Connect with us

Hi, what are you looking for?

Exclusive

സ്വന്തം പാർട്ടിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് സ്വരാജ് ആദ്യം ആലോചിക്കണം: കെ സുരേന്ദ്രന്‍

കോൺഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ബി ജെ പി വിജയിച്ചതെന്ന എം സ്വരാജിന്റെ വിശദീകരണത്തിന് മറുപടിയുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡിൽ സ്വന്തം പാർട്ടിയെങ്ങനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് സ്വരാജ് ആദ്യം പരിശോധിക്കേണ്ടതെന്നാണ് കെ സുരേന്ദ്രൻ പ്രതികരിക്കുന്നത്.

സി പി എം അവിടെ മുഴുവൻ വോട്ടും പോപ്പുലർ ഫ്രണ്ടിന് മറിച്ച് നൽകുകയായിരുന്നു. സ്വരാജിന്റെ പാർട്ടിയിൽ നിന്നാണ് ബി ജെ പി രണ്ട് വാർഡുകൾ പിടിച്ചെടുത്തത്. ജനങ്ങൾ സി പി എമ്മിനും അതുപോലെ കെ-റെയിലുമൊക്കെ എതിരായത് കൊണ്ടാണ് ഇത്തരമൊരു വിജയം സ്വന്തമാക്കാൻ ബി ജെ പിക്ക് സാധിച്ചത്. കോൺഗ്രസും സി പി എമ്മും ഒത്തുചേർന്നാണ് എല്ലാ സ്ഥലങ്ങളിലും ബി ജെ പിയെ തോൽപ്പിക്കാൻ ശ്രമിച്ചത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ വിജയം. സ്വരാജിന്റെ ഇപ്പോഴത്തെ പ്രസ്താവന തോൽവിയുടെ നാണക്കേട് മറക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു. അതേസമയം, കണ്ണൂർ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി- സി പി എം കൂട്ടുകെട്ട് ആരോപിച്ച് കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

നീർവേലിയിൽ സി പി എം, ബി ജെ പിയെ സഹായിച്ചപ്പോൾ അതിന്റെ പ്രത്യുപകാരം മുഴുപ്പിലങ്ങാട് ലഭിച്ചെന്നാണ് കണ്ണൂർ ഡി സി സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിക്കുന്നത്. നീർവേലി ഉപതിരഞ്ഞെടുപ്പിൽ 615 വോട്ടുകൾ നേടിയ ബി ജെ പി വിജയിച്ചപ്പോൾ 201 വോട്ടുകളായിരുന്നു സി പി എമ്മിന് നേടാൻ സാധിച്ചത്. 2020 ൽ ഇരുപാർട്ടികൾക്കും യഥാക്രമം 583,299 വോട്ടുകളായിരുന്നു ലഭിച്ചത്. കോൺഗ്രസിന് എസ് ഡി പി ഐക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ട് വർധിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന് 2020ൽ 443 വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണ 525 വോട്ട് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സി പി എം, ബി ജെ പിക്ക് വോട്ട് മറിച്ചെന്ന് കോൺഗ്രസ് ആരോപിക്കുന്നത്.

എന്നാൽ ഇടത് വോട്ടുകൾ എസ് ഡി പി ഐക്ക് മറിച്ചെന്ന വാദമാണ് കെ സുരേന്ദ്രൻ ഉയർത്തുന്നത്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡായ തെക്കേകുന്നുമ്പ്രം ഉപതിരഞ്ഞെടുപ്പിൽ നിലനിർത്താൻ സി പി എമ്മിന് സാധിച്ചിരുന്നു. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് എൽഡിഎഫിന്‌ 457 വോട്ടും യു ഡി എഫിന്‌ 420വോട്ടും കിട്ടി. ബി ജെ പിക്ക് 36 വോട്ടുകൾ മാത്രമാണ് ലഭിത്തക്, 2020 ൽ ബി ജെ പിക്ക് ഇവിടെ 141 വോട്ടുകൾ നേടാൻ സാധിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...