Connect with us

Hi, what are you looking for?

Crime,

കരുവന്നൂര്‍ ബാങ്ക് വഴി CPM 100 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടത്തി, വ്യാജ വായ്പകള്‍ നല്‍കാന്‍ മന്ത്രി പി രാജീവ്, എസി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി ഉൾപ്പടെ ഇടപെട്ടു

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. 25 രഹസ്യ അക്കൗണ്ടുകളിലൂടെ നടന്ന ഇടപാടിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി പി രാജീവ്, എസി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയവർ വ്യാജ വായ്പകള്‍ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും, ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ 25 രഹസ്യ അക്കൗണ്ടുകളിലൂടെ നടന്ന നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം ആണ് നടത്തിയിരിക്കുന്നത്. ഈ പണമുപയോഗിച്ച് വന്‍തോതില്‍ സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയായിരുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജി പരിഗണിക്കു മ്പോഴാണ് ഹൈക്കോടതിയിൽ ഇ ഡി ഇക്കാര്യം വെളിപ്പെടുത്തിയത്.

കളളപ്പണ ഇടപാടും വ്യാജ വായ്പകളും സ്വര്‍ണപ്പണയവും ഭൂമി ഈട് വായ്പയുള്‍പ്പെടെ കൃത്യമവും നിയമവിരുദ്ധവുമാണ്. സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂര്‍ണമേല്‍നോട്ടത്തിലാണ് കൃത്രിമങ്ങള്‍ എല്ലാം നടന്നിരിക്കുന്നത്. വിവിധ ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ രഹസ്യ അക്കൗണ്ടുകള്‍ തുറന്നാണ് കോടികളുടെ കളളപ്പണ ഇടപാട് നടത്തിയത്. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകള്‍ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും സമ്പാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജന്‍സികളുടെയും പിടിവീഴാതിരിക്കാന്‍ ചില അക്കൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്യുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...