Connect with us

Hi, what are you looking for?

Crime,

കിഡ്‌നി കച്ചവടം 50 ലക്ഷത്തിന്, ഇരക്ക് 7 ലക്ഷം, 25 ലക്ഷം സാബിത്തിന്റെ കമ്മീഷൻ

കൊച്ചി . അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസകാരനായ കൊച്ചി സ്വദേശിഎന്ന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ തുടങ്ങി. ഹൈദരാബാദ് കേന്ദ്രീകരിച്ചു ഇരകളെ കണ്ടെത്തി വന്ന റാക്കറ്റിലെ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായ ഇടനിലക്കാരൻ തൃശൂർ വലപ്പാട് എടമുട്ടം കോരുകുളത്ത് വീട്ടിൽ സാബിത്ത് നാസറിന്റെ (30) സുഹൃത്താണ് ഇയാൾ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സാബിത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഇറാനിൽ നിന്ന് കുവൈറ്റ് വഴി കൊച്ചിയിലെത്തിയ സാബിത്തിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. മലയാളിയടക്കം ഇരുപതുപേരെ അവയവ കൈമാറ്റത്തിനായി ഇറാനിൽ എത്തിച്ചെന്നാണ് സാബിത്ത് നാസറിന്റെ മൊഴി. ഇതിലേറെപ്പേർ ഇരയായിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നത്. ഇരകളുടെ വിവരങ്ങൾ നെടുമ്പാശേരി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന സംഘം നെടുമ്പാശേരിയിൽ നിന്ന് കുവൈറ്റ് വഴിയാണ് ആളുകളെ ഇറാനിൽ എത്തിച്ചിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സമീപിച്ച പാലക്കാട് സ്വദേശിയെ ഒരു വർഷം മുമ്പ് ആണ് കടത്തിയത്. കൊണ്ട് പോയവരിൽ രണ്ടു പേർ പിന്നെ ഇന്ത്യയിലേക്ക് മടങ്ങി വന്നിട്ടില്ല. രണ്ട് പേർ ഇറാനിൽ മരിച്ചതായി പൊലീസിന് സൂചന ഉണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ ആളുകളെയാണ് മുഖ്യമായും ഇറാനിലേക്ക് കടത്തിയതെന്നാണ് സാബിത്ത് നാസറിന്റെ മൊഴിയെങ്കിലും ഇത് കേന്ദ്ര ഏജൻസികൾ വിശ്വസിക്കുന്നില്ല. അവയവം വേണ്ടവരോട് കുറഞ്ഞത് 50 ലക്ഷം രൂപയുടെ ഡീൽ ആണ് മാഫിയ ഉറപ്പിച്ചു വന്നത്. ദാതാവിന് വെറും ഏഴ് ലക്ഷം നൽകും. ആശുപത്രി ചെലവും നൽകും. ആളൊന്നിന് 25 ലക്ഷം വീതമാന് മാഫിയ കമ്മീഷൻ എടുത്ത് വന്നിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അവയവക്കടത്ത് ഇത്തരത്തിൽ നടന്നു വരുകയായിരുന്നു.

സാമ്പത്തികമായി തർന്ന അവസ്ഥയിൽ അവയവം വിറ്റ് പണം ഉണ്ടാക്കാൻ തീരുമാനിച്ച സാബിത്ത് നാസർ 2019 ലാണ് ശ്രീലങ്കയിലേക്ക് പോകുന്നത്. ഹൈദരാബാദ് സംഘമാണ് സാബിത്തിനെ ശ്രീലങ്കയിൽ എത്തിക്കുന്നത്. അവിടെ പരിചയപ്പെട്ട മധു എന്നയാൾ റാക്കറ്റിലേക്ക് സാബിത്തിനെ കോർത്തിണക്കി. ഇടനില നിന്നാൽ വൻതുക കിട്ടുമെന്ന് തിരിച്ചറിഞ്ഞ സാബിത്ത് പൂർണ സമയവും പിന്നെ അവയവ കച്ചവടത്തിനായി ഇറങ്ങുകയാണ് ഉണ്ടായത്. ഇതിലേക്ക് തിരിയുകയായിരുന്നു. കോടികൾ ഇയാൾ ഇതിനകം സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...