Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ ‘പി ആർ പണി’ കരാറെടുത്ത് ജയരാജനും ഗോവിന്ദനും, ‘സൂര്യനെന്ന് ഗോവിന്ദൻ, ദൈവമെന്ന് ജയരാജൻ’

ക​ണ്ണൂ​ർ . ലോകസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ പിണറായി വിജയന് വേണ്ടിയുള്ള പി ആർ വർക്കിലാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നും. പിണറായിയെ ‘ഒരു ദൈവം’ ആക്കി എവിടെങ്കിലും പ്രതിഷ്ഠിച്ചാലോ എന്നാണ് രണ്ടു സി പി എം നേതാക്കളും നോക്കുന്നത്. പിണറായി ചെഗുവരെയുടെ സ്മൃതി മണ്ഡപം കുടുംബ സമേതം കണ്ടു വന്നതിൽ പിന്നെയുള്ള പൂതിയും രാഷ്ട്രീയ പി ആറും കൂടിയാണിതെന്നു കരുതണം.

പി​ണ​റാ​യി മ​ഹാ​ൻ ആ​ണെ​ന്നാണ് ജയരാജന്റെ പുതിയ പി ആർ മുദ്ര വാക്യം. എവിടുത്തെ മഹാനാണെന്ന കാര്യം ജയരാജനോട് തന്നെ ചോദിക്കണം. ക​ഥാ​കൃ​ത്ത് എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച സംഭവത്തിന് പിറകെയായിരുന്നു ജയരാജന്റെ മുദ്രാവാക്യം പുറത്ത് വരുന്നത്. ഉ​ദ്ഘാ​ട​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വേ​ദി​യി​ല്‍ ഇ​രി​ക്കെ അ​ധി​കാ​ര​ത്തെ​യും അ​ധി​കാ​രി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന ആ​ള്‍​ക്കൂ​ട്ട​ത്തെ​യും അ​തു​വ​ഴി രൂ​പ​പ്പെ​ടു​ന്ന നേ​തൃ​പൂ​ജ​ക​ളെ​യും കു​റി​ച്ച് എം​ടി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കുകയായിരുന്നു.

മുഖ്യനെതിരെയുള്ള വി​മ​ർ​ശ​നം പിണറായിക്ക് എതിരെ അല്ലെന്നും, അത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് എ​തി​രെ​യാ​ണെ​ന്നും ആണ് LDF ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജന്റെ പ്രതികരണം. കോ­​ഴി­​ക്കോ­​ട് ക​ട​പ്പു​റ​ത്ത് കേ­​ര­​ള ലി­​റ്റ­​റേ­​ച്ച​ര്‍ ഫെ­​സ്­​റ്റി­​വെൽ വേദിയിലായിരുന്നു എം​ടി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളു​ൾ​പ്പെ​ട്ട പ്ര​സം​ഗം. എം​ടി​യു​ടെ പ്ര​സം​ഗം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തെ​ന്നും അ​തി​ന് പി​ന്നി​ൽ ഇ​ട​തു​വി​രു​ദ്ധ അ​പ​സ്മാ​രം ബാ​ധി​ച്ച​വ​രാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പറഞ്ഞിരിക്കുന്നത്. സിനിമ പ്രവർത്തകനും നടനുമായ ജോയ് മാത്യു പറഞ്ഞ പോലെ ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എംടി സാഹിത്യം വരേണ്യസാഹിത്യം’ എന്നതാണ് വാസ്തവം.

എം ടി യുടെ പ്രസംഗവുമായി ബന്ധപ്പെട്ട സംഭവത്തിൽ സാക്ഷാൽ ജയരാജന് ഒന്നും മനസിലായില്ല എന്നതാണ് യാഥാർഥ്യം. ആള് LDF കൺവീനർ ഒക്കെ ആണെങ്കിലും ജോയ് മാത്യു പറഞ്ഞപോലെ ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക്’ എം ഡി പറഞ്ഞ സംഗതി പിടികിട്ടിയില്ല. അതാണ് സത്യം.

