Connect with us

Hi, what are you looking for?

Kerala

ഗ്രൂപ്പിസം വേണ്ടാ സുരേന്ദ്രാ…! സുരേഷ്‌ഗോപി ജയിക്കണം, മോദിയുടെയും ഷായുടെയും താക്കീത്

കേരള ബി ജെ പിയിലെ ഗ്രൂപ്പിസം ഇനി വേണ്ടന്ന താക്കീതുമായി കേന്ദ്ര നേതാക്കൾ എത്തുമ്പോൾ വെട്ടിലാവുന്നത് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കൾ. ഇനിയുള്ള തീരുമാനങ്ങൾ എല്ലാം തന്നെ ദേശീയ നേതൃത്വം എടുക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തവും കേരള നേതൃത്വത്തിന് തന്നെയായിരിക്കും.

അങ്ങനെ വന്നാൽ കനത്ത നടപടി അവർക്കെതിരെ ഉണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര നേതൃത്വം നൽകുന്നുണ്ട്. ബിജെപി.ക്കുള്ള വലിയ വെല്ലുവിളി ബിജെപി.യിലുള്ളവർ തന്നെ എന്ന വിഷയം ചർച്ചചെയ്ത് തൃശ്ശൂരിൽ നടന്ന സംസ്ഥാന നേതൃയോഗം നൽകുന്നത് ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയാണ്. ഉദ്ഘാടകനായ ദേശീയ ജനറൽസെക്രട്ടറി ഡോ. രാധാമോഹൻ അഗർവാൾ എംപി.യാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

താഴേക്കിടയിലുള്ള പ്രവർത്തനം ശക്തമല്ലെന്നതിനാലാണെന്ന് വിശദീകരിച്ചെങ്കിലും ബിജെപി.യിലെ പടലപ്പിണക്കത്തിനും ഗ്രൂപ്പിസത്തിനു മെതിരേയുള്ള കേന്ദ്രനേതൃത്വത്തിന്റെ പരോക്ഷ താക്കീതായി ഇതിനെ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിനു മുന്നോടിയായി നടത്തിയ സംസ്ഥാന നേതൃയോഗത്തിലാണ് സ്വയംവിമർശനമുയർന്നത്. മോദിയും കേരളത്തിൽ എത്തുമ്പോൾ വ്യക്തമായ മാർഗ്ഗ നിർദ്ദേശം നൽകും. ഗ്രൂപ്പിസം അനുവദിക്കില്ല. കേരളത്തിലെ സ്ഥാനാർത്ഥികളെ അടക്കം ദേശീയ നേതൃത്വം തീരുമാനിക്കും. ഇതിനുള്ള സർവ്വേ ദേശീയ നേതൃത്വം അതീവ രഹസ്യമായി പൂർത്തിയാക്കിയിട്ടുണ്ട്.

തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. സുരേഷ് പരാജയപ്പെട്ടാൽ അതിന് കാരണം കേരളത്തിലെ ബിജെപി നേതൃത്വം ആയിരിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. പാർട്ടി നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി എന്താണെന്ന ചോദ്യം ദേശീയ നേതൃയോഗത്തിൽ നരേന്ദ്ര മോദി ചോദിച്ചതായി പറഞ്ഞുകൊണ്ടായിരുന്നു ഡോ. രാധാമോഹൻ അഗർവാൾ എംപി. ചർച്ച തുടങ്ങിയത്. പാർട്ടിയുടെ വലിയ വെല്ലുവിളി ബിജെപി തന്നെയാണെന്നാണ് പ്രധാനമന്ത്രി അന്നു പറഞ്ഞതെന്നും ഇത് ഏറ്റവും യോജിക്കുന്നത് കേരളത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സദസ്സിലിരുന്ന എം ടി. രമേശ് ഉൾപ്പെടെയുള്ളവരോട് ഈ ചോദ്യത്തിന് ഉത്തരം പറയാനും ഉദ്ഘാടകൻ ആവശ്യപ്പെട്ടു. ശക്തമായ ഇരു മുന്നണികളുടെയും സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെ ശക്തി, പബ്ലിക് റിലേഷൻ ഇല്ലാത്തത് തുടങ്ങി നിരവധി ഉത്തരങ്ങൾ വന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ബിജെപി.ക്കുള്ള പ്രധാന വെല്ലുവിളി ബിജെപി.തന്നെ എന്ന് അദ്ദേഹം ആവർത്തിച്ചത്. ഇത് ദേശീയ നേതൃത്വത്തിന്റെ കാഴ്ച പാടാണ്. ഇത്തവണ ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ബിജെപി എംപിയുണ്ടാകുമെന്ന് ഉറപ്പിക്കണമെന്നാണ് നിർദ്ദേശം.

