Connect with us

Hi, what are you looking for?

Kerala

ശകുനനും ശനിയുമൊക്കെ ഇൻഡോനേഷ്യ സന്ദർശനത്തിന് ശേഷം പിണറായിക്ക് പിറകെ.. തിരിച്ചടി വീണ്ടും, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിന് അനുമതി വൈകും

തിരുവനന്തപുരം . സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകുമെന്ന് റിപ്പോർട്ടുകൾ. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കേണ്ടിയും വരും. ഈ സാഹചര്യത്തിൽ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസ് മിന്നൽ വേഗതയിൽ പിണറായി സർക്കാരിന് നടപ്പിലാക്കാൻ കഴിയില്ല.

വിദേശ പര്യടനം നടത്തിയിട്ടു വന്ന ശേഷം ഉണ്ടായ രണ്ടു പ്രധാന രണ്ടു പ്രധാന നടപടികൾ പിണറായിക്ക് എതിരായിരിക്കുകയാണ്. ശകുനനും ശനിയുമൊക്കെ ഇൻഡോനേഷ്യ സന്ദർശനത്തിന് ശേഷം പിണറായിക്ക് പിറകെ കൂടിയിരിക്കുകയാണ്. ടൂർ കഴിഞ്ഞു തിരുച്ചു വന്ന പിണറായി ആദ്യം കേട്ടത് ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതിയില്ലെന്നതായിരുന്നു.. ബില്ലിന് അനുമതി നിഷേധിച്ചു കൊണ്ടുള്ള രാഷ്‌ട്രപതി ഭവന്‌റെ അറിയിപ്പ് നിയമസഭാ സെക്രട്ടറിക്ക് എത്തുകയും ചെയ്തിരുന്നു. ഗവർണറെ നേരിട്ടു ബാധിക്കുന്ന ബില്ലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് ബില്ല് അയക്കുകയായിരുന്നു. എന്നാല്‍ രാഷ്‌ട്രപതി ബില്ലിന് അനുമതി നല്‍കാൻ കൂട്ടാക്കിയില്ല

അതിനു പിറകെയാണ് തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കിയത്. പിണറായി സർക്കാരിനെ വെട്ടിലാക്കി കൊണ്ടായിരുന്നു ഇത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കുകയാണ് ഉണ്ടായത്.. ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരുന്നതിനെ പറ്റിയും ഇതിനാൽ ഇപ്പോൾ സർക്കാർ ആലോചിക്കുകയാണ്.. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാവുകയും ചെയ്തു.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് വാർഡ് പുനർവിഭജനത്തിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ചുള്ള വിഭജനം വഴി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡുകൾ വീതം കൂട്ടാനാണ് തീരുമാനിച്ചി ട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ കമ്മീഷന്റെ അനുമതി ഇതിനായി വാങ്ങിയിരുന്നില്ല. ഭരണപരമായ സ്വാഭാവിക നടപടിയായതിനാൽ കമ്മീഷൻ അനുമതി വേണ്ടെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. പക്ഷെ അനുമതി ഇല്ലാത്തതിൽ രാജ്ഭവൻ ഫയൽ മടക്കുകയാണ് ഉണ്ടായത്.

ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിട്ടേക്കുമെന്നായിരുന്നു സർക്കാർ കണക്ക് കൂട്ടൽ. അതിപ്പോൾ തെറ്റി. മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തീയതി തീരുമാനിക്കാനിരിക്കെയാണിത്. ജൂൺ 10 മുതൽ സമ്മേളനം എന്ന നിലയിലായിരുന്നു ധാരണ. സമ്മേളനം വിളിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ല. സഭ സമ്മേളിക്കാത്ത സമയത്തെ അടിയന്തിര ആവശ്യങ്ങൾക്കാണ് ഓ‌‍ർ‍ഡിനൻസ് ലക്ഷ്യമിട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...