‘അ​ധി​കാ​ര​മെ​ന്നാ​ല്‍ ജ​ന​സേ​വ​ന​ത്തി​ന് കി​ട്ടു​ന്ന മെ​ച്ച​പ്പെ​ട്ട അ​വ​സ​ര​മെ​ന്ന സി​ദ്ധാ​ന്ത​ത്തെ എ​ന്നോ കു​ഴി​വെ​ട്ടി​മൂ​ടി. റ​ഷ്യ​ന്‍ വി​പ്ല​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജ​നാ​വ​ലി ആ​ള്‍​ക്കൂ​ട്ട​മാ​യി​രു​ന്നു. ഈ ​ആ​ള്‍​ക്കൂ​ട്ട​ത്തെ എ​ളു​പ്പം ക്ഷോ​ഭി​പ്പി​ക്കാം. ആ​രാ​ധ​ക​രാ​ക്കാം. ഭ​ര​ണാ​ധി​കാ​രി​ക​ള്‍ എ​റി​ഞ്ഞു കൊ​ടു​ക്കു​ന്ന ഔ​ദാ​ര്യ​ത്തു​ണ്ടു​ക​ള​ല്ല സ്വാ​ത​ന്ത്ര്യ​മെ​ന്നും’ ആണ് എം​ടി പറഞ്ഞത്.

പി​ണ​റാ​യി മ​ഹാ​ൻ ആ​ണെ​ന്നു പറഞ്ഞ ജ​യ​രാ​ജ​ൻ,അ​യ്യ​ങ്കാ​ളി, ശ്രീ ​നാ​രാ​യ​ണ ഗു​രു, മ​ന്ന​ത്ത്, എ​കെ​ജി, എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ വീ​ട്ടി​ൽ വെ​ച്ച് ബ​ഹു​മാ​നി​ക്കാ​റി​ല്ലേ. അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​യോ​ടു​ള്ള ആ​ദ​ര​വെ​ന്നും ഇ​പി പറഞ്ഞു എന്നതാണ് ഏറെ ഖേദകരം. മാത്രമല്ല പി​ണ​റാ​യി​യോ​ട് ജ​ന​ങ്ങ​ൾ​ക്കു​ള്ള​ത് വീ​രാ​രാ​ധ​ന​യാണെന്നും ഇ പി ഒരു കൂസലുമില്ലാതെ തട്ടി വിട്ടിട്ടുണ്ട്. ഇ പി യുടെ പി ആർ പണി എത്ര തരം താണ് എന്നതിന്റെ ഉദാഹരണമാണിത്. അ​യ്യ​ങ്കാ​ളി, ശ്രീ ​നാ​രാ​യ​ണ ഗു​രു, മ​ന്ന​ത്ത്, എ​കെ​ജി എന്നിവരോട് ആണ് പിണറായിയുടെ പേര് തന്ത്രപൂർവം ഇ പി ചേർത്ത് വെക്കാൻ നോക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നത്. പിണറായി സൂര്യൻ ആയതിനാൽ, അടുക്കാനാവില്ലെന്നും കരിഞ്ഞുപോകുമെന്നും സി.​പി.​എം സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി എം.വി. ഗോവിന്ദൻ തന്റെ പി ആർ സാഹിത്യം പത്ര മാധ്യങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞിരുന്നു.

എ.കെ.ജി സെന്‍ററിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഈ പി ആർ പണി നടത്തിയത്. ‘‘നിയമസഭ തെരഞ്ഞെടുപ്പിന് ഏല്ലാ ഏജൻസികളും കൂടി കുത്തിക്കലക്കിയിട്ടും മുഖ്യമന്ത്രിയിലേക്കെത്താൻ ഒരു വഴിയുമുണ്ടായില്ല. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്‍റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അദ്ദേഹത്തിലേക്ക് എത്താനാകാത്തത്. ബി.ജെ.പിക്കും യു.ഡി.എഫിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും എത്താൻ കഴിയാത്ത ദൂരത്താണ്. സൂര്യനെപ്പോലെ. അതാണ് കാര്യം; കരിഞ്ഞുപോകും. അടുക്കാൻ പറ്റില്ല.’’ എന്നായിരുന്നു പിണറായിക്ക് വേണ്ടിയുള്ള എം.വി. ഗോവിന്ദന്റെ പി ആർ പണി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...