി  നിരീക്ഷിച്ചിരുന്നു .എന്നാണ് നാം മനസിലാക്കേണ്ടത്  .അതുകൊണ്ടാണല്ലോ ഇവര്‌യെല്ലാം പ്ലാനുകൾ വെട്ടി അവൻ  മുന്നേറിയത് .

ഒടുവിൽ അവൻ കീഴടങ്ങി എല്ലാ അർഥത്തിലും . ആ അവസാന നിമിഷത്തിലും അവനെക്കാണാൻ ഒരു ഒരു പിടിയാനയും കുഞ്ഞു ആനയും തൊട്ടടുത്ത് വരെ വന്നിരുന്നു . അവസാനമായി അവനെക്കാണാൻ . ഒരു പക്ഷെ അവർ ദൂരെ നിന്ന് അവനു യാത്രമൊഴി നല്കിയതാവാം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...