Connect with us

Hi, what are you looking for?

Kerala

ആഭ്യന്തരവും, ഭരണവും കൈയ്യിലെടുത്ത് SFI, ഒത്താശ ചെയ്ത് പിണറായി, ഉപദേശകൻ ശശി പിണറായിയെ പടുകുഴിയിൽ തള്ളിയിടും

കേരളത്തിലെ പ്രഥമ പൗരൻ കൂടിയയായ ഗവർണർക്ക് പിണറായിയുടെ ഭരണത്തിൽ സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ നിന്ന് വീണ്ടും പ്രതിഷേധം. ഗവർണറെ തന്റെ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാൽ അനുവദിക്കാത്ത തരത്തിലുള്ള കരിങ്കൊടി പ്രതിഷേധങ്ങളാണ് SFI നടത്തി വരുന്നത്.

മുഖ്യ മന്ത്രി പിണറായിയും, CPM ഉം അറിഞ്ഞു കൊണ്ട് നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണിത്. ഈ ആസൂത്രിതമായ നടപടികൾക്ക് വിദ്യാർത്ഥി സംഘടനയെ ദുരുപയോഗം ചെയ്യുന്നതാണ് സംസ്ഥാനം കാണുന്നത്. കേരളത്തിൽ ഭരണവും നിയമവും SFI യെ കൈയിലെടുക്കാൻ പിണറായി അനുവദിച്ചിരിക്കുകയാണ്. തനിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ ഒരു SFI നേതാവിനെതിരെ ഉള്ളത് 48 കേസുണ്ടെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വ്യാഴാഴ്ച വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തിറങ്ങി. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഗവർണർ വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് കൂടി ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.

നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആരിഫ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇവരെ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയാല്‍ താന്‍ ഇനിയും കാറിന് പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നതാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും വിമാനത്താവളത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് തന്നിഷ്ടക്കാരെ നിയമിച്ചു എന്ന് ആരോപിക്കുന്നവർ, ഈ ആരോപണവുമായി കോടതിയിൽ പോകാനോ നിയമ നടപടികൾ സ്വീകരിക്കാനോ തയ്യാറാവുന്നില്ല. ഇക്കാര്യത്തിൽ നിയമ വ്യസ്ഥയെ മുറുകെപ്പിടിച്ചാണ് ഗവർണറുടെ നീക്കങ്ങളെന്നു SFI ക്കും പ്രത്യേകിച്ച് പിണറായിയുടെ ഉപദേശകൻ ശശിക്കും നന്നായറിയാം.

ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകർക്കെതിരെയും പിണറായി സർക്കാർ പോലീസ് നടപടികളുമായി മുന്നോട്ടു പോവുകയാണ്. പന്തളം എന്‍ എസ് എസ് കോളേജില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥി നേതാക്കളെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

ഒന്നാം പ്രതി വിഷ്ണുവിനെയും ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെ മാത്രമാണ് റിമാന്റ് ചെയ്തത് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഇത് സംബന്ധിച്ച ഇടതു പക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘തനിക്ക് പലസ്ഥലങ്ങളില്‍ നിന്നും ലിസ്റ്റ് കിട്ടുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നുമാണ്’ ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...