Connect with us

Hi, what are you looking for?

Kerala

ടി പി യെപ്പോലെ കൊന്ന പോലെ അവർ എന്നെയും കൊല്ലും… CPM ൽ നിന്നും രാജേന്ദ്രൻ പടിയിറങ്ങുന്നു

എതിർ ശബ്ദങ്ങളെയെല്ലാം വെട്ടിയൊതുക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പിണറായി വിജയൻറെ ജീവിത ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എന്നും ഒരു കറുത്ത ഏടായി രേഖപ്പെടുത്തുന്ന ഒന്നാണ് . അങ്ങനെ സ്വന്തം നിലനിൽപ്പിനും നേട്ടങ്ങൾക്കും വേണ്ടി എതിരാളിയെ കൊന്നുതള്ളുന്ന രാഷ്ട്രീയ കൊലക്കളത്തിൽ 51 വെട്ടേറ്റു പിടഞ്ഞു വീണു മരിച്ച ടി പി യുടെ ഓർമ്മകൾ മലയാളി ഒരിക്കലും മറക്കില്ല. ടി പി യുടെ കൊലപാതകം മുന്നോട്ടു വെയ്ക്കുന്നത് തന്നെ മറ്റുള്ളവർക്കുള്ള താക്കീതാണ്. ചോദ്യം ചെയ്യാൻ മുതിരുന്നവർക്കെല്ലാം വിധി ഇത് തന്നെയാകുമെന്ന താക്കീത്.

ചെങ്കൊടി പിടിച്ച് കൂടെ നിൽക്കുന്ന സ്വന്തം അണികൾക്ക് തന്നെയറിയാം ഏതു നിമിഷവും ആ കുലംകുത്തിയുടെ ചാപ്പ തന്നിലേക്കും എത്തപ്പെടാമെന്ന്. അതുകൊണ്ട് തന്നെ കമ്യൂണിസം മരിച്ചു പിണറായിസം കൊടികുത്തിയ കേരളത്തിൽ തിരുവായ്‌ക്കെതിർവാ മൊഴിയാൻ സഖാക്കൾക്ക് ഭയമായിരുന്നു. ഇപ്പോഴിതാ അടുത്ത ടി പി യാകാനുള്ള നറുക്ക് വീണിരിക്കുന്നത് സി പി എം നേതാവും മുൻ എം എൽ എ യുമായ എസ് രാജേന്ദ്രനാണ് എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുയരുന്ന സൂചന. രാജേന്ദ്രനുമായി നേതൃത്വത്തിനുണ്ടായിരുന്ന അസ്വാരസ്യങ്ങൾ ഏറെ നാളായി ഇടുക്കിയിൽ ചർച്ച വിഷയമാണ്. എന്നാൽ അത് രാജേന്ദ്രനെ ഇല്ലായ്മ ചെയ്യുന്ന താരത്തിലേക്കുള്ള പകയിലേക്കു വളർന്നു കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോൾ രാജേന്ദ്രൻ സിപിഎമ്മിനെതിരെ നടത്തിയിരിക്കുന്ന പരസ്യ ആരോപണം.

ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പിറകെ സിപിഎമ്മിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ രാജേന്ദ്രൻ. ‘തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നും ‘തന്നെ ഉപദ്രവിക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ചില നേതാക്കൾ അതൊന്നും വകവെക്കുന്നില്ല’ എന്നും പറഞ്ഞ രാജേന്ദ്രന്റെ വാക്കുകൾ ബിജെപിയോട് അടുക്കുന്നെന്ന സൂചന തന്നെയാണ് നൽകുന്നത് .

സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ്- ഇതിൽ നിന്നും രക്ഷ നേടാൻ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

താൻ വിശ്വസിക്കുന്ന പ്രസ്ഥാന നേതൃത്വം നൽകുന്ന സർക്കാർ തന്റേയും ഭാര്യയുടേയും പേരിൽ കേസുണ്ടാക്കി. സ്വന്തം മക്കളേയും ഭാര്യയേയും പോലും സംരക്ഷിക്കാൻ കഴിയാത്ത ജീവിതം എന്ത് ജീവിതമാണ്. തനിക്കൊപ്പമുള്ളവരുടെ സംരക്ഷണമാണ് പ്രധാനം. ഇതിന് വേണ്ടി ലഭ്യമായ സഹായം സ്വീകരിക്കേണ്ടി വരും. നിരവധി പ്രശ്നങ്ങളുണ്ടായി, അവയെല്ലാം ഇപ്പോഴും അപമാനമായി തന്നെ തുടരുകയാണ് – എസ് രാജേന്ദ്രൻ സിപിഎമ്മിനെ ഉന്നംവെച്ചു തുറന്നടിച്ചിരിക്കുകയാണ്..

രാജേന്ദ്രൻ നേരത്തെ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചന നൽകി ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അത് തന്റെ വ്യക്തിപരമായ സന്ദർശനമാണെന്ന് വിശദീകരിച്ച് സിപിഎമ്മുമായി സഹകരിച്ച് പോകുമെന്ന് തുടർന്ന് രാജേന്ദ്രൻ വ്യക്തമാക്കുകയാണ് ഉണ്ടായത്. എന്നാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രൻ ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിജെപി പ്രവേശത്തെ കുറിച്ച് വീണ്ടും സൂചന നല്‍കുമ്പോഴും സി പി എം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് രാജേന്ദ്രൻ ആരോപണം ഉന്നയിക്കുന്നത്. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം. സി പി എമ്മിനുള്ളിലെ പടലപ്പിണക്കമാണ് തന്നെ ബിജെപിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നതെന്ന് സൂചന നൽകിയിരിക്കുന്ന രാജേന്ദ്രൻ ഇക്കാര്യത്തിൽ മൂന്നാറിലെ പ്രാദേശിക നേതാക്കളെയാണ് പഴിക്കുന്നത്. പ്രദേശത്ത് നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റംഗം തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് എസ് രാജേന്ദ്രൻ മുഖ്യമായും ഉന്നയിക്കുന്ന ആരോപണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...