ബിജെപി.യുടെ കേരളത്തിലെ പ്രധാന ലക്ഷ്യം തൃശ്ശൂർ ആണെന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി. നാലോ അഞ്ചോ സീറ്റുകളിൽക്കൂടുതൽ പ്രാധാന്യം നൽകുന്നതിൽ ഒന്നാമത് തൃശ്ശൂരാണ് എന്നായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ സാധിക്കുമെങ്കിൽ ഇവിടെയും സാധിക്കുമെന്നും രാധാമോഹൻ അഗർവാൾ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിന് ഇത്രയേറെ വികസനമുണ്ടാക്കിയ കാലം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

സദസ്സിൽ പത്രക്കാർ ഇരിക്കുന്നുണ്ടെന്നറിയാതെയാണ് ഉദ്ഘാടകനായ രാധാ മോഹൻദാസ് അഗർവാൾ എംപി ചോദ്യങ്ങൾ ചോദിച്ചത്. ഇതു മനസ്സിലാക്കിയ ബിജെപി ഭാരവാഹികൾ പത്രക്കാർ പുറത്തു പോകണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. ബിജെപി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണു കേരളത്തിൽ ബിജെപി ശക്തിപ്പെടാത്തതിന്റെ കാരണം എംപി ചോദിച്ചത്. ഹിന്ദുക്കളെ പോലെ തന്നെ ക്രിസ്ത്യാനികളും രാജ്യത്തോടു കൂറുള്ളവരാണെന്നും ക്രൈസ്തവരെ കുടുംബാംഗങ്ങളെപ്പോലെ തന്നെ ബിജെപി പ്രവർത്തകർ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർക്കു പ്രധാനമന്ത്രിയോടുള്ള സ്‌നേഹം കഴിഞ്ഞ ദിവസം ബോൺനതാലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്കു മനസ്സിലാക്കാനായെന്നും എംപി പറഞ്ഞു. ശബരിമലയിൽ കേരള സർക്കാർ കാണിക്കുന്ന നിസ്സംഗത അവരുടെ ഹിന്ദുക്കളോടുള്ള സമീപനത്തിന്റെ ആകെത്തുകയാണ്. അവർക്ക് ആദ്യ പരിഗണന മുസ്ലിംകളാണ്. കേന്ദ്രം ശബരിമലയിൽ ഇടപെടണമെന്ന് രാജ്യസഭയിൽ ബിജെപി എംപിമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേരള സർക്കാർ ചെറുതായെങ്കിലും ഇടപെടൽ നടത്തിയത്.

സംസ്ഥാന നേതൃസംഗമം തൃശൂരിൽ വച്ചതിന് ചില അർഥങ്ങളുണ്ട്. 2024 തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ പ്രഥമ പരിഗണന തൃശൂരിനാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു എംപി നേതാക്കളോടുള്ള ചോദ്യങ്ങളിലേക്കു കടന്നത്. ജനുവരി മൂന്നിനാണ് ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി മോദി എത്തുന്നത്. മൂന്നു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ‘‘സ്ത്രീശക്തി മോദിക്കൊപ്പം’’ എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതാണ് പ്രധാന അജണ്ട എന്നാണ് ബി ജെ പി – ആർ എസ് എസ് വൃത്തങ്ങൾ അറിയിക്കുന്നത്.

വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ ബനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമ ന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമ ന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...