ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ്. മെയ് ഒൻപതിന് ഹാജരാകാനാണ് ആലപ്പുഴ പുന്നപ്ര പോലീസ് നന്ദകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി.നന്ദകുമാർ ആരോപണം ഉന്നയിച്ചിരുന്നു. ശോഭ സുരേന്ദ്രൻ ബിജെപി വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും നന്ദകുമാർ ഉയർത്തിയിരുന്നു. കേരളത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലാക്കോടെ നന്ദകുമാർ നടത്തിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.