Connect with us

Hi, what are you looking for?

Kerala

EP ജയരാജൻ CPM ൽ നിന്ന് പുറത്തേക്ക്,മെമ്പർഷിപ്പുമായി BJP

അതെ പോളിംഗ് ദിനത്തിൽ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് എൽ ഡി എഫ് കൺവീനർ EP ജയരാജൻ. EP യെ പാപിയെന്ന് വിളിച്ച് പിണറായി നാക്ക് വായിലേക്ക് ഇട്ടതിനു പുറകെയാണ് ഈ വെടി പൊട്ടിക്കൽ. EP യുടെ മകൻ BJP നേതാവ് പ്രകാശ് ജാവ്‌ദേക്കരെ കണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയതോടെ പിണറായിയുടെ നെഞ്ചു തുളഞ്ഞിട്ടുണ്ട് എന്ന് ഉറപ്പാണ്. ഇന്നലെ വരെ പുറത്തു വന്ന കാര്യങ്ങളെല്ലാം നിഷേധിച്ച EP യാണ് പിണറായിയുടെ പ്രസ്താവനയുടെ പിന്നാലെ മകന്റെ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. താന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

‘തിരുവനന്തപുരത്തെ ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മുമ്പ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു. പക്ഷേ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല.’ -പ്രകാശ് ജാവദേക്കറെ കണ്ടതിനെ കുറിച്ച് ഇ.പി. ജയരാജന്‍ പറഞ്ഞു.

‘അദ്ദേഹമൊക്കെ പറഞ്ഞാല്‍ ഞാന്‍ മാറുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാന്‍ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജന്‍. ജനകീയനായ എല്‍.ഡി.എഫ്. പ്രവര്‍ത്തകനെന്ന നിലയില്‍ പലരും എന്നെ കാണാന്‍ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബി.ജെ.പി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍, തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും എന്നെ കാണാന്‍ വരും.’ -ഇ.പി. പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഇ.പി. മറുപടി പറഞ്ഞു. ‘എന്റെ മകനും ശോഭ സുരേന്ദ്രനും തമ്മില്‍ ഒരു ബന്ധവുമില്ല. കൊച്ചിയിലെ ഒരു ഹോട്ടലില്‍ അവനൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് ശോഭ സുരേന്ദ്രന്‍ അവനോട് നമ്പര്‍ ചോദിച്ചു. ശോഭ സുരേന്ദ്രനും മോദിയും ചില ബി.ജെ.പി. നേതാക്കളുമുള്ള ഫോട്ടോകള്‍ അവര്‍ മകന്റെ ഫോണിലേക്ക് അയച്ചു. അവരുടെ മെസേജിനോടോ കോളിനോടോ അവന്‍ പ്രതികരിച്ചില്ല. ഇവരുടെ വഴിയൊന്നും ശരിയല്ലെന്ന് തോന്നിയ അവനത് ക്ലോസ് ചെയ്തു.’ -ഇ.പി. പറഞ്ഞു.

‘ദല്ലാള്‍ പല രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. അതിലൊന്നും ഞങ്ങളെ ഭാഗഭാക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കില്ല. ഇതൊരു ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.’ -ജയരാജന്‍ പറഞ്ഞു.

EP ഈ പറഞ്ഞ ന്യായീകരണമെല്ലാം ഇനിയുള്ള രാഷ്ട്രീയ കേരളത്തിൽ വിലപ്പോകാത്തതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഇടതു കൺവീനർ ഇപി ജയരാജന് ഏറ്റെടുക്കേണ്ടി വരും. ദല്ലാൾ നന്ദകുമാറുമായി പ്രകാശ് ജാവ്‌ദേക്കറിനെ കണ്ടതാണ് ഇതിന് കാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ വിഷയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഈ വിവാദം എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാൻ പോലും കഴിയാത്ത സാഹചര്യം സിപിഎമ്മിനുണ്ടായി.

ഇതുകൊണ്ടാണ് വോട്ട് ചെയ്ത ശേഷം ഇപിയെ പരസ്യമായി മുഖ്യമന്ത്രി തള്ളി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അതൃപ്തനാണ്. ഇപിയ്‌ക്കെതിരെ അതിശക്തമായ പാർട്ടി നടപടിക്കും സാധ്യതയുണ്ട്. EP യെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തന്നെ ഇത് വഴിവയ്ക്കും. അങ്ങനെ വന്നാൽ EP ചേക്കേറാൻ ബിജെപിയല്ലാതെ മറ്റൊരു പാർട്ടി ഇല്ല.അതുകൊണ്ടു തന്നെ രാഷ്ട്രീയ കോലാഹലം ഒതുങ്ങി കഴിഞ്ഞാൽ EP bjp യിലേക്ക് തന്നെ മാറും. അങ്ങനെ വന്നാൽ മഹാരാഷ്ട്ര ഗവർണർ സ്ഥാനം EP യെ കാത്തിരിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...