Connect with us

Hi, what are you looking for?

India

തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റിച്ച് അക്കൗണ്ടുകൾ മുക്കി, CPM ന്റെ സ്വത്ത് വിവരങ്ങളിലേക്കും ഇഡി അന്വേഷണം, തട്ടിപ്പ് തെളിഞ്ഞാൽ പാർട്ടി രജിസ്‌ട്രേഷൻ നഷ്ടമാകും

തൃശൂർ . കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ CPM ന്റെ സ്വത്ത് വിവരങ്ങളിലേക്കും ED യുടെ അന്വേഷണം നീളും. സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾ പുറത്തുവിടാത്ത സ്വത്തും വരുമാനവുമാണ് സിപിഎമ്മിനുള്ളതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. അനധികൃത സ്വത്ത് ധനസമാഹരണത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും അന്വേഷണ ഏജൻസികളെയും കബളിപ്പിക്കാൻ അക്കൗണ്ടുകൾ മുക്കുകയാണെന്നും ഇഡി കണ്ടെത്തിയ സാഹചര്യത്തിലാണിത്.

കരുവന്നൂരിലെ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് സിപിഎം നേതാക്ക ലാണെന്നാണ് ED കണ്ടെത്തിയത്. പ്രാദേശിക നേതാക്കൾ മുതൽ മുതിർന്ന സിപിഎം നേതാക്കൾക്ക് വരെ ജനങളുടെ പണം സംയുക്തമായി കൊള്ളയടിച്ചതിൽ പങ്കുണ്ട്. 17 ഏരിയ കമ്മിറ്റികൾക്കും ലോക്കൽ കമ്മിറ്റികൾക്കുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളത്. സഹകരണ ചട്ടങ്ങൾ കാറ്റിൽ പറത്തി ഉണ്ടാക്കിയ അക്കൗണ്ടുകളിലൂടെയായിരുന്നു കോടികളുടെ ഇടപാടുകൾ സി പി എം നേതാക്കൾ നടത്തുന്നത്.

പാർട്ടി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് 2011ൽ, പാർട്ടി ബിൽഡിംഗ് ഫണ്ടെന്ന പേരിലായിരുന്നു ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എ.ആർ പീതാംബരന്റെ പേരിൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു അക്കൗണ്ടും ഉണ്ടായിരുന്നു. എന്നാൽ ഈ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം സിപിഎം നേതൃത്വം മറച്ചുവെച്ചുവെക്കുകയായിരുന്നു.

തൃശൂർ ജില്ലാ സെക്രട്ടറി ഹാജരാക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ ആകെ നാല് അക്കൗണ്ടുകളുടെയും നാല് എഫ്ഡിയുടെയും വിവരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കോടികളുടെ നിക്ഷേപമുള്ള 25 അക്കൗണ്ടുകളുടെ വിവരം മറച്ചുവെക്കുകയായിരുന്നു. ഈ അക്കൗണ്ടുകൾ വഴി 100 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നതെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇഡി അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലേക്ക് എത്തുകയാണ്. തട്ടിപ്പ് തെളിഞ്ഞാൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ വരെ നഷ്ടപ്പെട്ടേക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...