Connect with us

Hi, what are you looking for?

India

ബിജെപിയെ അട്ടിമറിച്ച് ഇന്ത്യാസഖ്യം അധികാരത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പു നിരീക്ഷകർക്ക് പറയാനാവുന്നില്ല

ന്യൂ‍ഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനത്തിലേക്ക് എത്തുമ്പോൾ ബിജെപിയെ അട്ടിമറിച്ച് ഇന്ത്യാസഖ്യം അധികാരത്തിലെത്തുമെന്ന ആധികാരിക പ്രവചനത്തിനു തിരഞ്ഞെടുപ്പു നിരീക്ഷകർ തയ്യാറാവില്ല. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി 370 സീറ്റുകളെന്ന അത്ഭുത നേട്ടം പ്രവചിക്കാനും കൃത്യമായി പഠിച്ചാൽ നിരീക്ഷകർക്ക് ആവില്ല.

എന്നാൽ 2019 ലെ സീറ്റെണ്ണം നിലനിർത്തി ബിജെപി അധികാരത്തിൽ തുടരുമെന്നാണ് പ്രശാന്ത് കിഷോറും പ്രദീപ് ഗുപ്തയും വിലയിരുത്തുമ്പോൾ കേവലഭൂരിപക്ഷത്തിലേക്ക് എത്തുന്നത് പോലും ഏറെ കഷ്ടം പേറി ആവുമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞിരിക്കുകയാണ്. രാജ്യത്ത് ചില മാറ്റങ്ങളുണ്ടെങ്കിലും അതു ബിജെപിയുടെ സീറ്റെണ്ണത്തിലോ തുടർഭരണത്തിലോ മാറ്റമുണ്ടാക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്സസ് മൈ ഇന്ത്യ എംഡിയുമായ പ്രദീപ് ഗുപ്തയും അടിവരയിട്ടു പറയുന്നത്. ബിജെപിക്ക് 303 സീറ്റ് ലഭിച്ച 2019 ലെ സ്ഥിതി തുടരുമെന്നാണ് അവരുടെ വിലയിരുത്തൽ. മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിനു കടുത്ത മത്സരം നേരിടേണ്ടി വന്നാലും, വോട്ടെടുപ്പിന്റെ പകുതിയിൽ തിരഞ്ഞെടുപ്പു ഫലത്തിൽ മാറ്റമുണ്ടാകാനല്ല സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ.

30–40% വോട്ടർമാർ വോട്ടു ചെയ്യണമെന്ന കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ 20 മുതൽ 30% വോട്ടർമാരാണു തീരുമാനത്തിൽ ചാഞ്ചാട്ടത്തിലുള്ളത്. അവർ പോലും സാധാരണ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപേ തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും ഗുപ്ത വിലയിരുത്തുന്നു.നരേന്ദ്ര മോദി തുടർച്ചയായി മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്നാണു തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ പ്രവചിച്ചിരിക്കുന്നത്. ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതു പോലെ 370 സീറ്റ് ലഭിക്കില്ലെങ്കിലും 2019 ലെ പ്രകടനം നിലനിർത്തുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞിട്ടുണ്ട്. അന്നത്തെ 303 എന്ന സീറ്റെണ്ണം അൽപം കൂടി വർധിപ്പിച്ചേക്കും .മോദി എതിരായ വലിയ വിരുദ്ധ വികാരം രാജ്യത്തില്ലെന്നും, വടക്ക് – പടിഞ്ഞാറൻ മേഖലയിൽ ബിജെപിക്കു ഗണ്യമായി സീറ്റ് കുറയാൻ ഇടയില്ലെന്നുമാണ് രാഷ്‌ടീയ വിസകലനങ്ങൾ വ്യക്തമായ്ക്കുന്നത്..

ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബി ജെപിക്ക് സീറ്റ് വർധിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. ആത്മവിശ്വസത്തോടെ തിര‍ഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവ് പറയുന്നത്.
കേവലഭൂരിപക്ഷമായ 272 ലേക്ക് എത്താൻ ബിജെപി ബുദ്ധിമുറ്റുമെന്നും, എൻഡിഎ സഖ്യത്തിന് 300 ൽപരം സീറ്റ് കിട്ടില്ലെന്നും യോഗേന്ദ്ര യാദവ് പറയുന്നു. മൂന്നാം ഘട്ടത്തിലും അഞ്ചാം ഘട്ടത്തിലും ബിജെപിക്കു കാലിടറി. അതു ഇന്ത്യാസഖ്യത്തിനു നേട്ടമായി. എന്നാണു യോഗേന്ദ്ര യാദവിന്റെ വിശ്വാസം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...