Connect with us

Hi, what are you looking for?

Kerala

‘ഇങ്ങനെ തറയാകരുത്, ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും’ – കെ സുധാകരൻ

മലപ്പുറം . കോൺഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കു മെന്നും കെ.സുധാകരൻ മലപ്പുറത്ത് പറഞ്ഞു. ‘ഇത്ര നെറികെട്ട ജനാധിപത്യവിരുദ്ധ നടപടി ഈ ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിയും നടത്തില്ല. ഇങ്ങനെയൊന്നും തറയാകരുത് ഒരു ഭരണകൂടം. ഇത്തിരി അന്തസ്സും ആഭിജാത്യവുമൊക്കെ കാണിക്കണം.നമുക്കു കിട്ടേണ്ട കാശൊക്കെ കേന്ദ്രം അടിച്ചുപൊളിച്ചു കൊണ്ടുപോകുവല്ലേ. യാതൊരു രക്ഷയുമില്ല.’ സുധാകരൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ നടപ്പാക്കില്ല. പാണക്കാട് ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞു. ‘ജനാധിപത്യ മര്യാദ കാണിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. ഞങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും. എന്നാൽ ഒരുമിച്ച് പൈസ കിട്ടുമ്പോഴുള്ള ഒരു സൗകര്യമുണ്ടല്ലോ. കൂടുതൽ പ്രവർത്തിക്കാൻ സമയം കിട്ടും. ഇതിപ്പോൾ പണം ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ കുറച്ച് ബുദ്ധിമുട്ടണം’– സുധാകരൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...