Connect with us

Hi, what are you looking for?

Exclusive

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയില്ല

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസിനോടൊപ്പമായിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് . സിൽവർ ലൈനിൽ എല്ലാ മേഖലകളിൽ നിന്നുമുള്ള എതിർപ്പ് ശക്തമാവുമ്പോൾ പ്രധാനമന്ത്രിയെ കണ്ടു കാര്യങ്ങൾ നേടിയെടുക്കാം എന്ന പ്രതീക്ഷയിലാണ് മുഖ്യമന്തി ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ നിരാശയായിരുന്നു കൂടിക്കാഴ്ചയുടെ ഫലം. സില്‍വര്‍ലൈനില്‍ ഒരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയില്ല. വെറും 20 മിനിറ്റ് മാത്രമാണ് ചർച്ച നീണ്ടു നിന്നത്. സിൽവർ ലൈൻ വിഷയത്തിൽ പിണറായിയെ നിരാശനാക്കിക്കൊണ്ട് കൂടിക്കാഴ്ച . ഇതോടെ ഏറെ പ്രതീക്ഷകളോടെ ഡൽഹിക്ക് തിരിച്ച മുഖ്യൻ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്രയും നാൾ കേന്ദ്രസർക്കാർ അനുമതിയുള്ള പദ്ധതിയാണ് സിൽവർ ലൈൻ എന്ന് കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മുന്നിൽ നാണം കെട്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദാമാശങ്ങൾ പുറത്തു വിടാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതിനായി ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സിൽവർ ലൈനിൽ നിരാശയാണെങ്കിലും കേരളത്തില്‍ വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മോദി അറിയിച്ചിട്ടുണ്ട് . ഇനി പുറത്ത് വരാൻ പോകുന്ന വാർത്തകളിൽ മോദിയുടെ ഈ വാക്കുകളാവും വളച്ചൊടിക്കപ്പെടുക. കേരളത്തിന്റെ വികസന വിഷയങ്ങളിൽ പിന്തുണയുണ്ടാവും എന്ന വാക്കിനെ സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണയുണ്ടാകും എന്നാക്കി മാറ്റാനാണ് സാധ്യത.


പിണറായി വിജയനും മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ എത്തിയിരുന്നു . കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി മുരളീധരനും കെ റെയിലില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് എതിരാണെന്ന് വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെ റെയിലിനെതിരെ പ്രചരണം നടത്തുന്നതില്‍ നിന്ന് കേന്ദ്ര മന്ത്രിമാരെ തടയണമെന്ന ആവശ്യവും പിണറായി പ്രധാനമന്ത്രിക്ക് മുന്നിൽ വെച്ചു. എന്നാൽ അവിടെയും മോദി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന.

കെറെയിലിന് എത്രയും വേഗം അനുമതി നല്‍കി സഹായിക്കണം, ഇതിനൊപ്പം പദ്ധതിക്ക് ആവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യണം എന്നിവയായിരുന്നു പിണറായി വിജയൻ മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങൾ. കൂടാതെ വികസന വിരുദ്ധ പ്രചരണത്തില്‍ നിന്നും കേന്ദ്ര മന്ത്രി മുരളീധരനെ തടയണമെന്നും ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണ് മുരളീധരന്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി . എന്നാൽ മോഡി ഈ ആവശ്യനങ്ങൾക്കൊന്നിനും വ്യക്തമായ മറുപടി നല്‍കില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന പതിവ് മറുപടി മുഖ്യമന്ത്രിക്ക് നല്‍കി മടക്കുകയായിരുന്നു . ചുരുക്കത്തിൽ കെ റെയിലിനു വേണ്ടി കേന്ദ്രത്തിന്റെ കാലു പിടിക്കാൻ പോയ് പിണറായിയെ മൈക്കോടി ഗെറ്റ് ഔട്ട് അടിച്ചു എന്ന് സാരം .

ഇനിയും സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി വൈകുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതിനാലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ഇതിന് മുന്നോടിയായി റെയില്‍വേ ഉദ്യോഗസ്ഥരുമായി കെ-റെയില്‍ എം.ഡി. ചര്‍ച്ചനടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ‘ക്ലിയറന്‍സ്’ ലഭിക്കാതെ പദ്ധതിക്ക് അനക്കമുണ്ടാകില്ലെന്ന സൂചനയാണ് എം.ഡി.ക്ക് ലഭിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെക്കണ്ട് ചര്‍ച്ചനടത്താനല്ല തീരുമാനത്തിലേക്കെത്തിയത് . എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനങ്ങളില്‍ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രിയെ മോദി അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തില്‍ അനുമതിനല്‍കിയതാണ്. ഇതനുസരിച്ചുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ പ്രാഥമിക പഠനത്തിനാണ് കേന്ദ്രാനുമതിയെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്.
സാമൂഹികാഘാതപഠനത്തിന് മുന്നോടിയായുള്ള സര്‍വേക്ക് ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്.. എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ പ്രകോപിതരാക്കിക്കൊണ്ട് വീടുകളിൽ അതിക്രമിച്ചു കടന്നു അക്രമം കാട്ടി സർവ്വേക്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു സർക്കാർ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...