Connect with us

Hi, what are you looking for?

Business

സീ- സോണി ലയനം : ഉത്തരവ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് മാറ്റിവെച്ചു

സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസും കൾവർ മാക്സ് എന്റർടെയ്ൻമെന്റും (സോണി) തമ്മിലുള്ള ലയന പദ്ധതിയെക്കുറിച്ചുള്ള ഉത്തരവ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് മാറ്റിവെച്ചു. ജുഡീഷ്യൽ അംഗം എച്ച്‌വി സുബ്ബ റാവു, ടെക്‌നിക്കൽ അംഗം മധു സിൻഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് മാറ്റിവെച്ചത്.
2021-ലാണ് സീ എന്റർടെയ്ൻമെന്റും കൾവർ മാക്സ് എന്റർടെയ്ൻമെന്റും ലയിക്കാൻ തീരുമാനിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബിഎസ്‌ഇ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയിൽ നിന്ന് അനുമതി നേടിയതിന് ശേഷമാണ് രണ്ട് മാധ്യമ സ്ഥാപനങ്ങളും ലയനത്തിന് അനുമതി തേടി ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സ്കീമിൽ ചേർത്തിട്ടുള്ള നോൺ-കോംപീറ്റ് ക്ലോസിനെതിരെ എസ്സൽ ഗ്രൂപ്പിന്റെ നിരവധി വായ്പാ ദാതാക്കള്‍ ഉന്നയിച്ച എതിർപ്പുകളെ തുടർന്ന് ഇത് നിർത്തിവെക്കുകയായിരുന്നു.
ബിഎസ്ഇ, എൻഎസ്ഇ, സിസിഐ തുടങ്ങിയ റെഗുലേറ്ററി ബോഡികളുടെയും 99.97 ശതമാനം ഓഹരി ഉടമകളും അംഗീകാരത്തോടെയാണ് ലയനം പ്രക്രിയ നടക്കുന്നത് എന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ജനക് ദ്വാരകദാസ് പറഞ്ഞു. സീയുടെ മൊത്തം പൊതു ഓഹരി പങ്കാളിത്തം 96.01 ശതമാനമാണ്, അതിൽ 70 ശതമാനവും പൊതു സ്ഥാപനങ്ങളുടെ കൈവശമാണ്. 25.88 ശതമാനം പൊതു സ്ഥാപനങ്ങൾ ഇതര സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുമ്പോൾ പ്രമോട്ടർമാരുടെ കൈവശം 3.99 ശതമാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സീ അവരുടെ കുടിശ്ശിക അടച്ചിട്ടില്ലെന്ന കാരണത്താലാണ് ആക്‌സിസ് ഫിനാൻസ്, ഐഡിബിഐ ബാങ്ക്, ജെസി ഫ്ലവർ എആർസി തുടങ്ങിയവർ ലയനത്തെ എതിർക്കുന്നത്. ലയനത്തിന് ശേഷം പുനീത് ഗോയങ്കയെ മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കുന്നതിനെയും കടക്കാർ എതിർത്തിരുന്നു. സീ എന്റർടൈൻമെന്റ് പ്രൊമോട്ടർമാരായ സുഭാഷ് ചന്ദ്രയെയും പുനിത് ഗോയങ്കയെയും പബ്ലിക് ലിസ്‌റ്റഡ് കമ്പനികളിൽ ഒരു വർഷത്തേക്ക് ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് തടഞ്ഞുവച്ചുകൊണ്ട് എസ്എ ടി ഉത്തരവിറക്കിയിരുന്നു. എന്നാൽ അദ്ദേഹം അയോഗ്യനെങ്കിൽ മറ്റൊരു മാനേജിംഗ് ഡയറക്ടറെ തിരഞ്ഞെടുക്കാൻ ഓഹരി ഉടമകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും ദ്വാരകദാസ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...