കൊച്ചി . ഭാര്യയെ വെട്ടിക്കൊന്ന് പിറവത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്തിന് സമീപം കക്കാട് സ്വദേശിയായ ബേബി, ഭാര്യ സ്മിത തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺമക്കൾ ഇരുവരും നഴ്സിംഗ് വിദ്യാർത്ഥികളാണ്.
മക്കളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഞായറാഴ്ച പുലർച്ചയോടെ പെൺകുട്ടികളിലൊരാൾ അയൽവാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബേബി മുൻപ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകം കുടുംബകലഹം കാരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ്.