Connect with us

Hi, what are you looking for?

Kerala

‘ഇതാണ് സ്വജനപക്ഷപാതം’ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ തെറിച്ച കസേരക്കായ് 18 അടവും പയറ്റി പിണറായി സർക്കാർ

ന്യൂഡൽഹി . മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിയല്ലെന്ന് ഹൈക്കോടതിയും യു ജി സിയും പറഞ്ഞിട്ടും പിന്നോട്ട് ഇല്ലെന്ന നിലപാടിൽ സർക്കാർ. സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി എന്തും ഏതും ഏത് അറ്റം വരെയും പയറ്റി നോക്കാം എന്ന തീരുമാനത്തിലാണ് പിണറായി സർക്കാർ. ഹൈക്കോടതിയും യു ജി സി യും ശരിയല്ലെന്നു പറഞ്ഞ നിയനത്തിനുവേണ്ടിയാണ് വീണ്ടും അഭിഭാഷകർക്ക് ലക്ഷങ്ങൾ ചിലവഴിക്കാനൊരുങ്ങുന്നത്.

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർക്കാനാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല തീരുമാനം. ഇതിനായി കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കി. പ്രിയ വർഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് സത്യവാങ്മൂലത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിൽ സർവകലാശാല നിലപാട് ആയിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നാണ് ഹൈക്കോടതി പറഞ്ഞിരുന്നത്. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അധ്യാപനം തന്നെയാണെന്ന് ഹൈക്കോടതി പ്രിയ വര്‍ഗീസിന്റെ കേസിൽ പറഞ്ഞിരുന്നത്.

ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിക്കുകയുണ്ടായി. സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. ഡെപ്യൂട്ടേഷന്‍ കാലാവധി അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെ ന്നു തന്നെയാണ് യുജിസി നിലപാട്. അത് ശരിവെക്കുന്നതായിരുന്നു പ്രിയ വര്‍ഗീസിന്റെ കേസിലെ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

പ്രിയ വര്‍ഗീസിന്റെ ഹാജറിലും യുജിസി കോടതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. പിഎച്ച്ഡി കാലയളവിലെ ഹാജര്‍ രേഖയിലാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സംശയം ഉയര്‍ത്തിയിരുന്നു. പ്രിയ വര്‍ഗീസിന് 147 ഹാജര്‍ വേണ്ട സ്ഥാനത്ത് ആകെ പത്ത് ഹാജര്‍ മാത്രമാണ് രേഖകളിൽ ഉണ്ടായിരുന്നത്. എന്നാല്‍ ഹാജര്‍ തൃപ്തികരമെന്ന സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ യുജിസി അറിയിച്ചിരുന്നതുമാണ്.

ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞയോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപനപരിചയമില്ലെന്നു തന്നെയായിരുന്നു ഹർജിക്കാരൻ ഉന്നയിച്ച മുഖ്യ വാദം.

ഇതിനിടെ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടുള്ളുവെന്ന സത്യവാഗ്മൂലം ഹൈക്കോടതിയില്‍ യുജിസി നല്‍കിയിരുന്നതുമാണ്. സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമായാണ് കണക്കാക്കുന്നത്. ഗവേഷണകാലവും, സ്റ്റുഡന്റസ് സര്‍വീസ് ഡയറക്റ്റര്‍ കാലയളവും ഒഴിവായാല്‍, ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജ്ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവര്‍ഗീസിനു സത്യത്തിൽ ഉള്ളത്.

പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ആയതിനാൽ പ്രിയാ വര്‍ഗീസിന്റെ കാര്യമായതിനാൽ സർക്കാർ തീർത്തും ഇക്കാര്യത്തിൽ സ്വജന പക്ഷപാതപരമായ നീക്കങ്ങളാണ് നടത്തുന്നത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാ ശാല രജിസ്ട്രാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാം എന്നും, സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ സർവകലാശാല സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എങ്ങനെയും എങ്ങനെയും പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ ആയി ഇരുത്തണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...